സുകന്യ സമൃദ്ധി യോജന – 1000 രൂപ നിക്ഷേപത്തിലൂടെ 5,40000 രൂപ കിട്ടുന്ന പദ്ധതി 2021

Spread the love

സുകന്യ സമൃദ്ധി യോജന – നമ്മളെല്ലാവരും മക്കളുടെ സുരക്ഷയ്ക്ക് വേണ്ടി പണം സൂക്ഷിച്ച് വയ്ക്കുന്നവർ ആയിരിക്കും. പലപ്പോഴും ഇത്തരത്തിൽ ഉണ്ടാക്കുന്ന ഒരു സമ്പാദ്യം മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ടി വന്നാൽ പിന്നീട് അത്രയും തുക വീണ്ടും ഉണ്ടാക്കുക എന്നത് ചിലപ്പോൾ സാധിച്ചെന്നു വരില്ല. ഇത്തരത്തിൽ പെൺകുട്ടികളുടെ പഠനത്തിനും വിവാഹ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന രീതിയിൽ വളരെ കുറഞ്ഞ ഒരു പ്രതിമാസ നിക്ഷേപത്തിലൂടെ എങ്ങിനെ വലിയ ഒരു തുക ഭാവിയിൽ നേടാമെന്നാണ് ഇവിടെ പറയുന്നത്.

കേന്ദ്ര ഗവൺമെന്റ് പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച സുരക്ഷിതമായ രീതിയിൽ ഒരു നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള സ്കീമാണ് ‘സുകന്യ സമൃദ്ധി ‘. ഇതുവഴി മാതാപിതാക്കൾക്ക് ഒരു ടാക്സ് ഇളവ് ലഭിക്കുന്നതിനും സഹായിക്കുന്നതാണ്. ഇവകൂടാതെ തുക കാലാവധി പൂർത്തിയാക്കി പിൻവലിക്കുന്ന സമയത്തും ടാക്സ് നൽകേണ്ടി വരില്ല. ഇതിനായി ഒരു വർഷം മിനിമം നിങ്ങൾ 250 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മാത്രം മതി.

Also Read  പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് 4000 രൂപ കിട്ടും | ബാലിക സമൃദ്ധി യോജന പദ്ധതി .

ഒരു ഫാമിലിയിൽ നിന്ന് പെൺകുട്ടിയുടെ പാരന്റ് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻ എന്നിവർക്ക് നിക്ഷേപം നടത്താനായി സാധിക്കും. ഒരാൾക്ക് രണ്ട് പെൺകുട്ടികൾക്കായി ഈ രീതിയിൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇത്തരത്തിൽ നിക്ഷേപം നടത്തുമ്പോൾ നിലവിൽ 7.6% ആണ് പലിശ നിരക്ക് ആയി ഈടാക്കുന്നത്. എന്നാൽ തീർച്ചയായും വളരെയധികം സുരക്ഷിതമായ ഒരു നിക്ഷേപ രീതി തന്നെയാണ് ഇത്. പെൺകുട്ടി ജനിച്ച് 10 വയസ്സിനുള്ളിൽ നിക്ഷേപം ആരംഭിച്ചിരിക്കണം.

പെൺകുട്ടിക്ക് 14 വയസ്സ് ആകുന്നതുവരെ എല്ലാവർഷവും ഒരു മിനിമം പെയ്മെന്റ് എങ്കിലും നടത്തിയിരിക്കണം.21 വയസ്സാകുമ്പോഴാണ് ഇതിൽ നിന്നും ഉള്ള തുക ലഭിക്കുക. എന്നാൽ ഇതിന് മുൻപേ പെൺകുട്ടിക്ക് വിവാഹ ആവശ്യങ്ങൾക്കോ പഠന ആവശ്യങ്ങൾക്കോ പണം ആവശ്യമായി വരികയാണെങ്കിൽ വിഡ്രോ ചെയ്യാവുന്നതാണ്. ഇതിനായി ചില ലീഗൽ ഡോക്യുമെന്റസ് കാണിക്കേണ്ടതുണ്ട്. ഏകദേശം എത്ര രൂപ ലഭിക്കും എന്നതിനെപ്പറ്റി എങ്ങനെ കാൽക്കുലേറ്റ് ചെയ്യണം എന്ന് നോക്കാം. ഒരു മാസം നിങ്ങൾ ആയിരം രൂപ നിക്ഷേപിക്കുകയാണ് എങ്കിൽ 21 വയസ്സ് ആയി കഴിയുമ്പോൾ പെൺകുട്ടിക്ക് അഞ്ചു ലക്ഷം രൂപയുടെ മുകളിൽ തുക ലഭിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള തുക അനുസരിച്ച് നിക്ഷേപ തുക അടയ്ക്കാവുന്നതാണ്.

Also Read  റേഷൻ കടകൾ വഴി വമ്പൻ ആനുകൂല്യം എത്തുന്നു ജൂൺ എട്ടാം തീയതി മുതൽ

സുകന്യ സമൃദ്ധി പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴിയും ഇപ്പോൾ നിക്ഷേപം ആരംഭിക്കാവുന്നതാണ്. കൂടാതെ അടുത്തുള്ള പോസ്റ്റ് ഓഫീസ്, ബാങ്കുകൾ മുഖേനയും അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.ഇതിന് ആവശ്യമായ രേഖകൾ കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ്, പാരന്റ് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻ ആണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, എന്നിവയാണ്. തീർച്ചയായും പെൺകുട്ടികൾക്ക് വേണ്ടി തുടങ്ങാവുന്ന ഒരു സുരക്ഷിതമായ പദ്ധതി തന്നെയാണ് സുകന്യ സമൃദ്ധി.


Spread the love

Leave a Comment