ഇപ്പോൾ മിക്ക വീടുകളിലും കറണ്ട് ബില്ല് ആയി വലിയ തുകയാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് ഒരു പരിഹാരം എന്താണ് എന്ന് അന്വേഷിക്കുന്നവർ ആയിരിക്കും മിക്കവരും. സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുക യാണെങ്കിൽ ഒരു വലിയ തുക കറണ്ട് ബില്ലിൽ ലാഭിക്കാനായി സാധിക്കുന്നതാണ്. എന്നാൽ ഒരു സോളാർ പാനൽ ഫിറ്റ് ചെയ്യുന്നതിനായി വലിയ ഷോപ്പുകളിൽ സമീപിക്കുകയാണെങ്കിൽ അവർ അതിനായി ഈടാക്കുന്നത് വലിയ തുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിലോ കടയിലോ എവിടെവേണമെങ്കിലും കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാവുന്ന ഒരു സോളാർ സിസ്റ്റത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
Loomsolar.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഇത്തരത്തിൽ കുറഞ്ഞ വിലയിൽ ഒരു സോളാർ സിസ്റ്റം പർച്ചേസ് ചെയ്യാനാവുക. 50 വോൾട്ടിന്റെ ഒരു ചെറിയ പാനൽ ഉപയോഗിച്ച് അത്യാവശ്യം ഉപകരണങ്ങൾ എല്ലാം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്. 25 വർഷത്തെ പെർഫോമൻസ് വാറണ്ടി, 10 വർഷത്തെ മാനുഫാക്ചറിങ് വാറണ്ടി എന്നിവ ഇതോടൊപ്പം ലഭിക്കുന്നതാണ്. വാറണ്ടി കാർഡ്,സീരിയൽ നമ്പർ മറ്റ് സ്പെസിഫിക്കേഷൻ എന്നിവ പാനലിന്റെ പുറകു വശത്തായി നൽകിയിട്ടുണ്ട്.
ജംഗ്ഷൻ ബോക്സും പുറകുവശത്ത് തന്നെ നൽകിയിട്ടുണ്ട്. ഏകദേശം 22 വോൾട്ട് വൈദ്യുതിയാണ് ഇതിൽ നിന്നും പ്രൊഡ്യൂസ് ചെയ്യുന്നത്. 12 വോൾട്ടിന്റെ ഒരു ബാറ്ററി ഉപയോഗിച്ചുള്ള സോളാർ സിസ്റ്റം ആണ് ഇതിൽ പ്രവർത്തിക്കുന്നത്.സാധാരണ കറണ്ട് ഉള്ള ഒരു വീട്ടിൽഒരു എമർജൻസി സിസ്റ്റം എന്ന രീതിയിൽ തീർച്ചയായും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഇവർ തന്നെ ചാർജ് കൺട്രോളറും പ്രൊവൈഡ് ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ടെക്നോളജി യിലാണ് ഇവ നിർമ്മിച്ച എടുത്തിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററി കളിൽ ഉപയോഗപ്പെടുത്താവുന്നതാണ് ഇത്തരം ചാർജറുകൾ. ഇവിടെ ബാറ്ററി ആയി ഉപയോഗിക്കുന്നത് ഒരു ഫോർഡ് കാറിന്റെ പഴയ ലിഥിയം അയൺ ബാറ്ററി ആണ്.
12 വോൾട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 43AH ആണ് ഇതിന്റെ കപ്പാസിറ്റി. ആയിരം രൂപയുടെ അകത്ത് നിങ്ങൾക്ക് ഇത്തരത്തിലൊരു പഴയ ബാറ്ററി വാങ്ങാവുന്നതാണ്. ഈ ഒരു ബാറ്ററി ഉപയോഗിച്ച് 220 വോൾട്ട് വൈദ്യുതി നിർമ്മിച്ച് എടുക്കാവുന്നതാണ്. അതായത് ഒരു ബൾബ് ഫാൻ, ട്യൂബ്ലൈറ്റ് എന്നിവ ഇതുപയോഗിച്ച് തീർച്ചയായും പ്രവർത്തിപ്പിക്കാവുന്നതാണ്. 200 വാട്ട്സ് ഉള്ള ഡിസി ടു ഡിസി കൺവെർട്ടർ ഉപയോഗിച്ചാണ് കറന്റ് കൺവെർട്ട് ചെയ്യിപ്പിക്കുന്നത്. ഡി സി യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് ഇവ ഉപയോഗിച്ച് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ ഇത്തരം കൺവെർട്ട റുകൾ വാങ്ങാവുന്നതാണ്.
ആദ്യം പാനൽ കണക്ട് ചെയ്യുന്നതിനായി,2.5mm രണ്ട് വയറുകൾ ആവശ്യമാണ്. രണ്ട് വയറുകളുടെ യും തലഭാഗം ജംഗ്ഷൻ ബോക്സിലേക്ക് കണക്ട് ചെയ്ത് നൽകേണ്ടതാണ്. ഒരു സ്ക്രൂഡ്രൈവറുപയോഗിച്ച് ജംഗ്ഷൻ ബോക്സ് തുറക്കാവുന്നതാണ്. ഇതിൽ നെഗറ്റീവ് പോസിറ്റീവ് ടെർമിനലുകൾ മാർക്ക് ചെയ്തിട്ടുണ്ടായിരിക്കും. സ്‌ക്രൂ ചെയ്തശേഷം കണക്ട് ചെയ്ത് നൽകാവുന്നതാണ്. ജംഗ്ഷൻ ബോക്സിന്റെ മറ്റൊരു പ്രത്യേകത ഇത് വാട്ടർപ്രൂഫ് ആണ് എന്നതാണ്. വയർ കണക്ട് ചെയ്ത് നൽകിയശേഷം ബോക്സ് അടച്ചു വയ്ക്കാവുന്നതാണ്.
ഇത്രയും ചെയ്തു കഴിഞ്ഞാൽ പാനൽ ഫിറ്റ് ചെയ്യാൻ റെഡിയായിക്കഴിഞ്ഞു. എന്നാൽ ഫിറ്റ് ചെയ്യുന്നതിനു മുൻപായി തെക്കുഭാഗത്തേക്ക് ഫെയ്സ് ചെയ്യുന്ന രീതിയിലാണ് ഇത് വെക്കേണ്ടത്. അതുപോലെ വയർ പുറത്തേക്ക് നിൽക്കാത്ത രീതിയിൽ പാനൽ ഫിറ്റ് ചെയ്യുന്നതിനായി ശ്രദ്ധിക്കണം. നിങ്ങളുടെ ചാർജ്ജ് കൺട്രോളർ രാത്രി മാത്രം വർക്ക് ചെയ്യുന്ന രീതിയിൽ ആക്കി മാറ്റണമെങ്കിൽ നൈറ്റ് മോഡിൽ മാത്രം വർക്ക് ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യാവുന്നതാണ്. ചാർജ് കണ്ട്രോളറിൽ ആദ്യം ബാറ്ററി ആണ് കണക്ട് ചെയ്യേണ്ടത്.
ബാറ്ററിയിൽ നിന്നും പോകുന്ന നെഗറ്റീവ് പോസിറ്റീവ് വയറുകൾ ചാർജ് കണ്ട്രോളറിലേക്ക് നല്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം സോളാർ പാനലിൽ നിന്നും വന്നിരിക്കുന്ന പോസിറ്റീവ് നെഗറ്റീവ് വയറുകൾ ചാർജ് കണ്ട്രോളറിലേക്ക് നൽകുക. ശേഷം ഔട്ട്പുട്ടിലേക്ക് കണക്ഷൻ നൽകേണ്ടതാണ്. അതിനു ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങളിലേക്ക് കണക്ഷൻ നൽകി സ്വിച്ച് ഫിറ്റ് ചെയ്യുക. ഇൻവെർട്ടറിന്റെ ഔട്ടിൽ നിന്ന് സ്വിച്ചിൽ എല്ലാ ഭാഗത്തേക്കും കണക്ഷൻ നൽകുക.ഇത്രയും ചെയ്തുകഴിഞ്ഞാൽ സിസ്റ്റം റെഡിയായി. ബാറ്ററിയിൽ ചാർജ് കേറിയോ എന്ന് പരിശോധിക്കാവുന്നതാണ്.
ഇത്തരത്തിൽ 75 വോൾട്ടിന്റെ loom സോളാർ പാനലിനു വിലയായി വരുന്നത് 4000 രൂപയാണ്. നിങ്ങളുടെ ആവശ്യാനുസരണം പാനലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.