ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ വലിയ ഷോപ്പുകളിൽ നിന്നും ബ്രാൻഡഡ് ഐറ്റംസ് അതിന്റെ മുഴുവൻ വിലകൊടുത്ത് സ്വന്തമാക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാലിനി ഏതൊരു സാധാരണക്കാരനും ബ്രാൻഡഡ് ഐറ്റംസ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലത്തെ പറ്റിയാണ് നമ്മൾ പരിചയപ്പെടുന്നത്.
ഫാക്ടറികളിൽ നിന്നും ചെറിയ ഡിഫെക്റ്റുകളുടെ പേരിൽ എക്സ്പോർട്ട് ചെയ്യാതെ കിടക്കുന്ന തുണികൾ ആണ് ഇത്തരം ഫാക്ടറി ഔട്ട്‌ലെറ്റുകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുക.ഇവിടെനിന്നും എല്ലാവിധ ഇന്റർനാഷണൽ ബ്രാൻഡുകളുടെയും ഷൂസുകളും,വസ്ത്രങ്ങളും പകുതിയിൽ പകുതി വിലക്ക് നൽകുന്നുണ്ട്.
MYNTRA പോലുള്ള ഔട്ട്‌ലെറ്റുകളി ലേക്ക് വിൽക്കുന്ന ZARA, pepe jeans, veromoda, allen solly, fcuk എന്നീ ബ്രാൻഡുകൾ എല്ലാം 200 300 എന്നീ റേഞ്ചിലാണ്. വിലയിട്ടിരിക്കുന്നത്. അതുപോലെ എല്ലാ ഇന്റർനാഷണൽ ബ്രാൻഡുകളുടെയും തുണികൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്. എല്ലാ തുണിത്തരങ്ങളും നല്ല ക്വാളിറ്റിയോടു കൂടി തന്നെ ലഭിക്കുമെന്നത് സാധാരണക്കാർക്കിടയിൽ ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നതിനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു.
അതുപോലെ ഷൂസുകൾ എടുത്താൽ Nike, HRX, rebook, adidas എന്നിങ്ങിനെ എല്ലാ ബ്രാൻഡുകളുടെ ഷൂസുകളും 50 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.വലിയ ഷോപ്പുകളിൽ 2500 രൂപ വരെ കൊടുത്തു വാങ്ങേണ്ട ഷൂസുകൾ 1000 രൂപ നിരക്കിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.ഷൂസുകൾക്ക് പുറമേ ബ്രാൻഡഡ് സോക്സുകൾക്കും 200 രൂപക്കാണ് ഇവിടെനിന്നും പർച്ചേസ് ചെയ്യാനാവുക.
ഫെയ്മസ് ബ്രാണ്ട്കളുടെ ഇനി ടീഷർട് എല്ലാം 400 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.അപ്പോൾ കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ഐറ്റംസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാംഗ്ലൂർ ബൊമ്മനഹള്ളി യിലുള്ള ഈ മാർക്കറ്റിലേക്ക് വരാവുന്നതാണ്.മാർക്കറ്റിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.