ഈ ചായ കുടിക്കു പേരിനു പോലും ശരീരത്തിൽ ചീത്ത ക്ലോസ്ട്രോൾ ഉണ്ടാവില്ല

Spread the love

ഇന്ന് ചെറുപ്പകാരും പ്രായമായവരും ഒരേരീതിയിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കോളസ്ട്രോൾ. ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം കൊളസ്ട്രോൾ പലതരം അസുഖങ്ങൾക്കും കാരണമാകുന്നു എന്നതാണ് മറ്റൊരു കാര്യം.

അതുകൊണ്ടുതന്നെ മരുന്നുകളുടെ സഹായമൊന്നും ഇല്ലാതെ തന്നെ കൊളസ്ട്രോൾ എങ്ങിനെ കുറയ്ക്കാം എന്നതാണ് പലരും ചിന്തിക്കുന്നത്. കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു ഉത്തമ പ്രതിവിധിയാണ് ഗ്രീൻ ടീ. ഒരുപാട് ഗുണങ്ങൾ ഗ്രീൻ ടീ ക്ക് ഉണ്ട് എങ്കിലും ഇന്ന് നമ്മളിൽ പലർക്കും അതേ പറ്റി ഒന്നും അറിയുന്നുണ്ടാവില്ല.

സാധാരണ ചായയെ അപേക്ഷിച്ച് ഗ്രീൻടീ ഉപയോഗിക്കുന്നതിലൂടെ അതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്റ് അളവ് വളരെ കൂടുതലായതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

Also Read  എത്ര കടുത്ത മാറാത്ത നടുവേദനയും മാറും ഇങ്ങനെ ചെയ്താൽ

ഇത്തരത്തിൽ ആന്റി ഓക്സിന്റ് കൂടുതൽ ഉണ്ടാകുന്നതിനുള്ള കാരണം അതിന്റെ സംസ്കരണ പ്രക്രിയ തന്നെയാണ്. ഗ്രീൻ ടീ ഇലകളിലൂടെ ആവി കയറ്റി വിട്ടാണ് ഇവ നിർമ്മിക്കുന്നത്.

ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്തത്തിന്റെ ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഇവ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റിൻ എന്ന ആന്റി ഓക്സിഡന്റ് ആണ് ഇത്തരത്തിൽ കൊളസ്ട്രോൾ പുറംതള്ളുന്നതിനായി സഹായിക്കുന്നത്.

HDL,LDL,VDL, ട്രൈഗ്ലിസറൈഡ് എന്നിവയാണ് ശരീരത്തിൽ പ്രധാനമായും കാണപ്പെടുന്ന കൊഴുപ്പുകൾ. ഇവയാണ് ഹൃദയത്തിന് അകത്ത് അധറോ ഗ്ലോറസിസ് എന്ന രോഗത്തിനും, പ്ലേറ്റ്ലറ്റ് ആഗ്രസിസ് എന്ന രൂപത്തിലും കാണാറുള്ളത്. എന്നാൽ ഗ്രീൻടീ അടങ്ങിയിട്ടുള്ള കാറ്റിൻ എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പുകളെ റിമൂവ് ചെയ്യുന്നതിന് സഹായിക്കുന്നു.

Also Read  ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം

ഒരു ദിവസത്തിൽ രണ്ടുനേരം അതായത് രാവിലെയും രാത്രിയും ഓരോ ഗ്ലാസ് ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ കൊളസ്ട്രോൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.

ഗ്രീൻ ടീ ക്ക് ഒന്നിൽകൂടുതൽ ഗുണങ്ങളുണ്ട് എന്നതിനാൽ തന്നെ അതിൽ ഒന്നായ ബെല്ലി ഫാറ്റ് കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നു. അതായത് വയറിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി വയർ തൂങ്ങിക്കിടക്കുക,

ശരീര ഭാരം കൂടിയ അവസ്ഥ എന്നിവയ്ക്കെല്ലാം ഒരു ശാശ്വത പരിഹാരമാണ് ഗ്രീൻ ടീ. രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് ഗ്രീൻടീ കുടിക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കാവുന്നതാണ്.

ഹൃദയത്തിന്റെ വെസലിന് അകത്ത് രക്തം പമ്പുചെയ്യുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന തിനാൽ ഇത് രക്തത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും, ഓക്സിജൻ അളവ് കുറയുന്നതിനും കാരണമാകും.

Also Read  വയറ്റിലെ ക്യാൻസർ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ഇത് ആൻജൈന നെഞ്ചുവേദന എന്നീ രൂപത്തിൽ എല്ലാം കാണപ്പെടുന്നു. ട്രൈഗ്ലിസറൈഡ് പോലുള്ള കൊളസ്ട്രോൾ ഹാർട്ട്‌ അറ്റാക്കിന് കാരണമാവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.

ഇന്ന് എല്ലാവരും പ്രധാനമായും കഴിക്കുന്ന ജങ്ക് ഫുഡ് കളിൽനിന്നും മട്ടൻ പോലുള്ള ഇറച്ചി കളിൽനിന്നും എല്ലാം ഇത്തരത്തിൽ ട്രൈഗ്ലിസറൈഡ് അളവ് കൂടുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഗ്രീൻടീ കുടിക്കുന്നതിലൂടെ ഇത്തരത്തിലുള്ള കൊളസ്ട്രോളിന്റെ ലെവൽ കുറയ്ക്കാവുന്നതാണ്.

ഗ്രീൻ ടീ കുടിക്കുന്നതോടൊപ്പം തന്നെ സ്നാക്സ്, എണ്ണയിൽ വറുത്ത പോലുള്ള മറ്റു പരിഹാരങ്ങൾ എന്നിവ ഒഴിവാക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും ചെയ്യുന്നതും ദിവസവും ഒരു 30 മിനിറ്റെങ്കിലും ഉള്ള നടത്തവും കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page