ലോൺ എടുത്തിട്ടുണ്ടോ ആഗസ്റ്റ് മുതൽ പുതിയ നിയമം

Spread the love

ഒരു ലോൺ എങ്കിലും എടുക്കാത്ത ആളുകൾ നമുക്കിടയിൽ കുറവാണ് എന്ന് തന്നെ പറയാം. പേഴ്സണൽ ലോൺ, വാഹനലോൺ, മൈക്രോ ഫിനാൻസ് ലോൺ എന്നിങ്ങനെ ഒന്നോ ഒന്നിൽകൂടുതൽ ലോണുകളോ എടുത്തവർ ഓഗസ്റ്റ് മാസത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വരാൻപോകുന്ന പുതിയ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കണം.

സാധാരണയായി ഒരു ലോൺ എടുത്തു കഴിഞ്ഞാൽ അത് കൃത്യമായി തിരിച്ചടക്കുക എന്നത് മിക്കവരും ചെയ്യുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ പിഴയായും പലിശയായും എല്ലാം എടുത്ത തുകയുടെ ഇരട്ടി നൽകേണ്ട അവസ്ഥയും വരാറുണ്ട്. ഇത്തരത്തിൽ ഒന്നോ അതിൽ കൂടുതലോ ലോണുകൾ എടുത്തിട്ടുള്ള വർ ഓഗസ്റ്റ് മാസം മുതൽ നിലവിൽ വരാൻ പോകുന്ന പുതിയ നിയമത്തെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിരിക്കണം.

Also Read  ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

വ്യത്യസ്ത ബാങ്ക് ലോണുകൾ മൈക്രോഫിനാൻസ് ലോണുകൾ എന്നിവയെല്ലാം എടുക്കുമ്പോൾ പലപ്പോഴും തിരിച്ചടയ്ക്കേണ്ട തുകക്ക് ആവശ്യമായ ഇഎംഐ ഓരോ മാസവും എടുക്കുന്നത് ബാങ്ക് അക്കൗണ്ടിൽ നിന്നാണ്. ഈ ഒരു രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത എമൗണ്ട് ഒരു നിശ്ചിത തീയതിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി തന്നെ ഡെബിറ്റ് ആവുകയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾ ഇഎംഐ അടയ്ക്കേണ്ട ഡേറ്റ് അവധി ദിവസമാണ് വരുന്നത് എങ്കിൽ അതുകഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആണ് തുക ബാങ്കുകൾ എടുക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ബാങ്ക് പിഴയായി തുകയൊന്നും ഈടാക്കുന്നില്ല. കാരണം തുക അടയ്ക്കേണ്ട ദിവസം ബാങ്ക് അവധി ആയതുകൊണ്ട് അവർ തന്നെ പിന്നീട് കൃത്യമായി തുക പിൻവലിക്കും. ഈ കാരണങ്ങൾ പലർക്കും വളരെയധികം ഉപകാരപ്രദമായി മാറുകയും ചെയ്തിരുന്നു. കാരണം ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക ഇല്ല എങ്കിൽ ബാങ്ക് ഓപ്പൺ ആകുന്ന ദിവസം ആകുമ്പോഴേക്കും അക്കൗണ്ടിൽ പണം ഉണ്ടായാൽ മതിയായിരുന്നു.

Also Read  റോഡിൽ അപകടം സംഭവിച്ചാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ നിയമമനുസരിച്ച് ബാങ്ക് അവധിയാണെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നിശ്ചിത EMI തുക ഡെബിറ്റ് ചെയ്യപ്പെടുന്നതാണ്. എന്നുമാത്രമല്ല ബാങ്കിന് പിൻവലിക്കാനുള്ള തുക നിങ്ങളുടെ അക്കൗണ്ടിൽ നിർബന്ധമായും ഉണ്ടായിരിക്കണം. മാത്രമല്ല ബാങ്കുകൾവഴി നൽകിവരുന്ന പെൻഷനുകൾ അവധി ദിവസമാണ് ലഭിക്കുന്നത് എങ്കിലും ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നതാണ്. ഈ രീതിയിൽ തന്നെ ഇഎംഐ അടയ്ക്കേണ്ട ദിവസം അവധി ദിവസം ആണെങ്കിലും അക്കൗണ്ടിൽ നിന്നും പണം പിൻവലിക്ക പെടുന്നതാണ്

ഓഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്ന ഈ ഒരു നിയമ പ്രകാരം ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തപക്ഷം ബാങ്കിന് ഇഎംഐ തുക ഡെബിറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഒരു വലിയ തുക നിങ്ങൾ പിഴയായി നൽകേണ്ടി വരും. അതുകൊണ്ടുതന്നെ ഇ എം ഐ അടയ്ക്കേണ്ട തുക എത്രയാണോ ആ ഒരു ബാലൻസ് എങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Also Read  വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക - ഇന്നത്തെ പ്രധാന അറിയിപ്പുകൾ

Spread the love

Leave a Comment