1 മുതൽ ഡിഗ്രീ വിദ്യാർഥികൾക്ക് 30,000 രൂപ വരെ സ്‌കോളർഷിപ്പ്

Spread the love

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ പല രീതിയിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.വിദ്യാർത്ഥികളും വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിലവിൽ മിക്ക വിദ്യാർഥികൾക്കും ഓൺലൈൻ വഴി ക്ലാസ് തുടരുന്ന ഈ സാഹചര്യത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി ആണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.

ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്ക് 30,000 രൂപ വരെ ലഭിക്കാവുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയാണ് ഇവിടെ പറയുന്നത്. കോവിഡ് പ്രതിസന്ധി അനുഭവിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ ഒരു സ്കോളർഷിപ്പ് പ്രയോജനപ്പെടുത്താനാവുക.തുടർ പഠനത്തിന് ഒരു സപ്പോർട്ട് എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികളാണ് കൂടുതലായും സ്കോളർഷിപ്പിന് അർഹത നേടുക.

Also Read  തുടർ പഠനത്തിനായി ലോൺ 1 ലക്ഷം മുതൽ 10 ലക്ഷം വരെ ലഭിക്കും | വെറും 2% പലിശ നിരക്കിൽ

ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നേടാവുന്നതാണ്. എലിജിബിൾ ആയ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ മൊബൈൽഫോൺ വഴി ഡെസ്ക്ടോപ് സൈറ്റ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു പ്രൈവറ്റ് സ്കോളർഷിപ്പ്ആണ്.athu കൊണ്ട് ക്വാട്ട അടിസ്ഥാനത്തിൽ ആണ് സ്കോളർഷിപ്പ് ലഭിക്കുക. രജിസ്ട്രേഷൻ ഫീസ് ഒന്നുംതന്നെ നൽകേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി

സ്റ്റെപ് 1: ഈ ലിങ്ക് ക്ലിക്ക് ചെയ്യുക  https://www.buddy4study.com/page/covid-crisis-support-scholarship-program    ഇപ്പോൾ താഴെ ചിത്രത്തിൽ കാണിച്ചത് പോലെ BUDDY4STUDY എന്ന ഒരു വെബ്സൈറ്റ് ഓപ്പൺ ആയി വരും .

Also Read  സ്ത്രീകൾക്ക് ലോൺ മൂന്ന് ലക്ഷം രൂപ വരെ കിട്ടും ഇപ്പോൾ അപേക്ഷിക്കാം
Scholarship Details digitkerala
Scholarship Details digitkerala

അപ്ലൈ നൗ ബട്ടൺ അമർത്തിയ നിങ്ങൾക്ക് താഴെ ചിത്രത്തിൽ കാണിച്ചത് പോലെ ഒരു വിൻഡോ കാണാം അതിൽ , നിങ്ങൾ   BUDDY4STUDY വെബ്‌സൈറ്റിൽ   രെജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ – നിങ്ങളുടെ ഇമെയിൽ / മൊബൈൽ / ഫേസ്ബുക്ക് / ജിമെയിൽ ഉപയോഗിച്ച് BUDDY4STUDY രജിസ്റ്റർ ചെയ്യുക.  നിങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഐഡി ഉപയോഗിച്ച് BUDDY4STUDY യിലേക്ക് പ്രവേശിച്ച് ‘അപേക്ഷാ ഫോം പേജിലേക്ക്’ എത്തുക .

Scholarships For Kerala students digitkerala.com
Scholarships For Kerala students digitkerala.com

തുടർന്ന് വരുന്ന പേജിൽ സ്റ്റാർട്ട് ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം പേഴ്സണൽ ഡീറ്റെയിൽസ്,എജുക്കേഷൻ ഡീറ്റെയിൽസ്,ഫാമിലി മെമ്പർ ഡീറ്റെയിൽസ്, ഡോക്യൂമെന്റസ്,നിങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എന്നിവ ഫിൽ ചെയ്തു നൽകേണ്ടതാണ് . താഴെ കാണുന്ന terms and condition ടിക്ക് ചെയ്ത് preview നോക്കി എല്ലാ വിവരങ്ങളും കറക്റ്റ് ആണോ എന്ന് പരിശോധിക്കുക . അതിനുശേഷം സബ്മിറ്റ് ചെയ്യുക. ഇത്തരത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക .


Spread the love

Leave a Comment