വീട് പണിക്കാവശ്യമായ ടൈലുകൾ 10 രൂപ മുതൽ ലഭിക്കുന്ന സ്ഥലം

Spread the love

ഒരു വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിന് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്. മുൻപ് കാലത്ത് ടൈൽ,ഗ്രാനൈറ്റ് എന്നിവയൊന്നും അധികം വീടുകളിലും ഉപയോഗിച്ചിരുന്നില്ല എങ്കിൽ, ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിന് ആയി തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്.
വ്യത്യസ്ത ഡിസൈനുകളിലും കളറുകളിലും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് വീടിന് കൂടുതൽ മോടിപിടിപ്പിക്കാം എന്നതുതന്നെയാണ് ടൈലുകൾ തിരഞ്ഞെടുക്കുന്നതിലേക്ക് എല്ലാവരെയും ആകർഷിക്കുന്ന ഘടകം. എന്നാൽ പലപ്പോഴും ടൈലുകൾ പർച്ചേസ് ചെയ്യുന്നതിനായി ഷോപ്പുകളെ സമീപിക്കുമ്പോൾ വളരെ വലിയ തുകയാണ് മിക്ക ഷോപ്പുകളും ഈടാക്കുന്നത്. (വീഡിയോ താഴെ കാണാം ) ഇത്തരമൊരു സാഹചര്യത്തിൽ വളരെ കുറഞ്ഞ വിലയിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള ടൈലുകൾ ലഭിക്കുന്ന ഒരു ഷോപ്പി നെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഏറ്റവും ട്രെൻഡിങ് പാറ്റേണിലുള്ള കാസ എന്ന ബ്രാൻഡിന്റെ വോൾ ടൈലുകൾ വ്യത്യസ്ത ഡിസൈനുകളിൽ 15*10 സൈസിൽ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. 26 രൂപ നിരക്കിൽ മാച്ചിങ് ഫ്ലോറുകളും ലഭ്യമാണ്.1*1 സൈസിലാണ് മാച്ചിംഗ് ഫ്ലോറുകൾ വരുന്നത്. 30 രൂപ റേഞ്ചിലും ഇവ ലഭ്യമാണ്. വ്യത്യസ്ത കളറുകളിലും ഡിസൈനുകളിലും നിങ്ങളുടെ ഇഷ്ടാനുസരണം ഇവ തിരഞ്ഞെടുക്കാം.18*12 സൈസിലുള്ള ടൈലുകൾ 32 രൂപ നിരക്കിൽ വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമാണ്. ബ്രാൻഡ് അനുസരിച്ച് ചെറിയ വേരിയേഷൻ മാത്രമാണ് ഇത്തരം ടൈലുകളുടെ വിലയിൽ വരുന്നത്.2/1 സൈസിലുള്ള ടൈലുകൾ 40 രൂപ നിരക്കിലാണ് വില.

Also Read  വിദ്യാനിധി പദ്ധതി - അപേക്ഷകൾ നൽകേണ്ട രീതി എങ്ങനെയാണ്?

ടൈലുകളിൽ പഴയതും പുതിയതുമായ ഡിസൈനുകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. വിട്രിഫൈഡ് ടൈലുകൾ, സെറാമിക് ടൈലുകൾ എന്നിവ വ്യത്യസ്ത ഡിസൈനുകളിലും, പാറ്റേണിലും തിരഞ്ഞെടുക്കാം. വിട്രിഫൈഡ് ടൈലുകൾ 58 രൂപ നിരക്കിലും, സെറാമിക് ടൈലുകൾ48 രൂപ നിരക്കിലുമാണ് വില നൽകേണ്ടി വരുന്നത്.18*12 സൈസിലുള്ള ടൈലുകളാണ് ഈ വില വരുന്നത്. ഇതിൽ തന്നെ മാറ്റ് ഗ്ലോസി എന്നിവയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 32 രൂപ നിരക്കിൽ മാറ്റ് ഗ്ലോസി ഫിനിഷിംഗ് വരുന്ന ടൈലുകൾ ലഭിക്കുന്നതാണ്.12*8 സൈസിൽ 8 mm തിക്നെസ്സ് ഉള്ള ടൈലുകൾ 38 രൂപയാണ് സ്ക്വയർഫീറ്റിന് വില.

നാച്ചുറൽ വുഡ് ഫിനിഷിങ് ലഭിക്കുന്ന ടൈലുകൾ 1200 സൈസ് 80 രൂപയാണ് വില. ഇത് തന്നെ സാറ്റിൻ, റസ്റ്റിക് ഫിനിഷിൽ ലഭ്യമാണ്. ഫ്ലോറിലും വാൾ ക്ലാഡിങ് ആയും ഒരേ രീതിയിൽ ഇവ ഉപയോഗിക്കാം.

Also Read  റേഷൻ കാർഡ്തെ റ്റ് തിരുത്തേണ്ട രീതി

ബാത്റൂമുകളിൽ ഉപയോഗിക്കാവുന്ന 18*12 സൈസിലുള്ള ടൈലുകൾ നോർമൽ ടൈപ്പ് ഹൈലൈറ്റ് ചെയ്യുന്നവ എന്നിങ്ങനെ വ്യത്യസ്ത കളറുകളിൽ ഡിസൈനുകളിലും ലഭ്യമാണ്.2/1 സൈസിൽ എക്സ് സ് ടൈപ്പ് ടൈലുകൾ 42 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഇവയിൽ തന്നെ 38 രൂപ നിരക്കിലുള്ള ടൈലുകളും ഉണ്ട്.salix എന്ന ബ്രാൻഡിന്റെ ടൈലുകൾ 36 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.സാറ്റിൻ മാറ്റ് ടൈലുകൾ വ്യത്യസ്ത ബ്രാൻഡുകൾക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതാണ് 58 രൂപ നിരക്കിൽ അത്യാവശ്യം നല്ല രീതിയിൽ ഉള്ള ടൈലുകൾ തന്നെ ലഭിക്കുന്നതാണ്.

ഡബിൾ ചാർജ് ടൈലുകൾ ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നത് വ്യത്യസ്ത ഷേഡുകളിലും ഇലും വലിപ്പത്തിലും ലഭ്യമാണ്. പ്രീമിയം ഷേഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ 80 രൂപയാണ് ഇത്തരം ടൈലുകളുടെ വില. ഇവയിൽ തന്നെ ഗ്രേ വൈറ്റ് എന്നിങ്ങനെ വ്യത്യസ്ത കളറുകൾ ലഭ്യമാണ്.

കോസ്റ്റ് എഫക്റ്റീവ് durable ആയ ഡബിൾ ചാർജ് ടൈലുകൾ സ്ക്വയർഫീറ്റിന് 78 രൂപ നിരക്കിലാണ് വില. 58 രൂപ നിരക്കിൽ പഴയരീതിയിൽ ഉപയോഗിച്ചിരുന്ന രീതിയിലുള്ള ടൈലുകളും ലഭ്യമാണ്. ഫയറിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കുന്ന ഗ്രാനൈറ്റ് ടൈപ്പ് ടൈലുകൾ 110 രൂപ മുതൽ ലഭ്യമാണ്. പ്രധാനമായും കൊമേഴ്സ്യൽ സ്പേസ് കളിൽ ഇവ ഉപയോഗിക്കാം. ഡിജിറ്റൽ പ്രിന്റ് വിട്രിഫൈഡ് ടൈലുകൾ ഗ്ലോസിനസ് കൂടുന്നതിന് അനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതാണ്.4*2 സൈസിൽ ടൈലുകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെ കാണാവുന്നതാണ്. 32 രൂപ നിരക്കിലാണ് വില വരുന്നത്.

Also Read  കോവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം - ചെയ്യേണ്ട രീതി ഇങ്ങനെ

ഫുൾ ബോഡി സൈസിലുള്ള സൂപ്പർ വൈറ്റ് ടൈലുകൾ 225 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. ക്വാളിറ്റി മാറുന്നതിനനുസരിച്ച് ഇവയിൽ കുറഞ്ഞ വിലക്കുള്ള ടൈലുകളും ലഭ്യമാണ്. വ്യത്യസ്ത തിക്നെസ്സ് വരുന്ന ഗ്രാനൈറ്റ് പീസുകൾ വ്യത്യസ്ത അളവുകളിൽ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ കിച്ചൻ പർപ്പസിന് ആവശ്യമായ ഗ്രാനൈറ്റ് സ്ലാബുകളും ലഭ്യമാണ്. 45 രൂപ നിരക്കിലാണ് വില വരുന്നുള്ളൂ.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് നല്ല ഓഫറിൽ ടൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊല്ലം ജില്ലയിലുള്ള labqi tiles എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Contact -928806557


Spread the love

Leave a Comment