ഇന്ത്യയിൽ പുതിയ പെട്രോള്‍ വരുന്നു – വാഹനം ഉള്ളവർ അറിയുക – ലോക്ക് ഡൌൺ പുതിയ 11 ഇളവുകൾ ഇതാണ്

Spread the love

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ കോവിഡിന്റെ മൂന്നാം തരംഗം വരുന്നതിന്റെ സൂചനയായി സംസ്ഥാനത്ത് ജൂൺ പതിനാറാം തീയതി വരെ ലോക്ക് ഡൗൺ നീട്ടി ഇരുന്നു. എന്നുമാത്രമല്ല ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതും രോഗവ്യാപനം വർദ്ധിക്കുന്നതും ജനങ്ങളിൽ വളരെയധികം പരിഭ്രാന്തി ആണ് ഉണ്ടാക്കുന്നത്. എന്തെല്ലാമാണ് ലോക്ഡോൺ സംബന്ധിച്ച പുതിയ വിവരങ്ങൾ എന്നും, രാജ്യത്ത് വരാൻ പോകുന്ന പുതിയ മാറ്റങ്ങളെ പറ്റിയും മനസ്സിലാക്കാം.

ജൂൺ പതിനാറാം തീയതി വരെ ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ 12,13 തീയതികളിൽ അതായത് ശനി ഞായർ ദിവസങ്ങളിൽ കർശന പരിശോധനകൾ ഉണ്ടാകുന്നതാണ്. എന്നാൽ പതിനൊന്നാം തീയതി ചില കടകൾ തുറക്കുന്നതിനുള്ള അനുമതി മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. അവശ്യവസ്തു കടകൾ, വ്യവസായസ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഇവയിൽ പാക്കിങ്ങും ഉൾപ്പെടും, നിർമാണ സാമഗ്രി സ്ഥാപനങ്ങൾ എന്നിവയെല്ലാം ജൂൺ മാസം പതിനാറാം തീയതി വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ബാങ്ക് പോലുള്ള സ്ഥാപനങ്ങൾക്ക് നിലവിൽ നൽകിയിട്ടുള്ള അതേ സമയക്രമത്തിൽ തന്നെ പ്രവർത്തിക്കാവുന്ന താണ്. തിങ്കൾ,ബുധൻ വെള്ളി എന്നീ ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെയാണ് ബാങ്കുകളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്.

Also Read  എങ്ങനെ ബാങ്ക് ലോൺ എളുപ്പത്തിൽ തിരിച്ചടക്കാം

ജ്വല്ലറി,സ്റ്റേഷനറി, പാദരക്ഷാ കടകൾ, ഒപ്ടിക്കൽ സ്,തുണിക്കടകൾ എന്നിവയ്ക്ക് ജൂൺ മാസം 11ന് മാത്രമാണ് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്.രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവർത്തന സമയം. ജൂൺ മാസം പതിനാറാം തീയതി ലോക്ഡൗൺ അവസാനിച്ച ശേഷം മാത്രമാണ് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി ലഭിക്കുകയുള്ളൂ. അതും 50 ശതമാനം ജീവനക്കാരെ വച്ച് മാത്രമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക. വാഹന മെയിന്റനൻസ് വർക്കുകൾക്ക് ജൂൺ 11ന് മാത്രം തുറക്കാവുന്നതാണ് എന്നാൽ വിൽപ്പന സംബന്ധിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റുന്നതല്ല.അതായത് പതിനൊന്നാം തീയതി വെള്ളിയാഴ്ച അവശ്യ കടകൾ ഒരു ദിവസത്തേക്ക് തുറന്ന് പ്രവർത്തിക്കുന്നതാണ്. എന്നാൽ ശനി നായർ ദിവസങ്ങൾ ആയ 12,13 തീയതികളിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Also Read  വൻ വിലക്കുറവിൽ ഫർണിച്ചറുകൾ ലഭിക്കുന്ന സ്ഥലം | അതും നമ്മുടെ കേരളത്തിൽ

കോവിഡിന്റെ അതിവേഗ വ്യാപനം കാരണം ജൂലൈ അവസാനത്തോടുകൂടി കേരളത്തിൽ മൂന്നാം തരംഗം എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് 108 ദിവസംവരെ നീണ്ടുനിൽക്കും എന്നും അറിയുന്ന ഈ സാഹചര്യത്തിൽ അതിന് ആവശ്യമായ എല്ലാവിധ മുൻകരുതലുകളും എല്ലാവരും കൈക്കൊള്ളുക. ഇതിന്റെ ഭാഗമായി കുട്ടികൾക്കായുള്ള പ്രത്യേക വാർഡുകളും ഐസിയു കളും സജ്ജമാക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളിലും സ്ത്രീകളിലും അതിരൂക്ഷമായി ഉണ്ടാകാൻ സാഹചര്യം ഉള്ള ഈ ഒരു അവസ്ഥയിൽ ലോക്ഡൗൺ സമയത്ത് ആവശ്യമില്ലാതെ ആരും പുറത്തിറങ്ങാതെ ഇരിക്കുക. സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാവിധ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഡബിൾ മാസ്ക് സാമൂഹിക അകലം എന്നിവയെല്ലാം കൃത്യമായി പാലിക്കാനായി ശ്രദ്ധിക്കുക.

ജനങ്ങൾ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സമയത്തും പെട്രോൾ, ഡീസൽ വില വർധന വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ വില വന്ന ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ടാക്സ് കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇത്തരത്തിൽ കുത്തനെ ഉള്ള വില വർധന വന്നിട്ടുള്ളത്.

Also Read  സിം കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം വരുന്നു

ഇതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള പുതിയ ഉത്തരവ് പ്രകാരം നിലവിൽ പെട്രോൾ-ഡീസലിൽ അടങ്ങിയിട്ടുള്ള ഏദനൊളിന്റെ അളവ് എന്ന് പറയുന്നത് 8മുതൽ 10 ശതമാനം വരെയാണ്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇത് 20 ശതമാനം വരെ ചേർക്കാം എന്നാണ് അറിയുന്നത്. ഇപ്പോൾ നമ്മുടെ രാജ്യത്തെ 80 ശതമാനത്തോളം പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

എന്നാൽ എഥനോൾ അളവ് വർധിപ്പിക്കുന്നത് വഴി കൂടുതൽ പെട്രോൾ ഇന്ത്യയിൽതന്നെ നിർമ്മിക്കാൻ ആകും എന്നാണ് പറയുന്നത്. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതിക്ക് അനുകൂലമായ രീതിയിൽ ഉപയോഗിക്കുന്നതിനും കൂടാതെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഏദാനോൽ കൂടുതലായി കഴിഞ്ഞാൽ അതിൽ വെള്ളം കൂടി ചേർന്നാൽ വാഹനങ്ങൾ പെട്ടെന്ന് കേട് ആകുന്നതിന് കാരണമാകും. വാഹനത്തിന്റെ എൻജിനെ ഇത് വളരെയധികം ബാധിക്കും. എന്നാൽ 2025 ഓടുകൂടി 20% എത്തനോൾ ചേർത്ത പെട്രോൾ ആണ് രാജ്യത്ത് വിൽക്കപ്പെടുക എന്നാണ് അറിയപ്പെടുന്നത്.


Spread the love

Leave a Comment