നമ്മുടെ നാട്ടിലെ മിക്ക ആളുകളുടെയും പ്രധാന ഒരു വരുമാനമാർഗ്ഗമാണ് കൃഷി. പ്രത്യേകിച്ച് തെങ്ങിൻ തോപ്പുകളിൽ നിന്ന് വരുമാനം നേടുന്ന നിരവധി കർഷകർ ആണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ മിക്ക കർഷകരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൃത്യമായി തെങ്ങ് കായ്ക്കാത്തതും, അതുപോലെ ഉണ്ടാകുന്ന കായ്കൾ മണ്ഡരി പുഴുക്കുത്ത് എന്നിവ കാരണം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും. എന്നാൽ ഏത് തെങ്ങും മൂന്നുവർഷംകൊണ്ട് എങ്ങിനെ കായ്ഫലം നൽകാമെന്ന് മനസ്സിലാക്കി തരുകയാണ് കോഴിക്കോട് ജില്ലയിൽ നിന്നും 50 കിലോമീറ്റർ അകലെയായി ആനക്കാംപൊയിൽ ഡൊമനിക് എന്ന വ്യക്തി. ( വീഡിയോ താഴെ കാണാം ) എങ്ങനെയാണ് മൂന്നുവർഷംകൊണ്ട് കായ്ഫലം ലഭിക്കുന്ന രീതിയിൽ തെങ്ങിൻ തൈ വക്കാൻ സാധിക്കുക എന്ന് മനസ്സിലാക്കാം.[expander_maker id=”2″ ]Read more hidden text
തെങ്ങ് നടുന്നതിന് ആവശ്യമായ കുഴി എടുക്കുന്നത് 1മീറ്റർ താഴ്ച്ച, സെന്ററിൽ നിന്ന് ഒന്നേകാൽ മീറ്റർ അകലം, ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് രണ്ടര മീറ്റർ അകലം എന്നിങ്ങനെയാണ്. റൗണ്ട് ഷേപ്പിൽ ആണ് കുഴി എടുക്കേണ്ടത്. ജെസിബി ഉപയോഗിച്ചാണ് കുഴികൾ എല്ലാം കുത്തുന്നത്. മണ്ണ് നല്ലപോലെ ഇളക്കി ഒരു കൈ മേൽമണ്ണ് അതിനുള്ളിൽ ഇട്ട് ആ മണ്ണിന് ഒരു കപ്പ് കൂടം പോലെ ആക്കി സെന്ററിൽ വളമിട്ട് അതിന്റെ നടുക്കാണ് തൈ വയ്ക്കുന്നത്.
തെങ്ങ് നിൽക്കുന്ന ഭാഗത്ത് നല്ലപോലെ ഹൈറ്റ് നൽകണം. അതായത് മാക്സിമം അര അടി ആണ് ഉദ്ദേശിക്കുന്നത്. ഒരുപാട് പൊന്തിച്ച് വെച്ചാൽ കാറ്റടിക്കുമ്പോൾ തൈ വീഴാനുള്ള സാധ്യതയുണ്ട്. അര അടിയാണ് പൊക്കി നൽകുന്നത് എങ്കിൽ കുറച്ച് മണ്ണിട്ട് നൽകിയാൽ മതിയാകും. രണ്ടാം വർഷവും നാലാം വർഷവും കുറച്ച് മണ്ണ് ഇടിച്ചിട്ട് നൽകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ തെങ്ങ് നല്ല കരുത്തോടെ വളരും. രണ്ടാം വർഷത്തിൽ കുറ്റി അടിച്ചു നൽകണം. മൂന്നാമത്തെയും നാലാമത്തെയും വർഷത്തിൽ മൂന്നു ഭാഗത്തുനിന്നും കുറ്റിയടിച്ചു നൽകണം. അതിനു ശേഷം തെങ്ങ് കെട്ടി നിർത്തണം. അല്ലാത്തപക്ഷം കാറ്റടിക്കുമ്പോൾ തെയ്യ് വീഴാനുള്ള സാധ്യതയുണ്ട്. കുഴിയുടെ മൂന്ന് വശത്തുനിന്നും ആണ് കുറ്റിയടിച്ചു നൽകേണ്ടത്.
തെങ്ങിന് വളമായി ഉപയോഗിക്കേണ്ടത് എന്താണ്?
ആദ്യമായി ഒരു കൊട്ട ചാണകപ്പൊടി, ഒരു കിലോ എല്ലുപൊടി അല്ലെങ്കിൽ രാജ്പോസ് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്താണ് കുഴിയിൽ ഇടേണ്ടത്. മണ്ണിൽ വളം ഇട്ടാണ് നൽകേണ്ടത്.തൈ വയ്ക്കുന്നതിനു മുൻപായി തന്നെ ഈ രീതിയിൽ മണ്ണിൽ നല്ലപോലെ വളം ഇളക്കി നൽകണം.അതിനു ശേഷം താഴെ മണ്ണ് നല്ലപോലെ ചവിട്ടി ഉറപ്പിക്കണം.
കുഴിയിൽ നിന്ന് കയറുന്നതിന് മുൻപായി നല്ലപോലെ ഇലകളിട്ട് നൽകണം. അല്ലാത്തപക്ഷം മണ്ണിലേക്ക് നേരിട്ട് മഴവെള്ളം വീഴുകയും മണ്ണ് തെറിച്ച ഓലയിൽ പിടിക്കുകയും തെങ്ങിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യും. കൂടാതെ മഴവെള്ളം കുഴിയിൽ നേരിട്ട് വീണ് വെള്ളം കെട്ടിനിൽക്കുന്ന തിനും കാരണമാകും. ചപ്പുകൾ ഇട്ടു നൽകിയാൽ മണ്ണ് ഉറക്കാതെ ഇരിക്കുന്നതിനും സഹായിക്കും. എത്ര വെള്ളം വീണാലും അത് മണ്ണിലേക്ക് പോകാൻ സഹായിക്കും.
തൈ വെച്ച് ഒന്നരമാസം കഴിയുമ്പോൾ അടുത്ത വളപ്രയോഗം ചെയ്യണം. ചെറിയ തെങ്ങുകൾക്ക് ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ യോ, ജീവാമൃതം പോലുള്ള വള കൂട്ടുകൾ ഉപയോഗിക്കാവുന്നതാണ്. വളർന്ന കായ ഉണ്ടായി കഴിഞ്ഞാൽ പിന്നെ കെട്ടുകളുടെ ആവശ്യമില്ല. ചുവട്ടിലെ ചണ്ടി മാറ്റി വളമിടുന്ന ഭാഗം കുറച്ച് മാറ്റി വളമിട്ടു നൽകുക. അതിനുശേഷം വീണ്ടും ചണ്ടി ഇട്ട് നൽകുക. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ 60 വർഷത്തേക്ക് ഉറപ്പായും തെങ്ങിന് കായ്ഫലം ലഭിക്കുന്നതാണ്. ഈ രീതി തുടരുകയാണ് എങ്കിൽ ഉറപ്പായും നാലാംവർഷം തെങ്ങ് കായ്ക്കുന്ന താണ്.
തെങ്ങിനോടൊപ്പം തന്നെ പത്തടി വ്യത്യാസത്തിൽ കവുങ്ങ് പോലുള്ള കൃഷികളും ചെയ്യാവുന്നതാണ്. കൂടാതെ തെങ്ങിനു ചുറ്റും സി ഒ സി പുല്ലുകൾ നട്ട് നൽകാവുന്നതുമാണ്. എന്നാൽ മഴക്കാലത്ത് ഇളം പുല്ലുകൾ ഒരിക്കലും വെട്ടാൻ പാടില്ല. വെട്ടുന്ന സമയത്ത് ഒന്നര അടി വലിപ്പത്തിൽ എങ്കിലും അടിഭാഗം മൂത്ത് ഇരിക്കണം.
തൈ വെച്ചു കഴിഞ്ഞ് മണ്ണിന് തണുപ്പുണ്ട് എങ്കിൽ മഴ പെയ്തില്ല എങ്കിലും വെള്ളം നൽകേണ്ടതില്ല.അല്ലെങ്കിൽ ഒരു ബക്കറ്റ് വെള്ളം കൊടുക്കാവുന്നതാണ്.ചിതൽ കയറാതിരിക്കാൻ ഒന്നുകിൽ ചിതൽ പൊടി ഇട്ടു നൽകാം, അല്ലെങ്കിൽ ഒരു പാക്കറ്റ് കല്ല് ഉപ്പ് വിതറി നൽകാം. വയലിലാണ് തെങ്ങിൻ തൈ നടുന്നത് എങ്കിൽ ചാലുകീറി വിടാൻ പറ്റുമെങ്കിൽ രണ്ടടി താഴ്ച്ച നൽകാവുന്നതാണ്. അല്ല എങ്കിൽ ഉയർത്തി വേണം വെക്കാൻ. അതുപോലെ പറമ്പിൽ നല്ലപോലെ പുല്ല് വളരുന്നതിനും,കളനാശിനി ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ വളർത്തി അവ വെട്ടി തെങ്ങിൻ ചുവട്ടിൽ തന്നെ ഇട്ടു നൽകാം. മുകളിൽ പറഞ്ഞ രീതികൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾക്കും തെങ്ങിൽ നിന്ന് നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിക്കുന്നതാണ്.
[/expander_maker]