ഫാൻ വൈൻഡിങ് കത്തി പോയാലും വീട്ടിൽത്തന്നെ ശരിയാക്കി എടുക്കാം

Spread the love

മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുറച്ചു കാലത്തെ ഉപയോഗത്തിന് ശേഷം ഫാനിന്റെ വൈൻഡിങ് കത്തി പോവുകയും, പിന്നീട് അത് നന്നാക്കാൻ സാധിക്കാതെ വരുമ്പോൾ മാറ്റേണ്ടി വരികയും ചെയ്യുന്നത്. എന്നാൽ ഇതിനായി അത്യാവശ്യം നല്ല ഒരു തുക തന്നെ ചിലവഴിക്കേണ്ടി വരാറുണ്ട്. എന്നുമാത്രമല്ല ഫാൻ ശരിയാക്കുന്നതിനായി കടയിൽ കൊണ്ട് കൊടുത്താൽ അത് മാറ്റുന്നതിനായി ഒരുപാട് സമയവും എടുക്കും. എന്നാൽ ഇനി ഫാൻ വൈൻഡിങ് കത്തി പോയാലും മാറ്റാതെ എങ്ങനെ ശരിയാക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.വീഡിയോ താഴെ കാണാം

ആദ്യം ഫാൻ മുകളിൽ നിന്നും അഴിച്ചെടുത്ത ശേഷം അതിന്റെ ലീഫുകൾ എല്ലാം അഴിച്ചു മാറ്റുക. ഇതിനായി ഒരു സ്ക്രൂഡ്രൈവർ ഉപയോഗിക്കാവുന്നതാണ്. എല്ലാ ബ്ലേഡും അഴിച്ച് മാറ്റിയ ശേഷം, കണക്ടറിൽ നിന്നുള്ള വയർ അഴിക്കുക. ഈ സമയത്ത് കപ്പാസിറ്റരിന്റെ രണ്ടു വയറുകൾ ഏതാണെന്ന് ഓർത്തു വയ്ക്കുന്നത് നല്ലതാണ്. അതിനുശേഷം കപ്പാസിറ്റർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാരണം കപ്പാസിറ്റർ പോയി കഴിഞ്ഞാലും ഫാൻ വർക്ക് ചെയ്യാതിരിക്കുന്നതാണ്. കപ്പാസിറ്റർ ചെക്ക് ചെയ്യുന്നതിനായി ഏതെങ്കിലുമൊരു സോക്കറ്റ് ഉപയോഗിക്കാവുന്നതാണ്. കപ്പാസിറ്ററിന്റെ രണ്ടു വയറുകൾ സോക്കറ്റി ലേക്ക് നൽകുക. അതിനുശേഷം രണ്ടു വയറുകളെ യും തമ്മിൽ ടച്ച് ചെയ്യുമ്പോൾ ഒരു സ്പാർക്ക് വരുന്നുണ്ടെങ്കിൽ, നല്ല കപ്പാസിറ്റർ ആണെന്ന് മനസ്സിലാക്കാവുന്നതാണ്. സ്പാർക്ക് വരുന്നില്ല എങ്കിൽ കപ്പാസിറ്റർ പോയതാണെന്ന് മനസ്സിലാക്കാം

Also Read  കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

അടുത്തതായി വൈന്ഡിങ് ചെക്ക് ചെയ്യുന്നതിനായി ഒരു മൾട്ടിമീറ്റർ എടുത്ത് കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യുന്ന മോഡിലേക്ക് ഇട്ടശേഷം മൾട്ടിമീറ്റർ പ്രോബ് കളെ വയറിലേക്ക് കണക്ട് ചെയ്യുമ്പോൾ കണ്ടിന്യൂയിറ്റി കാണിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. ഏതെങ്കിലും വയറിൽ ചെക്ക് ചെയ്യുമ്പോൾ കണ്ടിന്യൂയിറ്റി കാണിക്കുന്നില്ല എങ്കിൽ ഫാ നിന്റെ വൈൻഡിങ് പോയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അതിനുശേഷം വയറിനെ കപ്പാസിറ്ററിന്റെ ഉള്ളിലൂടെ എടുത്ത് ഫാ നിന്റെ ബാക്കി സ്ക്രൂ കൂടി അഴിച്ചെടുക്കുക. എന്നാൽ മാത്രമാണ് വൈൻഡിങ് കൃത്യമായി അടിച്ചു പോയത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

Also Read  CCTV ക്യാമറ ഫിറ്റ് ചെയ്യൻ ഫ്രീ ആയി പഠിക്കാം | വീഡിയോ കാണുക

ഫാനിന്റെ വൈൻഡിങ് കത്തി പോയ ഭാഗം മനസ്സിലാക്കുന്നതിനായി മുഴുവൻ അഴിച്ചു വൈൻഡിങ് കട്ടായ ഭാഗം കണ്ടെത്താവുന്നതാണ്. വൈൻഡിങ് പോയ ഭാഗം കണ്ടെത്തി കഴിഞ്ഞാൽ അത് കട്ട് ചെയ്തെടുത്ത് സ്ക്രാച്ച് ചെയ്ത് നോക്കുക. അതിന്റെ ഇൻസുലേഷൻ ചെറുതായി ഒന്ന് കളയുക. വയറിങ്ങിന് പുറത്തായി ഇൻസുലേഷൻ കോട്ടിംഗ് നൽകിയിട്ടുണ്ടാകും. അതിനുശേഷം പോയ വൈൻഡിങ് കണക്ഷൻ അവിടെ ജോയിൻ ചെയ്ത് നൽകിയാൽ മതി. ഇപ്പോൾ 350 മുതൽ 400 റേഞ്ചിൽ കണ്ടിന്യൂയിറ്റി ലഭിക്കുന്നുണ്ടെങ്കിൽ ശരിയായി എന്നാണ് അർത്ഥം. അതിനുശേഷം സോൾഡറിങ് അയൺ ഉപയോഗിച്ച് വയർ സോൾഡർ ചെയ്ത് നൽകുക.

ഇൻസുലേഷൻ ക്ലീൻ ചെയ്യുന്നതിനായി ഒരു കത്തി ഉപയോഗിക്കാവുന്നതാണ്. വീണ്ടും കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യുക. അതിനുശേഷം സോൾഡറിങ് അയൺ ഉപയോഗിച്ച് വയർ ജോയിൻ ചെയ്ത് നൽകുക. എന്നാൽ ഇപ്പോൾ സോൽഡർ ചെയ്ത ഭാഗം ഒരിക്കലും ഫാ നിന്റെ ബഡിയുമായി കോൺടാക്ട് വരാൻ പാടുള്ളതല്ല. അതിനുശേഷം മൂന്ന് വയറുകളുടെ യും കണ്ടിന്യൂയിറ്റി ചെക്ക് ചെയ്യുക. ഇതിലെ കോമൺ വയർ ബോഡിയും ആയി ചെക്ക് ചെയ്ത് നോക്കുക. കാരണം ഇവ തമ്മിൽ ഷോട്ട് ഉണ്ടാക്കാൻ പാടുള്ളതല്ല. വൈൻഡിങ് തിരികെ ഫിറ്റ് ചെയ്ത ശേഷം ഫാൻ വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. സ്ക്രൂസ് എല്ലാം നൽകിയശേഷം കണക്ഷൻ എല്ലാം കൃത്യമായി നൽകുക. സോക്കറ്റിലേക്ക് വയർ കണക്ട് ചെയ്തു പരിശോധിക്കുമ്പോൾ ഫാൻ വർക്ക് ആവുന്നുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. ഇതെ രീതിയിൽ ഇനി നിങ്ങൾക്കും വീട്ടിലെ ഫാൻ വൈൻഡിങ് കത്തി പോയാൽ ശരിയാക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Also Read  ഓക്സിജൻ ഇനി വീട്ടിൽ തെന്നെ ഉണ്ടാക്കാം | വീഡിയോ കാണാം


Spread the love

Leave a Comment

You cannot copy content of this page