ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

Spread the love

സ്വന്തമായി ഒരു കാർ എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ മൊത്തമായി ഒരു തുക നൽകി കാർ  സ്വന്തമാക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തിൽ പ്രൈവറ്റ് ബസ്സുകൾ എല്ലാം ആശ്രയിക്കാൻ എല്ലാവരും വളരെയധികം പേടിക്കുന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ സ്വന്തമായി വാഹനം വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. ഇത്തരക്കാർക്ക് ഒരു സഹായം എന്നോണം എല്ലാ നാഷണലൈസ്ഡ് ബാങ്കുകളും കാറുകൾക്കായി വ്യത്യസ്ത പലിശനിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തെല്ലാമാണ് ഓരോ ബാങ്കുകളും അവരുടെ വാഹനവായ്പ നിർക്ക് അതിന് ഈടാക്കുന്ന പലിശ എന്നിവയും നോക്കാം. എങ്ങിനെയാണ് പലിശയിളവ് ഓരോ ബാങ്കുകളിൽ നിന്നും ലഭിക്കുന്നത്?

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

സാധാരണയായി കാർ വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് വാങ്ങുന്നയാളുടെ ക്രെഡിറ്റ് ഹിസ്റ്ററി,അപേക്ഷകന്റെ റിസ്ക് റേറ്റിംഗ് എന്നിവ അനുസരിച്ചാണ്.ഇതുകൂടാതെ സ്ത്രീകൾക്കായി പ്രത്യേക പലിശ ഇളവും ലഭിക്കുന്നുണ്ട്.

എന്താണ് ക്രെഡിറ്റ് സ്കോർ?

അതായത് നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി നോക്കിയാണ് ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. സാധാരണയായി ക്രെഡിറ്റ് സ്കോർ 750 ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഒരു ക്രെഡിറ്റ് സ്കോർ ആണെന്ന് ബാങ്കുകൾ കണക്കാക്കുന്നു.

വ്യത്യസ്ത ബാങ്കുകളും അവരുടെ കാർ ലോണുകൾക്കുള്ള പലിശനിരക്കും താഴെ ചേർക്കുന്നു.

പഞ്ചാബ് & സിന്ധ് ബാങ്ക് – 7.1-7.9%  | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 7.25-7.45%  | കാനറ ബാങ്ക് – 7.3-9.9% |ബാങ്ക് ഓഫ് ഇന്ത്യ – 7.35% -7.95% |ബാങ്ക് ഓഫ് ബറോഡ – 7.35% -10.1% | ഓറിയന്റൽ ബാങ്ക്ഓ ഫ് കൊമേഴ്‌സ് – 7.3% -7.75%  | യൂണിയൻ ബാങ്ക് – 7.4-7.5%   | യൂ‌കോ ബാങ്ക് – 7.70% | PNB – 7.55% മുതൽ 8.8% | ബാങ്ക് ഓഫ് മഹാരാഷ്ട്ര – 7.7-8.4

Also Read  മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

ഇതിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്ക് ഏതാണോ അതു കണ്ടെത്തി നിങ്ങൾക്ക് വായ്പകൾ എടുക്കാവുന്നതാണ്.


Spread the love

Leave a Comment