സ്ത്രീകൾക്ക് 3 ലക്ഷം വരെ വായ്‌പ്പാ പുതിയ പദ്ധതി

Spread the love

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പലതരത്തിലുള്ള പദ്ധതികൾ ഗവൺമെന്റ് ആവിഷ്കരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ്‌ കുടുംബശ്രീ യൂണിറ്റുകൾ കേരളത്തിൽ സജീവമായത്. കുടുംബശ്രീകൾ വഴി സ്ത്രീകൾക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും മറ്റുമായി വായ്പകൾ ഇപ്പോൾ ലഭ്യമാണ്.

അത്തരത്തിൽ കുടുംബശ്രീയിൽ പങ്കാളികൾ ആയിട്ടുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന മൈക്രോ ഫിനാൻസ് വായ്പകളെ കുറിച്ചാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

കേരള കുടുംബശ്രീയും പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷനും ഒരുമിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗക്കാർ അടങ്ങിയ കുടുംബശ്രീകൾക്ക് 3 ലക്ഷം രൂപ 5 ശതമാനം പലിശ നിരക്കിലാണ് ലഭ്യമാക്കുന്നത് എന്നതാണ് പ്രത്യേകത.

Also Read  ഹോം ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

18 വയസിനു 55 വയസ്സിനും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ്ഗ അംഗങ്ങൾക്കാണ് ഈ ലോണിന് അപേക്ഷിക്കാൻ യോഗ്യത. വായ്പ തിരിച്ച് അടക്കാനുള്ള കാലാവധി 3 വർഷം ആണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനും വായ്പകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അതാത് ജില്ലകളിലെ പട്ടികവർഗ്ഗ പട്ടികജാതി ഓഫീസുമായി ബന്ധപ്പെടുക.


Spread the love

Leave a Comment

You cannot copy content of this page