സ്ത്രീകൾക്ക് ഒരറ്റ ദിവസം കൊണ്ട് ഡ്രൈവിംഗ് പഠിക്കാം

Spread the love

ഇന്ന് നമ്മുടെ നാട്ടിൽ മിക്ക സ്ത്രീകളും ഡ്രൈവിംഗ് അറിയാവുന്നവർ ആയിരിക്കും. എന്നാൽ ധൈര്യത്തോടുകൂടി തിരക്കുള്ള ഒരു റോഡിലേക്ക് വാഹനം ഇറക്കി ഓടിക്കേണ്ടി വരുമ്പോൾ പല സ്ത്രീകളും അതിനെ ഭയക്കുന്നു. കാരണം കയ്യിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് എങ്കിലും പലപ്പോഴും വാഹനം എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നതിനെ പറ്റി പല സ്ത്രീകൾക്കും വളരെയധികം കൺഫ്യൂഷൻ ഉണ്ട്. എന്നുമാത്രമല്ല ആത്മവിശ്വാസകുറവും പലരെയും ഡ്രൈവിംഗ് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു.

പലപ്പോഴും മറ്റൊരാളുടെ സഹായത്തോടുകൂടി വാഹനമോടിക്കുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല കാരണം അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് വാഹനം മുന്നോട്ടുകൊണ്ടുപോകാൻ ഒരാൾക്ക് സാധിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾക്ക് ഒരു ദിവസം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ആത്മവിശ്വാസത്തോടുകൂടി ഡ്രൈവിംഗ് പഠിക്കുന്നതിന് ആവശ്യമായ ചില ട്രിക്കുകൾ ആണ് ഇവിടെ പറയുന്നത്.

ആദ്യമായി അറിയേണ്ട കാര്യം എങ്ങനെയാണ് ഒരു കാർ സ്റ്റാർട്ട് ചെയ്യേണ്ടത് എന്നും, മുന്നോട്ട് എടുക്കേണ്ടത് എന്നതിനെ പറ്റിയും ആണ്. അതുപോലെ എല്ലാവർക്കും പ്രധാനമായും തോന്നുന്ന ഒരു കൺഫ്യൂഷൻ ആണ് സ്റ്റീയറിങ് എങ്ങോട്ട് തിരിക്കുമ്പോൾ ആണ് ടയറിന്റെ ദിശ മാറുന്നത് എന്ന്. അതായത് സ്റ്റീയറിംഗ് ലെഫ്റ്റ് സൈഡിലേക്ക് ആണ് തിരിക്കുന്നത് എങ്കിൽ ടയർ ലെഫ്റ്റ് സൈഡിലേക്ക് തിരിയുകയും കാർ ലെഫ്റ്റ് സൈഡിലേക്ക് പോവുകയും ആണ് ചെയ്യുക.

എന്നാൽ സ്റ്റീയറിംഗ് തിരിക്കുന്നത് വലതുഭാഗത്തേക്ക് ആണ് എങ്കിൽ വാഹനത്തിന്റെ ഫ്രണ്ട് ടയർ വലതുവശത്തേക്ക് തിരിയുകയാണ് ചെയ്യുക. നമ്മൾ ഒരു വാഹനമോടിക്കുമ്പോൾ പവർ ഫ്രണ്ട് എൻജിനിലേക്ക് വരികയും അവിടെനിന്ന് ഫ്രണ്ട് ടയറിലേക്ക് പോവുകയും ആണ് ചെയ്യുന്നത്. ബാക്കിലെ രണ്ടു ടയറും ഫ്രണ്ട് വീൽ പോകുന്നതിന് അനുസരിച്ചാണ് കറങ്ങുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ലെഫ്റ്റ് സൈഡിലേക്ക് സ്റ്റീയറിംഗ് തിരിക്കുന്നത് അനുസരിച്ച് ബാക്ക് വീൽ എങ്ങോട്ടും തിരിയുന്നതല്ല.

Also Read  കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ

വാഹനത്തിന്റെ നീളം മനസ്സിലാക്കി ഓടിക്കുകയാണ് എങ്കിൽ കുറച്ചുകൂടി എളുപ്പത്തിൽ ഡ്രൈവ് ചെയ്യാവുന്നതാണ്. ലെഫ്റ്റ് സൈഡിലോട്ട് തിരിക്കേണ്ട സാഹചര്യങ്ങളിൽ വാഹനം കുറച്ച് മുന്നോട്ടു വന്ന ശേഷം മാത്രം തിരിക്കാനായി ശ്രദ്ധിക്കുക. അതല്ലാതെ വളവ് എത്തുന്നതിന് മുൻപ് തന്നെ സ്റ്റീയറിങ് തിരിക്കാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എപ്പോഴും ഫസ്റ്റ് അല്ലെങ്കിൽ റിവേഴ്സ് ഗിയറിൽ ആയിരിക്കും ഉണ്ടാവുക. വാഹനത്തിന്റെ ഫുട് പെഡൽ നോക്കുകയാണെങ്കിൽ ലെഫ്റ്റ് സൈഡിൽ ക്ലച്ച്, സെന്റർ ഭാഗത്തുള്ളത് ബ്രേക്ക്, റൈറ്റ് സൈഡിൽ ഉള്ളത് ആക്സിലേറ്റർ എന്നിങ്ങനെയാണ്. ഇത് പെട്ടെന്ന് ഓർത്തിരിക്കാൻ ആയി A, B,C എന്നിങ്ങനെ നൽകാവുന്നതാണ്. വാഹനത്തിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും ആയി ആക്സിലേറ്റർ ആണ് ഉപയോഗിക്കുന്നത്. വാഹനം സ്ലോ ചെയ്യേണ്ട സാഹചര്യങ്ങളിൽ ബ്രേക്ക് ഉപയോഗിക്കുന്നു. വാഹനം നിർത്തേണ്ട സാഹചര്യങ്ങളിൽ ക്ലച്ച് കൂടി ചവിട്ടി വേണം നിർത്താൻ. ക്ലച്ച് ഉപയോഗിക്കുമ്പോൾ എപ്പോഴും ഇടത്തേ കാൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം.

ഗിയർ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും സെൻട്രൽ ഭാഗത്തായി കാണുന്നത് ന്യൂട്രൽ ആണ്. വാഹനം ഫ്രീ ആയി കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. അതുകൊണ്ടുതന്നെ ന്യൂട്രലിൽ ഉള്ള ഒരു വണ്ടി ഇറക്കത്തിൽ കൊണ്ടുപോയാൽ അത് താനെ താഴേക്ക് ഉരുണ്ട് പോകുന്നതാണ്. ലെഫ്റ്റ് സൈഡിലേക്ക് കുറച്ചു തള്ളി മുകളിലേക്ക് ഇട്ടാൽ അത് ഫസ്റ്റ് ഗിയർ, നേരെ താഴോട്ട് ഇട്ടാൽ ന്യൂട്രൽ, വീണ്ടും ലെഫ്റ്റ് സൈഡ് ചേർത്ത് താഴെ ഇട്ടാൽ സെക്കൻഡ് ഗിയർ, ഒന്നു കൂടി മുന്നോട്ടു തട്ടിയാൽ വീണ്ടും ന്യൂട്രൽ ഗിയർ വീണ്ടും മുകളിലേക്ക് തേർഡ് ഗിയർ, താഴോട്ട് തള്ളിയാൽ വീണ്ടും ന്യൂട്രൽ വീണ്ടും താഴേക്ക് ആക്കിയാൽ ഫോർത്ത് ഗിയർ എന്നിങ്ങനെയാണ്. ഫിഫ്ത് ഗിയർ ഇടുന്നതിനായി വീണ്ടും മുകളിലേക്ക് തട്ടി കുറച്ച് വലതുഭാഗത്തേക്ക് ആക്കുക. റൈറ്റ് സൈഡിലേക്ക് ചേർത്ത് താഴെക്കിട്ടാൽ റിവേഴ്സ് ഗിയർ എന്നിങ്ങനെയാണ് ഗിയർ വർക്ക് ചെയ്യുന്നത്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ ആൾട്ടോയുടെ വിലയിൽ യൂസ്ഡ് ഇന്നോവ സ്വന്തമാക്കാം

കാർ എടുക്കുന്നതിനു മുൻപായി ക്ലെച്ച് ചവിട്ടി ന്യൂട്രലിലേക്ക് ഗിയർ മാറ്റി പതുക്കെ ക്ലച്ചിൽ നിന്നും റിലീസ് ചെയ്ത് ബ്രേക്കിൽ കാൽ വെച്ച് വണ്ടി സ്റ്റാർട്ട് ചെയ്യാവുന്നതാണ്. വാഹനത്തിൽ വ്യത്യസ്ത സ്പീഡിൽ ഓടിക്കുന്നതിന് വേണ്ടിയാണ് ഗിയർ നൽകിയിട്ടുള്ളത്. ഗിയർ ഇല്ലാത്ത അവസ്ഥയിൽ ആക്സിലറേറ്റർ കൊടുത്താലും വണ്ടി ഓടുന്നത് അല്ല. അതുകൊണ്ടുതന്നെ വണ്ടി മുന്നോട്ട് എടുക്കുന്നതിനു വേണ്ടി ഏറ്റവും പവർ കൂടിയ ഗിയർ ഇട്ടശേഷം വേണം എടുക്കാൻ. അതിനായി ക്ലെച്ച് ചവിട്ടി ഫസ്റ്റ് ഗിയർ ഇട്ടു കൊടുക്കുക.

അതിനുശേഷം കുറച്ച് പതുക്കെ റിലീസ് ചെയ്ത ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുക്കുക . ക്ലച്ചിൽ നിന്നും കാൽ എടുക്കുമ്പോൾ ഒറ്റയടിക്ക് എടുക്കാതെ പതുക്കെ റിലീസ് ചെയ്യാനായി ശ്രദ്ധിക്കണം. വണ്ടി നിർത്തേണ്ട സാഹചര്യങ്ങളിൽ പതുക്കെ ക്ലച്ചിൽ കാലമർത്തി ബ്രേക്ക് ചവിട്ടി കൊടുക്കണം. വീണ്ടും വണ്ടി എടുക്കുന്നതിനായി ക്ലച്ചിൽ നിന്നും കാല് റിലീസ് ചെയ്ത് പതുക്കെ ആക്സിലറേറ്റർ കൊടുക്കുക. ഇറക്കത്തിൽ വണ്ടി എടുക്കുമ്പോൾ ബ്രേക്ക് ചെറുതായി കാൽ വച്ച് കൊടുക്കാനായി ശ്രദ്ധിക്കണം. അടുത്ത ഗിയറിലേക്ക് മാറ്റുന്നതിനായി ക്ലച് ചവിട്ടിയ ശേഷം ഗിയർ മാറ്റി കൊടുക്കുക. ഫസ്റ്റ് ഗിയർ കഴിഞ്ഞാൽ അടുത്തതായി സെക്കൻഡ് ഗിയർ ആണ് ഉപയോഗിക്കേണ്ടത്.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

വാഹനത്തിന്റെ സ്റ്റിയറിംഗ് കണ്ട്രോൾ മനസ്സിലാക്കുന്നതിനായി വണ്ടി ഫസ്റ്റ് ഗിയർ ഇട്ട് തിരക്കില്ലാത്ത സമയങ്ങളിൽ ഓടിച്ചു പഠിക്കുക എന്നതാണ്. നേരെ പോകുന്ന റോഡുകളിൽ സ്റ്റിയറിങ് വല്ലാതെ തിരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ലെഫ്റ്റ് സൈഡിലേക്ക് തിരിക്കേണ്ടി വരുമ്പോൾ പതുക്കെ സ്റ്റിയറിങ് എടുത്ത് മാത്രം തിരിക്കുക. വീണ്ടും റൈറ്റ് സൈഡിലേക്ക് പതുക്കെ സ്റ്റീയറിംഗ് തിരിക്കുക. അതിനുശേഷം എല്ലാ ഗിയറും ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചു നോക്കാവുന്നതാണ്. വാഹനം മുന്നോട്ടു പോകുന്ന അവസ്ഥയിൽ കയറ്റങ്ങൾ വരികയാണെങ്കിൽ ഗിയർ ഡൗൺ ചെയ്ത് വരണം. അതായത് നാലിൽ ആണ് വണ്ടി ഓടുന്നത് എങ്കിൽ അത് മൂന്നിലേക്ക് മാറ്റണം. കൂടാതെ മുന്നിൽപോകുന്ന വാഹനത്തിന്റെ വേഗത കൂടി കണക്കാക്കി വേണം ഗിയർ മാറ്റുന്നത്. ഇത്തരത്തിൽ കാറിനെ പറ്റി എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി വണ്ടി എടുക്കുകയാണെങ്കിൽ സ്ത്രീകൾക്ക് വളരെ എളുപ്പം തന്നെ ഡ്രൈവിംഗ് ചെയ്യാവുന്നതാണ്.


Spread the love

Leave a Comment