ഇനി കറണ്ട് ഇല്ലെങ്കിലും വെള്ളം എടുക്കാം മോട്ടോറിന്റെ സഹായമില്ലാതെ തന്നെ. സാധാരണ മഴക്കാലങ്ങളിൽ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കറണ്ട് ഇല്ലാത്തതും ടാങ്കിൽ വെള്ളമടിക്കാൻ പറ്റാത്തതും. ഇതിന് വെള്ളം കോരി നിറക്കുക എന്നല്ലാതെ ഒരു പരിഹാരവും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ സ്വന്തമായി കറണ്ട്ന്റെയും മോട്ടോറിന്റെയും സഹായമില്ലാതെ എങ്ങിനെ ടാങ്കിൽ വെള്ളം അടിക്കാം എന്നാണ് SAKALAM എന്ന യൂട്യൂബ് ചാനലിലെ വിഡിയോയിൽ പരിചയപ്പെടുന്നത്. ( വീഡിയോ താഴെ കാണാം )
കറണ്ടും മോട്ടോറും ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണം നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ്?
ഈ ഉപകരണം നിങ്ങൾക്ക് കൈ ഉപയോഗിച്ചോ വീട്ടിലെ ഇൻവെർട്ടർന്റെ സഹായത്തോടെയോ വണ്ടികളിലെ ബാറ്ററികളുടെ സഹായത്തോടെയോ പ്രവർത്തിപ്പിക്കാവുന്നതാണ്.നിർമ്മിക്കാനാവശ്യമായ മറ്റുപകരണങ്ങൾ 12walt ഒരു വൈപ്പർ മോട്ടോർ,വെള്ളം കോരാൻ ഉപയോഗിക്കുന്ന ഒരു കപ്പി, (കപ്പി വാങ്ങുമ്പോൾ വെള്ളത്തിലിട്ടാൽ കേടു വരാത്ത രീതിയിലുള്ളത് വാങ്ങാൻ ശ്രദ്ധിക്കുക ) .ഒരു പീസ് ടയർ,രണ്ട് ബെയറിംഗ് ബ്ലോക്കുകൾ,ഇരുമ്പ് ചെയിൻ, അത് ഘടിപ്പിക്കാൻ ആവശ്യമായ മറ്റ് ഇരുമ്പു ഉൽപ്പന്നങ്ങൾ എന്നിവയാണ്.
എങ്ങിനെയാണ് ഈ ഉപകരണം നിർമ്മിക്കുന്നത്?
ആദ്യമായി ഒരു ഫ്രെയിമിനു വേണ്ടി 60mm നീളം 30 mm വീതി എന്നിവ അടയാളപ്പെടുത്തുക.ഇത് ടാങ്കിന്റെ സൈസിന് അനുസരിച്ചാണ് square ആകൃതിയിൽ കട്ട് ചെയ്ത് എടുക്കേണ്ടത്.ശേഷം അത് മടക്കി വെൽഡിങ് ചെയ്തെടുക്കുക.ഇപ്പോൾ രണ്ടടി വലിപ്പത്തിൽ ഒരു സ്ക്വയർ ഷേപ്പ് ലഭിക്കുന്നതാണ്. വെൽഡ് ചെയ്തെടുത്ത ഈ ഫ്രെയിമിൽ ആണ് ടാങ്ക് ഉൾപ്പെടെ മറ്റ് എല്ലാ സാധനങ്ങളും ഖടിപ്പിക്കുന്നത്.
അതിനുശേഷം വലിയ വീലിനെ ഷാഫ്റ്റുമായി ബന്ധിപ്പിക്കുക. മോട്ടോറിന് അകത്തേക്ക് വരുന്ന രീതിയിൽ ചെയിൻ വീൽ ഘടിപ്പിക്കുക.മോട്ടോറിനെ ഫ്രെയിമിലേക്ക് കണക്ട് ചെയ്തു കൊടുക്കുക.12വോൾട്ട് അഞ്ച് ആമ്പിയർ ഉള്ള ഒരു ട്രാൻസ്ഫോമർ ആണ് ഫ്രെയിംൽ ഘടിപ്പിക്കുന്നത്.
അതുപോലെ കപ്പാസിറ്ററിനു 2 ഡയോഡുകൾ ആണ് ഉപയോഗിക്കുന്നത്. ഇതെല്ലാം ഫിറ്റ് ചെയ്ത ശേഷം കമ്പ്യൂട്ടറിന്റെ ഒരു ബോർഡ് ഉപയോഗിച്ചാണ് ഇത് കണക്ട് ചെയ്തു കൊടുക്കുന്നത്.ഇപ്പോൾ ഇതിൽ പ്രധാനമായും നാല് വയറുകൾ ആണ് ഉണ്ടാവുക. A/c in, ഡിസി ഔട്ട്,എന്നിവ ചെക്ക് ചെയ്തു നോക്കേണ്ടതാണ്.
ഇത്രയും ചെയ്തു കഴിഞ്ഞാൽ ഫ്രെയിമിനെ കിണറിന്റെ തൂണും ആയി ഘടിപ്പിക്കുക.ഇത് വെൽഡിങ് ചെയ്താണ് ഫിറ്റ് ചെയ്യേണ്ടത്. അതിൽ നിന്നും ഒരിഞ്ച് എത്തിക്കുന്ന രീതിയിൽ പിവിസി റെഡ്യൂസർ ഉപയോഗിക്കുക.കപ്പിയുടെ അതേ സൈസിൽ പിവിസി യിൽ ഒരു ഷേപ്പ് മുറിച്ചെടുക്കുക.കയർ കണക്ട് ചെയ്യാനാണ് ഈ പിവിസി ഉപയോഗിക്കുന്നത്.
കപ്പി ആറിഞ്ച് പൈപ്പുമായി കണക്ട് ചെയ്യുക.കയറിൽ നിന്നും ആവശ്യാനുസരണം റിങ്ങുൾ മുറിച്ചെടുക്കുക. കയറിൽ അധികം ഗ്യാപ്പ് വരാത്ത രീതിയിൽ ഈ റിങ്ങുകൾ ഇട്ടു കൊടുക്കുക.ശേഷം പിവിസി പൈപ്പിൽ വെള്ളം കയറുന്നതിനു വേണ്ടി ഒരു ഹോൾ കൂടി ഇട്ടു കൊടുത്തു കപ്പി അതിനകത്ത് കയറ്റി വെച്ച് കയർ കൃത്യമായി കറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.
ശേഷം കയറുമായി കണക്ട് ചെയ്ത് വീൽ കിണർ തൂണിൽ ഫിറ്റ് ചെയ്യുക. എല്ലാം ചെയ്ത ശേഷം വീൽ ഒന്ന് കറക്കി നോക്കി അതിൽ ബന്റ് എല്ലാം കറക്റ്റ് ആണോ എന്ന് ശ്രദ്ധിക്കുക. ഇപ്പോൾ കയർ വലിച്ചു കൊടുക്കുമ്പോൾ പിവിസി പൈപ്പ്ന്റെ അകത്തു നിന്നും പുറത്തേക്ക് വെള്ളം വരുന്നതായി കാണാം.
അപ്പോൾ ഇനി കറണ്ട് മോട്ടോർ എന്നിവയുടെ സഹായമില്ലാതെ നിങ്ങൾക്കും ഇതുപോലെ വീട്ടിൽ ടാങ്കിലേക്ക് വെള്ളം നിറയ്ക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് നിങ്ങൾക്ക് ഇതിന്റെ നിർമ്മാണ രീതിയും മറ്റും മനസ്സിലാക്കാവുന്നതാണ്. ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാൻ മറക്കരുത് .