നമ്മളിൽ മിക്കവരും വാഹനങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കും.അതുകൊണ്ട് തന്നെ വാഹനത്തിന് ഇൻഷുറൻസ് എടുക്കുന്നതിന്റെ പ്രാധാന്യവും എല്ലാവർക്കുമറിയാം. എന്നാൽ പലപ്പോഴും വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെങ്കിലും ഒരു അപകടം പറ്റി കഴിഞ്ഞാൽ എങ്ങനെയാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അപകടം സംഭവിച്ചു കഴിഞ്ഞാൽ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടാൽ മാത്രമാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യാനായി സാധിക്കുകയുള്ളൂ. അപകടം സംഭവിച്ചുകഴിഞ്ഞാൽ എങ്ങനെ ഒരു കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യാം എന്നതിനെ പറ്റിയും, അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസ്സിലാക്കാം.
ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ആക്സിഡന്റ് പറ്റി കഴിഞ്ഞ് നിങ്ങൾക്കും നിങ്ങളുടെ വാഹനത്തിനും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിനായി ഉടൻ തന്നെ ഇൻഷൂറൻസ് കമ്പനിയുമായി ബന്ധപ്പെടേണ്ടത് ഉണ്ട്. സ്വന്തമായി ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്ന അതേ രീതികൾ തന്നെയാണ് തേർഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത്.
ചെയ്യേണ്ട രീതി
- ആക്സിഡന്റ് സംഭവിച്ച ഉടനെതന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക.
- പോലീസിനെ വിവരം അറിയിച്ചു സംഭവത്തെക്കുറിച്ചുള്ള എഫ്ഐആർ കൃത്യമായി ഉണ്ടായിരിക്കണം.
- കാറുമായി ബന്ധപ്പെട്ട ഡീറ്റെയിൽ റെക്കോർഡ്, കാറോടിച്ചിരുന്ന ഡ്രൈവർ,എഫ്ഐആർ വിറ്റ്നസ് എന്നിവ ആവശ്യമാണ്.
- ഇൻഷുറൻസ് കമ്പനിയോട് ആക്സിഡന്റ് മായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനായി ഒരു സർവ്വേയറെ നിയോഗിക്കാൻ പറയണം.
- നിങ്ങളുടെ ഇൻഷുറൻസ് കമ്പനി അനുവദിക്കുന്ന പക്ഷം ഓൺലൈനായും ക്ലെയിം സബ്മിറ്റ് ചെയ്യാൻ സാധിക്കും.
ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
- ഇൻഷൂറൻസ് പോളിസിയുടെ കോപ്പി.
- പോലീസിൽ നിന്നും ലഭിക്കുന്ന എഫ്ഐആർ റിപ്പോർട്ട്.
- മുഴുവനായും ഫീൽ ചെയ്ത ക്ലെയിം ഫോം.
- കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി.
- ഡ്രൈവിംഗ് ലൈസൻസ് കോപ്പി.
- റിപ്പയറിങ്ങ് സംബന്ധിച്ച ഡീറ്റെയിൽ റിപ്പോർട്ട്.
- ഫിസിക്കൽ ഇഞ്ചുറി സ് പറ്റിയിട്ടുണ്ടെങ്കിൽ മെഡിക്കൽ റിപ്പോർട്ട്.
- മറ്റ് ചിലവുകളുടെ ഒറിജിനൽ റിപ്പോർട്ട്.
ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന രീതി എങ്ങനെയാണ്?
ആക്സിഡന്റ് സംഭവിച്ച കാർ ഉടമ രണ്ട് രീതിയിൽ ഉള്ള ഇൻഷൂറൻസ് എടുത്തിട്ടുണ്ടെങ്കിൽ അതായത് തേർഡ് പാർട്ടി ക്ലെയിം, ഓൺ ഡാമേജ് ക്ലെയിം എന്നിവയുണ്ടെങ്കിൽ ചെയ്യേണ്ട രീതി നോക്കാം.
തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങളുടെ വാഹനം തട്ടി മറ്റ് വ്യക്തിക്കോ വാഹനത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ക്ലെയിം ചെയ്യാവുന്നതാണ്. വാഹനം ആക്സിഡന്റ് ആയി മറ്റ് വാഹനത്തിന് സംഭവിക്കുന്ന പ്രശ്നങ്ങൾ, മെഡിക്കൽ ചിലവുകൾ, മരണം സംഭവിക്കുകയാണെങ്കിൽ നഷ്ടപരിഹാരം എന്നിവയെല്ലാം ഈ ഇൻഷുറൻസിൽ ഉൾപ്പെടും.
ഇതിനായി ആവശ്യമുള്ള കാര്യങ്ങൾ നിങ്ങളുടെ വാഹനമിടിച്ച വാഹനത്തിന്റെ വിവരങ്ങൾ, ഉടൻതന്നെ ഇൻഷുറൻസ് കമ്പനിയിൽ നൽകേണ്ടതുണ്ട്. ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിം സബ്മിറ്റ് ചെയ്യണം. നിങ്ങളുടെ വാഹനം മൂലം ഉണ്ടാകുന്ന എല്ലാവിധ ചിലവുകളും തേർഡ് പാർട്ടിക്ക് ലഭിക്കുന്നതാണ്. പോലീസ് ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് എഫ്ഐആർ തയ്യാറാക്കി പ്പിക്കുകയും അതിൽ ആക്സിഡന്റിൽ പെട്ട കാറിന്റെ നമ്പർ,ഡ്രൈവറുടെ ലൈസൻസ് നമ്പർ, വിറ്റ്നസ് ആയ വ്യക്തിയുടെ പേര് അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തണം. ആക്സിഡന്റ് സംഭവിച്ച സ്ഥലത്തെ ട്രൈബ്യൂണൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.
അതല്ല ഓൺ ഡാമേജ് ക്ലെയിം ആണ് ഉള്ളത് എങ്കിൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ഡാമേജ് ഫയൽ ക്ലെയിം ചെയ്യാവുന്നതാണ്. ആക്സിഡന്റ് മൂലം ഉണ്ടായ ഹെൽത്ത് പ്രോബ്ലം, റിപ്പയർ കോസ്റ്റ് എന്നിവയെല്ലാം ഇങ്ങിനെ നേടാവുന്നതാണ്. എന്നാൽ കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമാണ് ഇൻഷൂറൻസ് ലഭിക്കുകയുള്ളൂ.
ഇൻഷുറൻസ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങൾ എന്തെല്ലാമാണ്?
- അപകടം സംഭവിച്ചാൽ ഉടനെ തന്നെ നിങ്ങളുടെ ആരോഗ്യസ്ഥിതിയെ പറ്റിയും, വാഹനത്തിന് പറ്റിയ പ്രശ്നങ്ങളും കൃത്യമായി മനസ്സിലാക്കുക. മെഡിക്കൽ ടെസ്റ്റ് ആവശ്യമാണെങ്കിൽ ഉടനടി ചെയ്യുക.
- അപകടം സംഭവിച്ച ഒരു കമ്പനിയുമായി ബന്ധപ്പെടുക, സാധാരണയായി 24 മണിക്കൂറിനുള്ളിൽ കമ്പനിയെ അറിയിക്കണം.
- ആക്സിഡന്റ് ഉൾപ്പെട്ട കാറിന്റെ നിറം, നമ്പർ, മോഡൽ എന്നിവ രേഖപ്പെടുത്തുക.
- ആക്സിഡന്റ് കണ്ട വ്യക്തിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക. കാരണം ഭാവി കാര്യങ്ങൾക്ക് വേണ്ടി അവരുമായി ബന്ധപ്പെടേണ്ടി വരും.
- തേർഡ് പാർട്ടിയുമായി ആവശ്യമില്ലാത്ത പ്രശ്നങ്ങൾക്ക് മുതിരാതെ ഇരിക്കുക.
- വാഹനത്തിന് ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ മാത്രമാണ് സംഭവിച്ചത് എങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കാനായി ശ്രമിക്കുക.
- അടുത്തതായി ചെയ്യേണ്ട കാര്യങ്ങളെ പറ്റി അറിയില്ല എങ്കിൽ പോലീസിനോടോ ഇൻഷുറൻസ് കമ്പനിയോട് കാര്യങ്ങളെപ്പറ്റി ചോദിച്ചറിയുക.
- പോലീസിൽ നിന്നും പെർമിഷൻ ലഭിക്കുകയാണെങ്കിൽ ഉടൻതന്നെ വാഹനം സ്പോട്ടിൽ നിന്നും മാറ്റി റിപ്പയർ ചെയ്യാനായി കൊണ്ടുപോവുക.
- ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്നതിനായി ആവശ്യമായ രേഖകൾ, ഇൻസ്പെക്ഷൻ ആവശ്യത്തിനായി വാഹനം നേരിട്ട് എത്തിക്കേണ്ടതാ യും വരും.
- ക്യാഷ്‌ലെസ്സ് പോളിസി ഉണ്ടെങ്കിൽ ഉടൻ തന്നെ വാഹനം ഗ്യാരേജിൽ എത്തിക്കുകയും നിങ്ങളുടെ കയ്യിൽ നിന്നും പണം എടുക്കാതെ അത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ആക്സിഡന്റ് സംഭവിച്ചാൽ ഉടൻ തന്നെ നിങ്ങളുടെ കാർ ഇൻഷുറൻസ് ക്ലെയിം ചെയ്യാനായി സാധിക്കുന്നതാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..