മഴക്കാലം എത്താറായി. എന്നുമാത്രമല്ല ന്യൂനമർദ്ദ ത്തിന്റെ ഭാഗമായി രാജ്യത്ത് പലഭാഗത്തും കനത്ത ഇടിമിന്നലോട് കൂടിയ മഴയും ഉണ്ട്.ഇന്ന് മിക്ക വീടുകളിലും കറണ്ട് പോകുമ്പോൾ ഉപയോഗിക്കാനായി ഇൻവെർട്ടർ ഉണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും അറിയാത്ത ഒരു കാര്യമാണ് ഇടി മിന്നൽ ഉള്ള സമയത്ത് ഇൻവെർട്ടർ ഓഫ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടോ എന്നത്. ഇടിമിന്നൽ, മഴ എന്നിവ ഉള്ള സമയത്ത് ഇൻവെർട്ടർ എങ്ങനെ ഉപയോഗിക്കണം എന്നതാണ് ഇവിടെ പറയുന്നത്.
ഇടിമിന്നൽ ഉള്ള സമയത്ത് ഇൻവെർട്ടർ ഉപയോഗിക്കുന്നത് തീർച്ചയായും അപകടകരമാണ്. എന്നാൽ എല്ലാവരും ചിന്തിക്കുന്ന മറ്റൊരുകാര്യം ഇടിമിന്നൽ, മഴ എന്നിവ ഉള്ള സമയത്ത് കറണ്ട് ഇല്ലാത്തപ്പോൾ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇൻവെർട്ടർ വാങ്ങിയിട്ടുള്ളത് എന്നാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇൻവെർട്ടർ ഇൻ പുട്ട്, ഔട്ട്പുട്ട് ഓഫ് ചെയ്ത്, മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. അതായത് ഇത് ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.എന്നാൽ കറണ്ട് ഇല്ലാത്ത സമയത്ത് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇൻവെർട്ടർ വാങ്ങിയിട്ടുള്ളത് എന്നതിനാൽ തന്നെ ഇടിമിന്നൽ ഉള്ള സമയത്ത് ഉപയോഗിക്കുന്നതിനായി മീറ്ററിന് സൈഡിലായി നൽകിയിട്ടുള്ള ഇ എൽ സി ബി അല്ലെങ്കിൽ ലിവർ മെയിൻ സ്വിച്ച് പൂർണമായും ഓഫാക്കി ഇടുക എന്നതാണ്.അതിനുശേഷം ഇൻവെർട്ടർ ഉപയോഗിക്കാം.
എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക നല്ല ഇടിമിന്നൽ ഉള്ള സമയത്ത് ഇത്തരത്തിൽ ചെയ്യാതിരിക്കുക. സ്വിച്ച് ഓഫ് ചെയ്ത ശേഷം മുഴുവൻ സമയവും ഇൻവെർട്ടർ ഉപയോഗിക്കുക. ലിവർ, അല്ലെങ്കിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ അറിയുന്ന ഒരാളാണെങ്കിൽ ഇത് പെട്ടെന്ന് ചെയ്യാവുന്നതാണ്. എന്നാൽ പഴയതോ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതുമായ മെയിൻ സ്വിച്ച് ആണ് ഉള്ളത് എങ്കിൽ വീടിന്റെ അകത്തു വന്ന് ഇ എൽ സി ബി ഓഫ് ചെയ്യുക. അതിനുശേഷം ഇൻവെർട്ടർ ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ഒരു 50% സേഫ്റ്റി ലഭിക്കുന്നതാണ്. അതായത് ഇവിടെ ചെയ്യുന്നത് ഇടിമിന്നൽ ഉള്ള സമയത്ത് മെയിൻ ലൈൻ ഓഫ് ചെയ്ത് ഇൻവെർട്ടർ പ്രവർത്തിപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇൻവെർട്ടർ കത്തി പോകുന്നതിനുള്ള ചാൻസ് കുറവാണ്. ഇടിമിന്നൽ നിന്നു കഴിഞ്ഞാൽ വീണ്ടും ഇ എൽ സി ബി അല്ലെങ്കിൽ ലിവർ ഓൺ ചെയ്യാവുന്നതാണ്.
നല്ല ഇടിമിന്നൽ ഉള്ള സമയം ആണെങ്കിൽ ഒരിക്കലും ഇൻവെർട്ടർ പ്ലഗ് അഴിക്കാൻ ആയി പോകരുത്. അതുപോലെ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കരുത്. കാരണം ഡയറക്റ്റ് കറന്റ് മായി നേരിട്ട് ഉള്ള കണക്ഷനാണ് ഇൻവെർട്ടറിനു നൽകിയിട്ടുള്ളത് . എന്ന് മാത്രമല്ല നല്ല ഇടിമിന്നൽ ഉള്ള സമയത്ത് മെയിൻ സ്വിച്ച്,ഇ എൽ സി ബി, ഇൻവെർട്ടർ എന്നിവ ഒന്നും തന്നെ തൊടാൻ പാടുള്ളതല്ല. അതായത് ഇടിമിന്നലിൽ തുടങ്ങുന്ന സമയത്ത് തന്നെ ഓഫ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.
ഇൻവെർട്ടർ സേഫ്റ്റി യോടെ ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മെത്തേഡ് ഉപയോഗിച്ച് സെറ്റ് ചെയ്യുകയാണെങ്കിൽ അത് കൂടുതൽ സേഫ്റ്റി നൽകും. അത്യാവശ്യം നോളജ് ഉള്ള വ്യക്തികൾക്ക് തന്നെ ബൈപ്പാസ് മനസ്സിലാക്കി സ്വന്തമായി ഇൻവെർട്ടർ കണക്ട് ചെയ്യാവുന്നതാണ്. അതല്ല എങ്കിൽ ഇൻവെർട്ടർ ഫിറ്റ് ചെയ്തവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. ഇതുവഴി കൂടുതൽ പ്രൊട്ടക്ഷൻ ഇൻവെർട്ടറിനു ലഭിക്കുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.