റെയിൽവേയിൽ വീണ്ടും അവസരം യോഗ്യത 10 പത്താം ഗ്ലാസ് മുതൽ

Spread the love

ഒരു ജോലി അത് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. പ്രത്യേകിച്ച് ഇന്ന് ഉന്നത വിദ്യാഭ്യാസം നേടി യാതൊരു ജോലിയും ലഭിക്കാതെ നിരവധിപേരാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏതു ജോലി ലഭിച്ചാലും അത് ചെയ്യുക എന്നതാണ് എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യം. പ്രത്യേകിച്ച് ഒരു ഗവൺമെന്റ് ജോലി ലഭിക്കുകയാണെങ്കിൽ അത് തീർച്ചയായും വളരെയധികം ഉപകാരപ്പെടുന്നതാണ്.

എന്നാൽ ഒരു ഗവൺമെന്റ് ജോലി ലഭിക്കണമെങ്കിൽ അതിന് ഒരു പരീക്ഷ അതിനുശേഷം ഇന്റർവ്യൂ എന്നിവയെല്ലാം നേരിടേണ്ടി വരാറുണ്ട്. എന്നാൽ യാതൊരു വിധ പരീക്ഷയും ഇല്ലാതെ ഡയറകട് ഇന്റർവ്യൂ വഴി റെയിൽവേയിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുത്താവുന്ന ജോലി ഒഴിവിനെ പറ്റിയാണ് ഇവിടെ പറയുന്നത്.

Also Read  കേരള ഹൈ കോടതിയിൽ വീണ്ടും അവസരം യോഗ്യത : 10 ക്ലാസ് , പ്ലസ്‌ടു , ഡിഗ്രി

വെസ്റ്റേൺ റെയിൽവേയിൽ ആണ് കരാറടിസ്ഥാനത്തിൽ നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിച്ച് എലിജിബിൾ ആയ ആൾക്കാർക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 03-4- 2021 മുതൽ 06-04-2021 വരെയാണ്. മെഡിക്കൽ പ്രാക്ടീഷണർ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്. വേക്കൻസി ഡീറ്റെയിൽസ് എന്തെല്ലാമാണെന്നു നോക്കാം.

CMP-DGMO തസ്തികയിൽ നിലവിൽ 14 ഒഴിവുകളാണ് വന്നിട്ടുള്ളത്. അപ്ലൈ ചെയ്യാനുള്ള പ്രായപരിധി 54 വയസ്സുവരെയാണ്. 75,000 രൂപയാണ് സാലറി ആയി ലഭിക്കുക. നഴ്സിങ് സൂപ്രണ്ട് തസ്തികയിൽ 59 ഒഴിവുകളാണ് വന്നിട്ടുള്ളത്. 20 നും 40 നും ഇടയിലാണ് പ്രായപരിധി.
44900+ അഡ്മിഷൻ അലവൻസ് സാലറി ആയി ലഭിക്കുന്നതാണ്.

Also Read  വീട്ടിൽ ഇരുന്ന് ജോലി മണിക്കൂറിൽ 3500 രൂപ ലഭിക്കും ഇൻവെസ്റ്റ്മെന്റ് ഇല്ല

റേഡിയോഗ്രാഫർ തസ്തികയിൽ നിലവിൽ 2 ഒഴിവുകളാണ് വന്നിട്ടുള്ളത്. 19 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി.29200+ അഡ്മിഷൻ അലവൻസ് ലഭിക്കുന്നതാണ്.റെനൽ റീപ്ലേസ് മെന്റ് തസ്തികയിൽ ഒരു ഒഴിവാണ് വന്നിട്ടുള്ളത്.20 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി.35,400+ അഡ്മിഷൻ അലവൻസ് ലഭിക്കുന്നതാണ്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ 02 ഒഴിവുകളാണ് നിലവിലുള്ളത്. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി.35400+ അഡ്മിഷൻ അലവൻസ് സാലറി ആയി ലഭിക്കുന്നതാണ്. ഹോസ്പിറ്റൽ അറ്റൻഡ് പൊസിഷനിൽ 60 ഒഴിവുകളാണ് വന്നിട്ടുള്ളത്. 18 മുതൽ 33 വയസ്സ് വരെയാണ് പ്രായപരിധി.18000+ അഡ്മിഷൻ അലവൻസ് ലഭിക്കുന്നതാണ്.

മിനിമം പത്താം ക്ലാസ് യോഗ്യത മുതൽ ഉള്ള പോസ്റ്റുകൾ ഇതിൽ ഉണ്ട്. അതോടൊപ്പം തന്നെ എക്സ്പീരിയൻസും ആവശ്യമാണ്. ഓരോ തസ്തികകളിലും ആവശ്യമായ യോഗ്യത നോട്ടിഫിക്കേഷനിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ നിങ്ങൾ നൽകുന്ന ഇമെയിൽ ഐഡി വഴിയാണ് തുടർന്നുള്ള വിവരങ്ങൾ ലഭ്യമാക്കുക.

Also Read  പോസ്റ്റ്‌ ഓഫീസ് ജോലി - മാസം Rs.19,900 രൂപ ശമ്പളം

അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ ബർത്ത് സർട്ടിഫിക്കറ്റ്, യൂണിവേഴ്സിറ്റിയിൽ നിന്നും യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റ്, പ്രത്യേക വിഭാഗക്കാർക്ക് അത് തെളിയിക്കുന്നതിന് ആവശ്യമായ കാസ്റ്റ് സർട്ടിഫിക്കറ്റ്, എക്സാം ക്വാളിഫൈ ചെയ്തതിനുള്ള സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയെല്ലാമാണ്. കൃത്യമായി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി യോഗ്യതയുള്ളവർക്ക് ഓൺലൈനായി 06-04-2021നു മുൻപായി അപ്ലൈ ചെയ്യാവുന്നതാണ്. ഷെയർ ചെയ്യൂ സർക്കാർ ജോലി അന്ന്വേഷിക്കുന്നവരിലെക്ക് എത്തട്ടെ

Official website https://wr.indianrailways.gov.in/
Official Notification Click Here

Spread the love

Leave a Comment