ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

Spread the love

ഒരു വീട് നിർമ്മിക്കുന്നതിൽ വാതിലുകൾക്കും ജനലുകൾക്കും വളരെയധികം പ്രാധാന്യമുണ്ട്. പണ്ടത്തെ രീതി അനുസരിച്ച് വാതിൽ ജനൽ എന്നിവ നിർമ്മിക്കുന്നതിനായി തടികളാണ് കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്. എന്നാൽ നല്ല തടിയിൽ നിർമ്മിച്ച വാതിലുകൾക്കും ജനലുകൾക്കും വളരെ വലിയ വിലയാണ് നൽകേണ്ടി വരിക. ( വീഡിയോ താഴെ കാണാം  )

സാധാരണക്കാരനെ സംബന്ധിച്ച് ഉയർന്ന വിലയ്ക്ക് ഇത്തരത്തിൽ തടിയിൽ തീർത്ത വാതിലുകളും ജനലുകളും വാങ്ങുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. എന്നാൽ ട്രെൻഡുകൾ ക്ക് അനുസരിച്ച് വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമ്മിച്ച വാതിലുകളും ജനലുകളും ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ ഏതൊരു സാധാരണക്കാരനും താങ്ങുന്ന വിലക്ക് സ്റ്റീൽ വിൻഡോ, കട്ടിലകൾ എന്നിവ ഇപ്പോൾ ലഭ്യമാണ്.കൂടുതൽ ഉറപ്പും, ഈടും നൽകുന്ന Tata സ്റ്റീൽ ഉപയോഗിച്ചുകൊണ്ടുള്ള വാതിലുകൾ ജനലുകൾ എന്നിവയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി - മെക്കോ എനർജി മീറ്റർ

വീടിന് ആവശ്യമായ വാതിലുകൾ, ബെഡ്റൂമിലും അടുക്കളയ്ക്കും എല്ലാം അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്തെടുക്കാവുന്ന ജനലുകൾ എന്നിവയെല്ലാം ഇത്തരം സ്റ്റീൽ ഉൽപ്പന്നങ്ങളുടെ പ്രത്യേകതയാണ്. ഗ്ലാസ്സുകൾ പിന്നീട് നൽകാവുന്ന രീതിയിലാണ് ജനലുകൾ നിർമ്മിച്ചിട്ടുള്ളത്. വ്യത്യസ്ത സൈസുകളിൽ നിങ്ങളുടെ ആവശ്യാനുസരണം ജനലുകളും വാതിലുകളും തിരഞ്ഞെടുക്കാം. ബെഡ്‌റൂമിൽ നിന്നും ബാൽക്കണി യിലേക്ക് പ്രവേശിക്കുമ്പോൾ ഉപയോഗിക്കാവുന്ന രീതിയിലുള്ള വാതിലുകൾ, മുകളിലേക്ക് തുറന്നു വയ്ക്കാവുന്ന രീതിയിൽ എന്നിവ ലഭ്യമാണ്.

യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല എന്ന് ഉറപ്പോടെ തന്നെ ഇത്തരം പ്രോഡക്റ്റുകൾ വാങ്ങാം എന്നതാണ് പ്രത്യേകത. രണ്ട് മീറ്റർ ഹൈറ്റ് വരുന്ന ജനാലകൾ,ഒന്നര ഇഞ്ച് രണ്ടര ഇഞ്ച് വലിപ്പത്തിലുള്ള ജനാലകൾ എന്നിങ്ങിനെ ഓരോ വീടിനും ആവശ്യാനുസരണം വിൻഡോ കളും വാതിലുകളും തിരഞ്ഞെടുക്കാം.

Also Read  വെറും 8 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം ഇങ്ങനെ ഒരു വീട്

കേരളത്തിൽ എവിടെ വേണമെങ്കിലും സ്റ്റീൽ ജനാലകളും വാതിലുകളും എത്തിച്ചു നൽകുന്നതാണ്. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകൾക്ക് കുറച്ച് വില അധികമായി നൽകേണ്ടിവരും. ബാത്റൂം മുകളിൽ ഫിറ്റ് ചെയ്യുന്ന എക്സോസ്റ്റ് ഫാനുകൾ വക്കാവുന്ന രീതിയിലുള്ള സ്റ്റീൽ ജനലുകളും ഷോപ്പിൽ ലഭ്യമാണ്.

3 പാളി ജനാലകൾ ലഭിക്കുന്നതിന് ആവശ്യമായ ഫ്രെയിം 11500 രൂപയാണ് വില വരുന്നത്. ഇത് ഫിറ്റ് ചെയ്യുമ്പോൾ ഗ്ലാസ് മാത്രം ഇട്ട് നൽകിയാൽ മതി. സിംഗിൾ ജനല് കൾക്ക് 3100 രൂപ എന്നിങ്ങനെയാണ് വില. സ്റ്റീൽ ഫ്രെയിമുകളിൽ തന്നെ മരത്തിന്റെ ഫ്രെയിമുകൾ കൂടി നൽകാനായും സാധിക്കും. ഓരോ മരത്തിന് അനുസരിച്ചാണ് ഇതിന് വില വരിക.

കൂടാതെ വ്യത്യസ്ത സൈസുകളിൽ നിർമ്മിച്ച സ്റ്റീൽ കട്ടിലകൾ, 3000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 9,000 രൂപയ്ക്ക് മീഡിയം സൈസിൽ ഇത്തരത്തിൽ സ്റ്റീൽ കട്ടിളകൾ എന്നിവ വാങ്ങാവുന്നതാണ്. ഇത്തരം കട്ടിള കളിൽ വുഡ് ഡോറുകൾ ഫിറ്റ്‌ ചെയ്തു നൽകിയാൽ മാത്രം മതി.

Also Read  വീട് നിർമാണം പെർമിറ്റ് ലഭിക്കാൻ പഞ്ചായത്തിൽ നൽകേണ്ട രേഖകൾ എന്തല്ലാം

സ്റ്റീൽ ജനാലകൾ ചുമരിൽ ഫിറ്റ് ചെയ്യുന്ന രീതി എങ്ങനെയാണ്?

ജനാലയ്ക്ക് മുകളിലായി നൽകിയിട്ടുള്ള സ്പെയ്‌സിൽ ഫിറ്റ്‌ ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപായി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ മെറ്റീരിയൽ ഇട്ടു നൽകുക, ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളം ഇറങ്ങാതെ ഇരിക്കാൻസഹായിക്കും. സ്റ്റീൽ വിൻഡോകൾ, കട്ടിലകൾ എന്നിവയെല്ലാം ആവശ്യമുള്ളവർക്ക് കോട്ടക്കൽ വേങ്ങര യിലുള്ള WINDAR എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-9633506043


Spread the love

Leave a Comment