മിക്ക ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നത്. എന്നാൽ പലപ്പോഴും ഒരു ബിസിനസ് തുടങ്ങുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതായത് ബിസിനസിന് ആവശ്യമായ മുതൽമുടക്ക്,യന്ത്രോ പകരണങ്ങൾ, തുടങ്ങാൻ പോകുന്ന ബിസിനസിന് മാർക്കറ്റിൽ ഉള്ള വാല്യൂ എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാതെ ബിസിനസ് ആരംഭിക്കുകയാണ് എങ്കിൽ പലപ്പോഴും അത് പല രീതിയിലുള്ള നഷ്ടങ്ങൾക്കും കാരണമാകും.
എന്നാൽ മാർക്കറ്റിൽ വളരെയധികം ഡിമാൻഡുള്ള നിരവധി ഉൽപ്പന്നങ്ങൾ ആണ് ഇന്നത്തെ കാലത്ത് ആരംഭിക്കാവുന്ന ബിസിനസ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. കേരളത്തിൽ വളരെയധികം ഇന്നോവേറ്റീവ് ആയി ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് വാഷിംഗ് മെഷീനുകളിൽ ഉപയോഗിക്കുന്ന ടാബ്‌ലറ്റ്.
എന്താണ് വാഷിംഗ് മെഷീൻ ടേബലെറ്റുകൾ?
കേൾക്കുമ്പോൾ കുറച്ച് വ്യത്യസ്തമായി തോന്നുമെങ്കിലും മാർക്കറ്റിൽ ഉറപ്പായും വിജയിക്കാവുന്ന ഒരു പ്രോഡക്റ്റ് ആണ് വാഷിംഗ് മെഷീനിൽ ഉപയോഗിക്കുന്ന ടേബലെറ്റുകൾ. അതായത് ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിൽ വാഷിങ്മെഷീൻ ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. എന്നാൽ ഇത്തരത്തിൽ വാഷിംഗ് മെഷീൻ ഒരുപാട് കാലം ക്ലീൻ ചെയ്യാതെ ഉപയോഗിക്കുമ്പോൾ അതിനകത്ത് അഴുക്ക് അടിഞ്ഞ് പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇവ പലപ്പോഴും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകും. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്നവയാണ് വാഷിംഗ് മെഷീൻ ടാബ്‌ലറ്റുകൾ.
ഇവ ഉപയോഗിച്ചുകൊണ്ട് വാഷിംഗ് മെഷീന്റെ അകത്തുള്ള എല്ലാവിധ പാർട്ടുകളും ക്ലീൻ ചെയ്യപ്പെടുന്നതാണ്.ഇങ്ങിനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വസ്ത്രങ്ങൾ വളരെയധികം ഹൈജീൻ ആണെന്ന് ഉറപ്പു വരുത്തി ഉപയോഗിക്കാവുന്നതാണ്.
ഓരോ 3,4 മാസത്തിലും ടാബ്‌ലറ്റ് ഉപയോഗ പെടുത്തി വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യണം.ഇത്തരം ഒരു കട്ടയുടെ മാർക്കറ്റ് വില 5 മുതൽ 6 രൂപ വരെയാണെങ്കിലും,കൂടുതൽ എണ്ണം ഉൾപ്പെടുന്ന പാക്കറ്റ് ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ വിൽക്ക പെടുന്നത് ഏകദേശം 150 മുതൽ 170 രൂപ നിരക്കിൽ ആണ്.
ഇവ ബൾക്കായി വാങ്ങി പാക്ക് ചെയ്ത് മാർക്കറ്റിൽ എത്തിക്കുമ്പോൾ ഏകദേശം 100 രൂപയുടെ ലാഭമാണ് നിങ്ങൾക്ക് നേടാനാവുക. ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ അതല്ല എങ്കിൽ കസ്റ്റമേഴ്സിനെ നേരിട്ട് കണ്ട് പ്രോഡക്ട് വിൽക്കാവുന്നതാണ്.
തുടക്കത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച് ഭാവിയിൽ വലിയ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന ഒരു ബിസിനസ് ആശയമാണ് വാഷിംഗ് മെഷീൻ ടാബ്‌ലറ്റ് മാർക്കറ്റിൽ എത്തിക്കുക എന്നത്. എല്ലാ കാലത്തും ഈ ഒരു പ്രൊഡക്ടിന് ഡിമാൻഡ് കുറയില്ല എന്നതും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.