കോവിഡിന് പുതിയ മരുന്ന് കണ്ട് പിടിച്ചു ഇന്ത്യ | ഓരോ ഇന്ത്യ കാരനും അഭിമാനിക്കാം

Spread the love

ദിനംപ്രതി കോവിഡ് മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ എല്ലാവരും കൊറോണയെ വളരെയധികം ഭയത്തോട് കൂടിയാണ് നേരിടുന്നത്. എന്നുമാത്രമല്ല കോവിഡ് വ്യാപനം അതിന്റെ രണ്ടാംഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ അതിതീവ്രമായ രോഗ വ്യാപനത്തിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ എല്ലാവരും നിസ്സാരമായി ആണ് കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നത് എങ്കിൽ ഇപ്പോഴത്തെ അവസ്ഥ വെച്ച് എല്ലാവരുടെ ഉള്ളിലും വളരെയധികം ഭയം വന്നിട്ടുണ്ട്. കോവിഡ് വാക്സിൻ വന്നത് വലിയ ഒരു ആശ്വാസമായിരുന്നു എങ്കിലും ആവശ്യത്തിന് വാക്സിൻ ലഭിക്കാത്തത് എല്ലാവരിലും ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ആശ്വാസം എന്നോണം കൊറോണ ക്കുള്ള മരുന്ന് കണ്ടു പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഡിഫൻസ് R&D ഓർഗനൈസേഷൻ എന്ന DRDO. എന്തെല്ലാമാണ് DRDO പുറത്തിറക്കിയിട്ടുള്ള മരുന്നിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

Also Read  വീട് പണിക്ക് ആവശ്യമുള്ള ഹോളോബ്രിക്സ് കട്ടകൾ , ഇന്റർ ലോക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം

രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി മിസൈലുകളും, ആയുധങ്ങളും നിർക്കുന്ന വകുപ്പാണ് DRDO എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോൾ കോവിഡിനെ ചെറുത്തു തോൽപ്പിക്കുന്നതിനായുള്ള മരുന്ന് കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത എല്ലാവരിലും സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണ്. എന്നു മാത്രമല്ല ഇത്തരത്തിൽ നിർമിക്കുന്ന മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുമതിയും നമ്മുടെ രാജ്യത്ത് ലഭിച്ചിരിക്കുന്നു.

2D ഓക്സിഡി ഗ്ലൂക്കോസ് എന്ന പേരിൽ അറിയപ്പെടുന്ന മരുന്നിന് ഡ്രഗ്സ് കൺട്രോളറിൽ നിന്നുള്ള അനുമതിയും ലഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ആശ്വാസകരമായ കാര്യം. ഇത്തരത്തിൽ നിർമ്മിക്കുന്ന മരുന്നിന് കൂടുതൽ രോഗം ഭേദമാക്കാനുള്ള ശേഷി ഉണ്ട് എന്നത് പഠനങ്ങൾ വഴി തെളിയിക്കപ്പെട്ടതാണ്. രാജ്യത്താകമാനം കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ തീർച്ചയായും വളരെയധികം ഉപകാരപ്രദം തന്നെയാണ് ഇത്തരമൊരു കണ്ടെത്തൽ. നിലവിൽ കിടത്തി ചികിത്സ നടത്തുന്ന കോവിഡ് രോഗികളിൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അസുഖം ഭേദമാക്കുന്നതിനുള്ള ശേഷി കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.

Also Read  ഗ്യാസ് സിലിണ്ടർ ഇനി ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും ബുക്ക് ചെയ്യാം

DRDO യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അല്ലയഡ് സയൻസ് ആണ് ഇത്തരമൊരു മരുന്നിന്റെ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചവർ. ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡിയുടെ ലബോറട്ടറി കളുമായി സഹകരിച്ചുകൊണ്ടാണ് മരുന്ന് നിർമ്മിച്ചിട്ടുള്ളത്. അതീവഗുരുതരമായി കോവിഡ് വ്യാപനം നടക്കുന്ന ഈയൊരു സാഹചര്യത്തിൽ തീർച്ചയായും ഇത്തരമൊരു മരുന്ന് നമുക്കെല്ലാവർക്കും ആശ്വാസം നൽകുന്ന ഒരു കാര്യം തന്നെയാണ്. എന്നിരുന്നാൽ കൂടി എല്ലാവരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് വീട്ടിൽ തന്നെ തുടരാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Also Read  പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം.


Spread the love

Leave a Comment

You cannot copy content of this page