തിങ്കൾ മുതൽ ലോക്ക് ഡൗൺ. 6 ജില്ലകൾ അടയ്ക്കാൻ സാധ്യത . വായ്പ്പ എടുത്തവർക്ക് സന്തോഷവാർത്ത

Spread the love

കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പലതരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവിൽ കൊണ്ടുവന്നിട്ടുള്ളത്. അതിന്റെ ഭാഗമായി കേരളത്തിൽ സെമി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.എന്നാൽ പല ജില്ലകളിലും കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ 6 ജില്ലകൾ പൂർണ്ണമായും അടയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇപ്പോൾ കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡ് N ഫോർട്ടി ഫോർ കെ ആന്ധ്രപ്രദേശിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 15% വ്യാപന ശേഷി ഉള്ളതായാണ് പറയപ്പെടുന്നത്. ഇന്ത്യൻ വകഭേദങ്ങൾ ആയ B1 617, B1 618 എന്നിവയെക്കാൾ കൂടുതൽ പ്രഹരശേഷി ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.അതു കൊണ്ട് തന്നെ വ്യാപന ശേഷിയും കൂടുതലായിരിക്കും. അന്യ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഈയൊരു കാര്യം തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാന സർക്കാർ കോവിഡ് ചികിത്സയ്ക്കായി നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ കോവിഡ് ആവശ്യത്തിനായുള്ള ഐസിയു, വെന്റിലേറ്ററുകൾ എന്നിവ രോഗികളെ കൊണ്ട് മുഴുവനായും നിറഞ്ഞ അവസ്ഥയിലാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രികളിലും 80 ശതമാനത്തിനു മുകളിൽ കിടക്കകൾ ഫിൽ ആയ അവസ്ഥയിലാണ് ഉള്ളത്. രോഗം കൂടുതൽ ആവുകയാണെങ്കിൽ ഇത് തീർച്ചയായും വളരെ ഗുരുതരമായി തന്നെ ഓരോരുത്തരെയും ബാധിക്കുമെന്നതിനാൽ പ്രതിരോധമാർഗങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

Also Read  പഴയ ടയറുകൾ കളയല്ലേ . വീട്ടിലേക്ക് ആവശ്യമുള്ള സോഫ നിർമിക്കാം

സർക്കാർ ആശുപത്രികളിൽ 90% കോവിഡ് രോഗികൾ നിറഞ്ഞ അവസ്ഥയിൽ വളരെ ഗൗരവമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ എല്ലാവരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ ജില്ലകളിലെയും ജനറൽ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ എണ്ണം കുറവായതുകൊണ്ട് ഓരോരുത്തരും ഇത് പ്രത്യേകം ശ്രദ്ധയിൽ എടുക്കേണ്ട ഒരു കാര്യം തന്നെയാണ് .

ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിൽ എല്ലാവരും പ്രതിരോധമാർഗങ്ങൾ ആയ മാസ്ക്,സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ എന്നിവ കൃത്യമായി ചെയ്യാനായി ശ്രദ്ധിക്കുക. വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത് ഇതിന്റെ ഭാഗമായി 3800 പേരെയാണ് പത്തനംതിട്ട ജില്ലയിൽ മാസ്ക് വെക്കാത്തതിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ തുകൊണ്ടു തന്നെ മിക്ക ആൾക്കാരും വളരെ വലിയ ഒരു സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ആണ് കടന്നു പോകുന്നത്. ഇതിന് ഒരു പരിഹാരമെന്നോണം റിസർവ് ബാങ്ക് വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും 25 കോടി വരെയുള്ള വായ്പകൾ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ എടുത്തിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ഒന്നാം ഘട്ട വായ്പ പുനക്രമീകരണം ഉപയോഗപ്പെടു താത്ത വർക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുന്നതാണ്. സ്റ്റാൻഡേർഡ് അക്കൗണ്ടുകൾ ആയി കണക്കാക്കിയിരുന്ന മാർച്ച് വരെയുള്ള വായ്പകൾക്ക് ആണ് ഈ ഒരു ആനുകൂല്യം ലഭിക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് ഈ ഒരു ആനുകൂല്യത്തിന് പ്രാബല്യം ഉള്ളത്. അപേക്ഷ നൽകി 90 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് ബാങ്കുകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

Also Read  വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ വളരെ എളുപ്പം

ഇപ്പോൾ മിക്ക വിദ്യാർഥികൾക്കും ഓൺലൈൻ വഴിയാണ് പഠനം നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വാക്സിൻ ലഭിച്ചതിനു ശേഷം മാത്രം സ്കൂൾ തുറന്നാൽ മതിയെന്ന് ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ട്. കാരണം സ്കൂൾ തുറക്കുക യാണെങ്കിൽ അത് കൂടുതൽ വ്യാപനത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. സാധാരണ അധ്യയനവർഷം തുടങ്ങുന്നത് പോലെ ജൂൺ ആദ്യവാരത്തിൽ ക്ലാസുകൾ ആരംഭിക്കുമെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുകയാണ് ചെയ്യുന്നത്. ഈ മാസം അവസാനത്തോടുകൂടി ഹൈസ്കൂൾ ക്ലാസുകളും, ജൂൺ ആദ്യവാരത്തോട് കൂടി മറ്റ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളും തുടങ്ങുന്നതായിരിക്കും. നിലവിൽ കുട്ടികൾക്ക് കോ വിഡ് വാക്സിൻ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഐസിഎംആർ റിപ്പോർട്ട് പ്രകാരം വാക്സിൻ ലഭിക്കാതെ കുട്ടികൾ കൂട്ടംകൂടി നിൽക്കുന്നത് കോവിഡ് വ്യാപനം കൂടുന്നതിന് കാരണമാകും. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് കോവിഡ് വാക്സിൻ ലഭിക്കുന്നത്.

Also Read  ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഈ മാസം അഞ്ചാം തീയതി മുതൽ ഒമ്പതാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിലായി കേരളത്തിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിൽ നിന്നുള്ള അറിയിപ്പ് ഉണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയാണ് മിന്നലിനും മഴയ്ക്കുള്ള സാധ്യത. ഈ സമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ആയി ശ്രദ്ധിക്കുക. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാൻ വിടാതെ ഇരിക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം സാഹചര്യത്തിൽ ഉപയോഗിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കുക.സ്വന്തം ജീവന് ഭീഷണിയാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുന്നതിനായി ശ്രദ്ധിക്കുക.


Spread the love

Leave a Comment