തക്കാളി ഇരിപ്പുണ്ടോ, ദേ ഈ രീതിയിൽ ഒന്ന് കറിവെച്ച് നോക്കിക്കേ. ഒരൊന്നൊന്നര ടെസ്റ്റാണ്

Spread the love

വളരെ രുചിയേറും ഒരു തക്കാളി കറിയുടെ രുചി കൂട്ടൂമായാണ് ഇന്ന് ഞാൻ നിങ്ങളിലേക്ക്എത്തിയിരിക്കുന്നത്.തക്കാളി കൊണ്ട് പലതരംവിഭവങ്ങൾനമുക്ക് ഉണ്ടാക്കാം എങ്കിലും വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു തക്കാളി വിഭവം. ചോറ്, ദോശ, ഇഡ്ഡലി, ചപ്പാത്തിഅങ്ങനെ എതിന്റെകൂടെയുംകഴിക്കാൻ പറ്റുന്ന ഈ തക്കാളി കറിയുടെ രുചി കൂട്ട് എന്താണെന്ന് നോക്കാം.[ വീഡിയോ താഴെ കാണാം ]

ആദ്യമായി ഒരു പാൻ എടുത്ത് അതിൽ നാല് ടേബിൾസ്പൂൺ നല്ലെണ്ണ
അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴികെ വേറെ ഏത് എണ്ണയുംനമുക്ക്ഉപയോഗിക്കാം. നല്ലെണ്ണ തന്നെ ആയാൽ രുചികൂടും അതിലേക്ക് അര ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക നന്നായി പൊട്ടിയ ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞു ചേർക്കുക.വെളുത്തുള്ളിയുടെ പച്ച മണം മാറി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക.ഒരു നുള്ള് ഉപ്പ് ചേർത്താൽസവാളപെട്ടെന്ന് വഴന്നു വരും.ശേഷം ഒരു ടീസ്പൂൺമുളകുപൊടി കാൽടീസ്പൂൺമഞ്ഞൾപ്പൊടി അര ടീസ്പൂൺ കായം ഇത്രയും ചേർത്തു പച്ചമണംമാറിവരുന്നതുവരെഇളക്കിക്കൊടുക്കുക.

Also Read  തട്ടുകട ചിക്കൻ ഫ്രൈ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. ഇനി ആ രുചി നമ്മുടെ അടുക്കളയിലും തയ്യാറാക്കാമല്ലോ

അടുത്തതായി തക്കാളി ചേർത്തു കൊടുക്കാം.4 തക്കാളി കഴിയുന്നതും നല്ല പഴുത്തതക്കാളിഎടുക്കാൻ ശ്രമിക്കുക. വളരെ കനം കുറഞ്ഞ്ചെറുതായിഅരിഞ്ഞുവെച്ച തക്കാളി പാനിലേക്ക് ചേർത്ത് കൊടുക്കുക.

ഇതൊരു 3 4 മിനിറ്റ് മീഡിയം തീയിൽ അടച്ചു വച്ച് വേവിക്കുക. തുറന്ന് നോക്കി തക്കാളി നന്നായി കുഴഞ്ഞു വന്ന ശേഷം തക്കാളിയിലെ വെള്ളം വറ്റിച്ച് എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കുക.നല്ലപോലെ എണ്ണ തെളിഞ്ഞു വന്നാൽ സ്റ്റൗ ഓഫ് ചെയ്യുക. രുചികരമായതക്കാളിചമ്മന്തിതയ്യാറായിക്കഴിഞ്ഞുവളരെഎളുപ്പത്തിൽതയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

https://youtu.be/L-2pBtESxEw


Spread the love

Leave a Comment