നമ്മുടെ നാട്ടിൽ കന്നുകാലിവളർത്തൽ ഒരു പ്രധാന ഉപജീവന മാർഗമായി കണക്കാക്കുന്നുണ്ട്. എന്നാൽ ഇറച്ചി ആവശ്യങ്ങൾക്ക് വിൽക്കാനായി പശു, പോത്ത്,ആട് എന്നിവയെ മാർക്കറ്റിൽ എത്തിക്കുമ്പോൾ പലപ്പോഴും തൂക്കത്തിൽ വലിയ മാറ്റം കച്ചവടക്കാർ പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാകാറില്ല.
ഏകദേശം ഒരു തൂക്കം അയാളുടെ മനസ്സിൽ ഉണ്ടാവുമെങ്കിലും, അതിൽ നിന്നും വളരെ വലിയ വ്യത്യാസത്തിൽ ഉള്ള കണക്ക് ആയിരിക്കും വാങ്ങുന്നയാൾ പറയുന്നത്. എന്നാൽ പോത്ത്, പശു ആട് എന്നിവയുടെ ,തൂക്കം ഏതൊരു സാധാരണക്കാരനും വളരെ എളുപ്പം എങ്ങനെ മനസ്സിലാക്കാം എന്നതാണ് ഇവിടെ പറയുന്നത്.
പോത്തിന്റെ തൂക്കമാണ് അറിയേണ്ടത് എങ്കിൽ നെഞ്ചിന്റെ ചുറ്റളവും, പോത്തിന്റെ നെഞ്ച് ഭാഗം മുതൽ വാലു വരെയുള്ള നീളവും അളന്നാണ് തൂക്കം നോക്കേണ്ടത്. ഇതിനായി നെഞ്ചിന്റെ ഭാഗത്തുള്ള ചുറ്റളവ് നീളത്തിന്റെ ഇരട്ടി യുമായി ഗുണിക്കുകയാണ് വേണ്ടത്. പശു, ആട് എന്നീ മൃഗങ്ങളുടെ തൂക്കം കണക്കാക്കുന്നതിനും ഈ രീതി പിന്തുടരാവുന്നതാണ്.
ഒരു ഉദാഹരണം എടുത്ത് പരിശോധിക്കുകയാണെങ്കിൽ മൃഗത്തിന്റെ ചുറ്റളവ് 60 ഇഞ്ച്, നീളം 48 ഇഞ്ച് ഇങ്ങനെയാണ് ഉള്ളത് എങ്കിൽ തൂക്കം കണക്കാക്കുന്നതിനായി ചെയ്യേണ്ട രീതി.
മൃഗത്തിന്റെ തൂക്കം =60*60*48/660=261.81kg എന്ന കണക്കിൽ ആയിരിക്കും.
മലയാളികളെ സംബന്ധിച്ചിടത്തോളം പാൽ, ഇറച്ചി എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഒരുദിവസം ചിന്തിക്കാതെ ഇരിക്കാനേ സാധിക്കില്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ എരുമ പാലിനും, മൃഗങ്ങളുടെ ഇറച്ചിക്കും നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും വളരെ വലിയ ഡിമാൻഡ് ആണ് ലഭിക്കുന്നത്.
മറ്റ് മൃഗങ്ങളെ വളർത്തുന്നതിൽ നിന്നും പോത്ത് കൃഷി നടത്തുന്നത് വളരെ വലിയ ലാഭമാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവരും പോത്ത് കൃഷിയിലേക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുമുണ്ട്.
എന്നാൽ പോത്തുകളെ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പെട്ടന്ന് തൂക്കം കൂടുന്ന രീതിയിലുള്ള പോത്തുകളെയാണ് എല്ലാവർക്കും ആവശ്യമായിട്ടുള്ളത്. പോത്തുകൾ തന്നെ വിവിധ വർഗ്ഗങ്ങളായി തരംതിരിക്ക പെട്ടിട്ടുണ്ട്. ഇവയിൽ പ്രധാനമായും കർഷകർ തിരഞ്ഞെടുക്കുന്നത് പഞ്ചാബിൽ നിന്നുമുള്ള മുറ, നീലരവി ഗുജറാത്തിൽ നിന്നുമുള്ള മെഹ്സന,ജാഫ്രാബാധി, സുർത്തി എന്നീ വിഭാഗത്തിൽപ്പെട്ടവയാണ്.
പ്രധാനമായും കന്നുകാലികളെ തിരഞ്ഞെടുക്കുമ്പോൾ ആറുമാസം പ്രായമായ കന്നുകാലി കുട്ടികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ ഇവയെ വളർത്തിക്കൊണ്ടുവരാൻ സാധിക്കുന്നതാണ്.
ഏകദേശം 50 മുതൽ 60 കിലോ ഗ്രാം ഭാരം ഉള്ളവയാണ് തിരഞ്ഞെടുക്കേണ്ടത്. സാധാരണയായി നാടൻ വിഭാഗത്തിലെ കാലി കുട്ടികൾക്ക് ഭാരം കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇവയെ തിരഞ്ഞെടുക്കാതെ പെട്ടെന്ന് ഭാരം വർദ്ധിക്കുന്നവ തിരഞ്ഞെടുക്കാനാണ് കർഷകർ ശ്രദ്ധിക്കുന്നത്.
പൂർണ്ണവളർച്ചയെത്തിയ മുറൈ വിഭാഗത്തിൽപ്പെട്ട എരുമകൾക്ക് 7 ക്വിന്റലിനു അടുത്ത് ഭാരമുണ്ടാകും. എന്നു മാത്രമല്ല ഇവ അന്യസംസ്ഥാനത്ത് ജീവിച്ചവയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങിച്ചേരുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു കിലോ പോത്ത് ഇറച്ചിക്ക് 300 രൂപയാണ് വില. എന്നാൽ കിലോക്ക് 85 രൂപ നിരക്കിലാണ് കന്നു കാലികുട്ടികളെ മാർക്കറ്റിൽ നിന്നും വാങ്ങുന്നത്. ഏകദേശം 100 കിലോ തൂക്കം വരുന്ന പോത്തിന് മാർക്കറ്റിൽ 9000 രൂപയാണ് വില.എന്നാൽ വെറും ഒന്നര വർഷം കഴിയുമ്പോൾ ഇവയുടെ തൂക്കം ഏകദേശം അഞ്ച് ക്വിന്റൽ ആയി മാറും എന്ന് കണക്കുകൾ പറയുന്നു.
നമ്മുടെ നാട്ടിലെ കൃഷി രീതി അനുസരിച്ച് എരുമ കളെയും പോത്തിനെയും ഇറച്ചി ആവശ്യങ്ങൾക്കും പാലിനും വേണ്ടി മാത്രമല്ല കൂടാതെ കൃഷി ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം. മുറ വിഭാഗത്തിൽപെട്ടവയെ തിരഞ്ഞെടുത്താൽ പാലിലെ കൂടുതലുള്ള കൊഴുപ്പിന്റെ അളവ്, ഉയർന്ന രോഗപ്രതിരോധശേഷി എന്നിവയെല്ലാം എടുത്തുപറയേണ്ട സവിശേഷതകൾ ആണ്.
എന്നാൽ ഗുജറാത്തിൽ നിന്നും കൊണ്ടുവരുന്ന ജാഫറബാദി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇവക്ക് മുറെയെ അപേക്ഷിച്ച് വളർച്ചനിരക്ക് കുറവാണ്. എന്നാൽ ഇവയ്ക്ക് 1000 കിലോഗ്രാം വരെ ഭാരം വരുന്നതാണ്. എന്നാൽ ഇവക്ക് കർഷകർക്കിടയിൽ അത്ര വലിയ പ്രാധാന്യം ലഭിക്കുന്നില്ല.
പശുക്കളിൽ സാധാരണയായി കാണുന്ന ഭ്രാന്തി പശു രോഗം എരുമകളിൽ കാണുന്നില്ല എന്നീ കാരണങ്ങളും ഇവയുടെ മാംസത്തിന് ആഗോളവിപണിയിൽ വലിയ ഡിമാൻഡ് ലഭിക്കുന്നതിന് കാരണമാകുന്നു. കൂടാതെ അകിടുവീക്കം പോലുള്ള അസുഖങ്ങളും ഇവയിൽ കുറവാണ് എന്നത് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.
ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പ്രായഭേദമന്യേ എല്ലാവരും കന്നുകാലി, പോത്തു വളർത്തൽ പോലുള്ള കാര്യങ്ങളിൽ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നതിനുള്ള കാരണങ്ങളാണ്.