ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി , ഇനിയും അറിയാത്തവർ അറിയുക

Spread the love

കേന്ദ്രസർക്കാർ പുതിയതായി കൊണ്ടുവന്ന നിയമത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. അതായത് ഒരു രാജ്യത്തിന് ഇനി മുതൽ ഒരു റേഷൻ കാർഡ് എന്നതാണ് പുതിയ പദ്ധതി. അതായത് ആധാർ കാർഡിനെ റേഷൻ കാർഡുമായി ബന്ധിപ്പിച്ച് അത് അനുസരിച്ചായിരിക്കും ഇനി മുതൽ റേഷൻ വിതരണം നടക്കുക.

സെപ്റ്റംബർ 30 വരെയാണ് ഓരോ സംസ്ഥാനത്തിനും ഇത്തരത്തിൽ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഇത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കാത്തത് കാരണം
ഇതിനായുള്ള കാലാവധി നീട്ടും എന്നാണ് അറിയുന്നത്.

നിലവിൽ ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഈ പദ്ധതി ആരംഭിച്ചുകഴിഞ്ഞു. എന്നാൽ 2021 മാർച്ച് കൂടി ഇന്ത്യയിലൊട്ടാകെ ഈ പദ്ധതി നടപ്പിലാക്കാൻ ആകുമെന്നാണ് കേന്ദ്രമന്ത്രാലയം ഉറപ്പിക്കുന്നത്.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

എന്തെല്ലാമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ??

ഒരു രാജ്യത്തിന് ഒരു റേഷൻ കാർഡ് എന്ന പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികൾക്കും മറ്റും റേഷൻ ലഭ്യമാകുന്നതിന് ഇടയാകും.

ഇപ്പോൾ നില നിൽക്കുന്ന സംവിധാനത്തിൽ ഓരോ സംസ്ഥാനങ്ങൾ ആണ് അതാത് സംസ്ഥാനത്തിനുള്ള റേഷൻ അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികൾക്കും മറ്റും ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എന്നാൽ ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് വരുന്നതോടുകൂടി ഏത് നാട്ടിലുള്ള തൊഴിലാളിക്കും ഏത് സംസ്ഥാനങ്ങളിൽനിന്നും റേഷൻ ലഭ്യമാകുന്നതാണ്.2011ലെ സെൻസസ് പ്രകാരം ഏകദേശം 4.1 കോടി ജനങ്ങളാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം ചെയ്തിട്ടുള്ളത്.

Also Read  വീട് വെക്കാൻ ആവശ്യമായ സ്ഥലം വില്പനക്ക് സെന്റിന് കുറഞ്ഞ വില

കൂടാതെ 1.4 കോടി പേർ സംസ്ഥാനത്തിന് പുറത്തേക്കും പോയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അവർക്ക് റേഷൻ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഈ ഒരു പദ്ധതി വരുന്നതോടുകൂടി രാജ്യത്ത് എവിടെ താമസിച്ചാലും എല്ലാവർക്കും റേഷൻ ലഭിക്കുന്നതാണ്.

ഇതുകൂടാതെ കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതിയായ ഗരീബ് കല്യാൺ അന്നയോജന എന്ന പദ്ധതി കൂടി നിലവിൽ വരുന്നതോടെ റേഷൻ കാർഡിലെ ഒരു വ്യക്തിക്ക് അഞ്ച് കിലോഗ്രാം അരി ഭക്ഷ്യധാന്യ മായും ഒരു റേഷൻ കാർഡിന് ഒരു കിലോ കടല അല്ലെങ്കിൽ ഒരു കിലോ പരിപ്പ് എന്നിവയും ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു പദ്ധതിയുടെ ആനുകൂല്യങ്ങളും ലഭിക്കുന്നതല്ല.

Also Read  SSLC ബുക്കിൽ തെറ്റുണ്ടോ | തെറ്റ് തിരുത്താൻ ഇനി വളരെ എളുപ്പം | ഓൺലൈനിലൂടെ

ആധാർ കാർഡ് റേഷൻ കാർഡുമായി എങ്ങനെയെല്ലാം ബന്ധിപ്പിക്കാം ??

നിങ്ങളുടെ അടുത്തുള്ള ഏതൊരു അക്ഷയകേന്ദ്രം വഴിയും അതല്ല എങ്കിൽ റേഷൻകടയിൽ 10 രൂപ കൊടുത്തു നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. അതുപോലെ താലൂക്ക് ഓഫീസുകൾ വഴിയും നിങ്ങൾക്ക് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇനി ഇതൊന്നുമല്ലെങ്കിൽ നിങ്ങൾക്ക് തന്നെ സ്വന്തമായി www.civilsupplieskerala.gov.in എന്ന സൈറ്റ് വഴിയും ചെയ്യാവുന്നതാണ്.

അതുകൊണ്ട് കേന്ദ്രസർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് ഉറപ്പുവരുത്താൻ തീർച്ചയായും നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് ..


Spread the love

1 thought on “ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി , ഇനിയും അറിയാത്തവർ അറിയുക”

Leave a Comment