1 രൂപയ്ക്ക് ബൾബുകൾ വീട്ടിലേക്ക് ആവശ്യമായ എല്ലാതരം ലൈറ്റുകളും വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

Spread the love

വീട് എങ്ങിനെയെല്ലാം അലങ്കരിച്ച് ഭംഗിയാക്കി വെക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു വീട് നിർമ്മിച്ചു കഴിഞ്ഞാൽ അതിന്റെ ഓരോ മുക്കും മൂലയും വരെ എങ്ങിനെയെല്ലാം ഡെക്കറേറ്റ് ചെയ്യണമെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. ഇത്തരത്തിൽ വീടുകളുടെ അലങ്കാര പട്ടികയിൽ ഉൾപ്പെടുന്ന ഒരു പ്രധാന വസ്തുവാണ് അലങ്കാര ലൈറ്റുകൾ അഥവാ ഫാൻസി ലൈറ്റുകൾ. എന്നാൽ സാധാരണ ഷോപ്പുകളിൽ വളരെ വലിയ വിലയാണ് ഇത്തരം ഫാൻസി ലൈറ്റുകൾക്ക് നൽകേണ്ടിവരുന്നത്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ അലങ്കാര ലൈറ്റുകൾ ലഭ്യമാകുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

പണ്ടുകാലം മുതലേ വീടുകളുടെ അലങ്കാര പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഒരു ലൈറ്റ് ആണ് ഷാൻലിയാർ ലൈറ്റ്സ്. എന്നിരുന്നാൽ കൂടി എങ്ങിനെയാണ് ഇത്തരമൊരു ലൈറ്റ് ചൂസ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയില്ല. വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലും എല്ലാം ഇത്തരം ലൈറ്റുകൾ ലഭ്യമാണ്.

ഓരോ സെറ്റുകളുടെയും റൗണ്ടിന് അനുസരിച്ച് ആണ് വില നിശ്ചയിക്കപ്പെടുന്നത്.ചിലത് 800mm ആയിരിക്കും ഈ കണക്കിലാണ് ഷാൻലിയാർ ലൈറ്റുകളുടെ വലിപ്പം കണക്കാക്കുന്നത്.800,600,300 എന്നീ സൈസുകളിലെല്ലാം ഉള്ള ലൈറ്റുകൾ ഈ ഷോപ്പിൽ ലഭ്യമാണ്.

വ്യത്യസ്ത ഡിസൈനുകളിലും രൂപത്തിലുമുള്ള ഇത്തരം ലൈറ്റുകൾ എല്ലാം വളരെ കുറഞ്ഞ വിലയിലാണ് ഇവിടെ വിൽക്കപ്പെടുന്നത്. 9500 രൂപ വിലയുള്ള ഷാൻലിയാർ ലൈറ്റുകൾ എല്ലാം 6800 രൂപ നിരക്കിൽ നിങ്ങൾക്ക് ഇവിടെ നിന്നും സ്വന്തമാക്കാവുന്നതാണ്. 6859 രൂപ ഒറിജിനൽ പ്രൈസ് വരുന്ന ലൈറ്റിന് 5400 രൂപമാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ.

ഇവകൂടാതെ വിലകൂടിയ അതായത് 65,000 രൂപ വിലയുള്ള ലൈറ്റിന് 43,500 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. ബൾബ് ഉൾപ്പെടെയാണ് ഇവയെല്ലാം ഈ വിലക്ക് നൽകുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. 20500 രൂപയുടെ ബൾബിന് 18000 രൂപയാണ് വിലയായി നൽകേണ്ടി വരുന്നുള്ളൂ.

Also Read  ശബ്‌ദം കൊണ്ട് ഫോൺ ചാർജ് ചെയ്യാം - മൈ എയർ ചാർജ് ടെക്നോളജി

ഏറ്റവും പുതിയ മോഡലിൽ ഉള്ള ക്രിസ്റ്റൽ ലൈറ്റുകളും വ്യത്യസ്ത രൂപത്തിലും കളറിലുമെല്ലാം ലഭിക്കുന്നതാണ്. 18,500 രൂപ നിരക്കിലാണ് ഇവയെല്ലാം വാങ്ങാൻ ആവുക. മൾട്ടികളർ ഡബിൾ ഹൈറ്റിൽ ഉള്ള ബൾബുകൾ എല്ലാം വ്യത്യസ്ത രീതിയിൽ സെറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

10 പീസ്, 12 പീസ് എന്നിങ്ങനെ ബൾബുകൾ അടങ്ങിയ സെറ്റുകളും ലഭ്യമാണ്.19500 രൂപ ഒറിജിനൽ പ്രൈസ് ആയ ഇവയ്ക്കെല്ലാം ഈ ഷോപ്പിൽ നിങ്ങൾ നൽകേണ്ടി വരുന്നത് 13,950 മാത്രമാണ്.

മൾട്ടി കളർ ഇല്ലാതെ വരുന്ന സെറ്റിന്റെ വില 12,000 രൂപയാണ്. വുഡിൽ നിർമ്മിച്ച ഡബിൾ ഹൈറ്റിൽ വരുന്ന സെറ്റിന്റെ വില 6250 രൂപയാണ്. കസ്റ്റമറുടെ ഇഷ്ടാനുസരണം ഇവ വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലും ഇവിടെനിന്നും നിർമ്മിച്ചു നൽകുന്നതാണ്.ഇവിടെ നിന്നും വാങ്ങുന്ന ബൾബുകൾ എല്ലാം ഇവർ തന്നെ വീട്ടിൽ വന്ന് സെറ്റ് ചെയ്ത് നൽകുന്നതുമാണ്.

ഡൈനിങ് ഹാൾ, സിറ്റൗട്ട് എന്നിവിടങ്ങളിലെല്ലാം സെറ്റ് ചെയ്യാൻ സാധിക്കുന്ന ബാൾ ലൈറ്റുകൾക്ക് 5000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 14,000 രൂപ വരെ ഉള്ള ഇത്തരം ലൈറ്റുകൾ ഇവിടെ ലഭ്യമാണ്. എന്നുമാത്രമല്ല വ്യത്യസ്ത കളറിലും എണ്ണത്തിലുമെല്ലാം ഇവ ലഭിക്കുന്നതാണ്. സിംഗിൾ ബേസ് മുതൽ കസ്റ്റമറുടെ ഇഷ്ടാനുസരണം ഇവർ സെറ്റ് ചെയ്ത് നൽകുന്നതാണ്.

അടുത്തതായി ലൈറ്റുകളിലെ തന്നെ ഒരു പ്രധാന വെറൈറ്റി ആയ അൺ ബ്രേക്കബിൾ ബൾബ് ഇത് നിർമ്മിച്ചിട്ടുള്ളത് പോളികാർബണേറ്റ് മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ താഴെ വീണാൽ ബ്രേക്ക് ആവില്ല എന്നതാണ് പ്രത്യേകത.

ഗേറ്റ്, ഗാർഡൻ എന്നിവിടങ്ങളിലെല്ലാം ഇവ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ തന്നെ ബൾബ് ഇടുന്ന രീതിയിലും എൽഇഡി ഉപയോഗിക്കുന്ന രീതിയിലും ലഭ്യമാണ്. 300 രൂപയിൽ തുടങ്ങി 650 രൂപ റേഞ്ചിൽ വരെ ഇത്തരം ബൾബുകൾ ലഭ്യമാണ്.

Also Read  കേരളത്തിൽ ലഭ്യമായ 1887 ഫ്രീ വൈഫൈ എങ്ങനെ ഉപയോഗിക്കാം

വൈഫൈ ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന ബൾബുകളും ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്. മില്യൻസ് ഓഫ് കളേഴ്സ് ഇത്തരമൊരു ബൾബിൽ കൊണ്ടുവരാൻ സാധിക്കും എന്നതാണ് ഇത്തരം ബൾബിന്റെ പ്രത്യേകത.

ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ബൾബിൽ കണക്ട് ചെയ്തു കൊണ്ടാണ് ഇത്തരം ബൾബുകൾ വർക്ക് ചെയ്യുന്നത്. ഫിലിപ്സ്, ഹലോനിസ് എന്നീ ബ്രാൻഡുകൾ എല്ലാം ഇത്തരം ബൾബുകൾ പുറത്തിറക്കുന്നുണ്ട്. 10 വാട്സ്,12 വാട്സ് എന്നിങ്ങനെ പുറത്തിറക്കുന്ന ബൾബുകൾക്ക് ഏകദേശം 850 രൂപ നിരക്കിലാണ് വില. 550 രൂപ നിരക്കിലും ഇത്തരം ബൾബുകൾ ലഭിക്കുന്നതാണ്.

വ്യത്യസ്ത രീതിയിലും വാട്സിലും ലഭിക്കുന്ന സ്പോട്ട് ലൈറ്റുകൾക്ക് 1വാൾട് ബൾബിന് 80 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവ തന്നെ വ്യത്യസ്ത വാൾട്ട് കളിൽ ലഭ്യമാണ്.ബ്രാൻഡ് മാറുന്നതിനനുസരിച്ച് 200 രൂപ വരെ വിലയിൽ ഇവ ലഭ്യമാണ്.

ബൾബുകളുടെ വാറണ്ടി സംബന്ധിച്ച് പറയുകയാണെങ്കിൽ ഷാൻലിയാർ ലൈറ്റുകൾക്ക് പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാം സർവീസ് ലഭിക്കുന്നതാണ്. ബൾബിന് അനുസരിച്ചാണ് വാറണ്ടി നിശ്ചയിക്കുന്നത്.

വാട്ടർപ്രൂഫ് ആയ 3 വാട്സ് മുതൽ 12 വാട്സ് വരെയുള്ള സ്പാർക്ക് ലൈറ്റുകൾ എല്ലാം വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്. ഇവയ്ക്കുപുറമേ ഫ്ലഡ് ലൈറ്റുകളും കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്. പാനൽ ലൈറ്റുകൾ 3 വോൾട്ട് മുതൽ 30 വോൾട്ട് വരെ ഇവിടെ ലഭിക്കുന്നതാണ്.

ഫിലിപ്സ്, ലൂക്കർ എന്നീ ബ്രാൻഡുകളിൽ എല്ലാം ഇവ ലഭ്യമാണ്. 100 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന എൽഇഡി ബൾബുകൾ, ടീ ഷേപ്പിലുള്ള ബൾബുകൾ എന്നിവയും വളരെ കുറഞ്ഞ വിലയിൽ ആണ് ഇവിടെ വിൽക്കപ്പെടുന്നത്. ഇവ തന്നെ വ്യത്യസ്ത വോൾട്ടിൽ വാങ്ങാവുന്നതാണ്.

എവിടെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്ത് വെക്കാം എന്നതും എമർജൻസി ലൈറ്റുകൾ ഉൾപ്പെടെയുള്ള ബൾബുകൾ ലഭിക്കുന്നതും സാധാരണക്കാർക്കിടയിൽ ഇത്തരം ബൾബുകളോടുള്ള പ്രിയം വർദ്ധിപ്പിക്കുന്നു.

Also Read  ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

300 രൂപ മുതൽ ആണ് സാധാരണ ബൾബുകളുടെ വില. കൂടാതെ വൺ ഇയർ വാറണ്ടിയും ലഭിക്കുന്നതാണ്. ബ്ലൂടൂത്ത് കണക്ട് ചെയ്തു പാട്ട് കേൾക്കാവുന്ന രീതിയിലുള്ള ബൾബുകളും ഇവിടെ ലഭ്യമാണ്. 500 രൂപ 550 രൂപ നിരക്കിൽ ഇവ വാങ്ങാവുന്നതാണ്.

ലൈറ്റ് വെയിറ്റിൽ വരുന്ന എൽഇഡി ട്യൂബുകൾ വ്യത്യസ്ത സൈസിൽ ഇവിടെ ലഭിക്കുന്നതാണ്. 150 രൂപ മുതൽ 1000 രൂപ നിരക്കിൽ വരെ ഇത്തരം ട്യൂബുകൾ ലഭ്യമാണ്.ഔട്ട് ഡോർ ലൈറ്റുകളുടെയും വ്യത്യസ്ത മോഡലുകൾ ഇവിടെ കാണാവുന്നതാണ്. 300 രൂപ മുതലാണ് ഇവയുടെ എല്ലാം വില.

ഇപ്പോൾ മിക്ക വീടുകളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രൊഫൈൽസ് വ്യത്യസ്ത രൂപത്തിൽ ഇവർ ചെയ്തു നൽകുന്നതാണ്. 50 രൂപ നിരക്കിലാണ് മീറ്ററിന് വില ആരംഭിക്കുന്നത്. ഡിസ്പ്ലേ ക്കും ഫോക്കസ് ലൈറ്റ് ആയും ഉപയോഗിക്കുന്ന ട്രാക്ക് ലൈറ്റുകൾക്ക് വില തുടങ്ങുന്നത് 2000 രൂപ നിരക്കിൽ ആണ്.

ഇത്തരം ലൈറ്റുകൾക്ക് പുറമേ ഇന്റീരിയർ ഡെക്കറേഷൻ ചെയ്യാനാവശ്യമായ പോട്ടുകളും ആർട്ടിഫിഷ്യൽ പോട്ടുകളും വളരെ കുറഞ്ഞ വിലയിൽ ഇവിടെനിന്നും പർച്ചേസ് ചെയ്യാം.2000 രൂപ നിരക്കിൽ ടച്ച് ചെയ്യാവുന്ന രീതിയിലുള്ള മിറർ ക്ലോക്കുകൾ എന്നിവയെല്ലാം ലഭ്യമാണ്.

ഇത്തരത്തിൽ ഒരു വീട് അലങ്കരിക്കുന്നതിന് ആവശ്യമായ എല്ലാവിധ ലൈറ്റുകളും, അതുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങളും എല്ലാം വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മഞ്ചേരി തുറക്കൽ ബൈപ്പാസ് ജംഗ്ഷനിലുള്ള scorio home decor എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Contact -79022777786


Spread the love

Leave a Comment