ചെറുപ്പക്കാരെ ഉറക്കത്തിൽ കൊല്ലുന്ന സൈലെന്റ്റ് അറ്റാക്ക് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ

Spread the love

ഇന്ന് വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ ഉറക്കത്തിൽ മരണപ്പെടുന്നവരുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. സൈലന്റ് അറ്റാക്ക് എന്നറിയപ്പെടുന്ന ഇത്തരം മരണങ്ങൾക്ക് കാരണങ്ങൾ എന്താണ് എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്. പലപ്പോഴും യാതൊരു വിധ രോഗലക്ഷണങ്ങളും പുറത്തുകാട്ടാതെ തന്നെ മധ്യവയസ്സിൽ ഉള്ളവർ ഇത്തരത്തിൽ മരണത്തിലേക്ക് പോകുന്നു. ഓരോ മരണത്തിനു പിന്നിലും വ്യത്യസ്ത കാരണങ്ങൾ ആയിരിക്കും. എന്തെല്ലാം ആണ് എന്ന് നോക്കാം.

സാഡ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സഡൻ അരാഗ്മിയ ഡെത്ത് സിൻഡ്രോം എന്നതാണ് ഒരു മരണ കാരണം.ഹൃദയത്തിന് ഉണ്ടാകുന്ന മിടിപ്പുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരത്തിലുള്ള മരണങ്ങളുടെ പ്രധാനകാരണം. ഹാർട്ട് ബീറ്റിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ബ്രെയിൻ ഡെത്ത് ലേക്ക് നയിക്കപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്യുന്നു.

Also Read  വയറിൽ സ്ഥിരമായി ഗ്യാസ് ഉണ്ടാവാറുണ്ടോ യഥാർത്ഥ വില്ലൻ ഇവനാണ് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ നിത്യ രോഗി ആയേക്കാം | വീഡിയോ കാണാം

അടുത്തതായി പറയുന്ന മരണകാരണം ഹാർട്ടിൽ ഉള്ള പലതരത്തിലുള്ള ബ്ലോക്കുകളാണ്. ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായി കഴിഞ്ഞാൽ അത് ബ്ലഡ് സർക്കുലേഷനേ ബ്ലോക്ക് ചെയ്യുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ബ്രെയിനിന്റെ പ്രവർത്തനത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ശ്വാസോച്ഛ്വാസത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊരു മരണകാരണം.ഈ ഒരു സാഹചര്യം ഉറങ്ങുമ്പോഴാണ് വരുന്നത് എങ്കിൽ അത് ശ്വാസ തടസത്തിന് കാരണമാകുകയും ആ വ്യക്തി മരണപ്പെടുകയും ചെയ്യുന്നു.

മയോകാർഡിറ്റിസ് എന്നറിയപ്പെടുന്ന മറ്റൊരു രീതിയിൽ ഹാർട്ടിന്റെ മസിൽസിന് ഏതെങ്കിലും ഒരു വൈറസ് മൂലം നീർക്കെട്ട് വരികയും ഇത് ഭാവിയിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇനി മുകളിൽ പറഞ്ഞ കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ പാരമ്പര്യമായി ഉണ്ടാകുന്ന ചില രോഗ കാരണങ്ങളാലും മരണം സംഭവിക്കുന്നു.നിങ്ങളുടെ മാതാപിതാക്കൾക്ക് അതുപോലെ അവരുടെ മാതാപിതാക്കൾക്കോ ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് പാരമ്പര്യമായി വരും തലമുറകളിലേക്ക് കൂടി വരുന്നതിനുള്ള ചാൻസ് കൂടുതലാണ്.

Also Read  ഇടയ്ക്കിടക്ക് കഴുത്തു വേദനയും പുറം കഴപ്പും ഉണ്ടാകാൻ കാരണമെന്ത് ? പരിഹരിക്കാനുള്ള 3 തരം വ്യായാമങ്ങൾ

എന്നാൽ ഇത്തരം രോഗങ്ങളുടെ എല്ലാം പ്രധാന കാരണമെന്നു പറയുന്നത് പുതിയ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. പലർക്കും വെയ്റ്റ് കൂടുന്നത് പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത്തരക്കാർക്ക് ഉറക്കത്തിൽ ഇത് ശ്വാസംമുട്ടൽ ആയോ മറ്റോ കാണാവുന്നതാണ്. അതുപോലെ സ്‌ട്രെസ് പോലുള്ള അസുഖങ്ങളും ഹാർട്ട് സംബന്ധമായ അസുഖങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്.

നിങ്ങൾ കഴിക്കുന്ന ഭക്ഷണം എന്തുതന്നെ ആയിക്കൊള്ളട്ടെ അത് കൃത്യമായി എക്സ്പെൻഡിച്ചർ ചെയ്യപ്പെടാത്തതാണ് പല അസുഖങ്ങളുടെയും മൂലകാരണം. അത് സ്ത്രീകളിൽ യൂട്രസിൽ ഉണ്ടാക്കുന്ന ഫൈബ്രോയ്ഡുകൾ ആയോ,ഫാറ്റി ലിവർ ആയോ എല്ലാം ആണ് കാണപ്പെടുന്നത്.കരളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അനാവശ്യ കൊഴുപ്പുകളെ ഇല്ലാതാകുന്ന ഭക്ഷണങ്ങളായ പീനട്ട്, അവോക്കാഡോ എന്നിവയെല്ലാം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ല ആരോഗ്യ രീതിയിലേക്ക് തുടക്കം കുറിക്കുന്നു.

Also Read  ഇത് കുടിച്ചാൽ കോളസ്ട്രോൾ ഇനി ആയുസ്സിൽ വരില്ല

ചെറുപ്പക്കാരിൽ കാണുന്ന ദുശീലങ്ങൾ ആയ പുകവലി മ,ദ്യപാനം എന്നിവയും ഇത്തരം അസുഖങ്ങൾക്ക് ഒരു കാരണമാകുന്നു.അതുകൊണ്ട് ആവശ്യമായ ഭക്ഷണം മാത്രം കഴിച്ച് ഒരു നല്ല ശരീരം നിലനിർത്തുക എന്നതാണ് ഇതിനെല്ലാം അടിസ്ഥാനം.

ഇതിനെപ്പറ്റി കൂടുതൽ മെഡിക്കൽ വിശദീകരണം ലഭിക്കുന്നതിനായി ബൈജൂസ് വ്ലോഗ് എന്ന ഡോക്ടറുടെ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

 


Spread the love

Leave a Comment

You cannot copy content of this page