കേരളത്തിൽ എവിടെയും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്

Spread the love

സ്വന്തമായി ഒരു വീട്,അത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഒരു വീട് പണിയുക എന്നത് അത്യാവശ്യം നല്ല രീതിയിൽ പണം ചിലവഴിക്കേണ്ട ഒന്നായി തന്നെ മാറിയിരിക്കുന്നു. കാരണം പലരും ആവശ്യങ്ങൾക്ക് അപ്പുറം മറ്റുള്ളവരെ കാണിക്കുന്നതിന് വേണ്ടിയാണ് കൊട്ടാരങ്ങൾ പോലുള്ള വീടുകൾ പണിയുന്നത്. എന്നാൽ പിന്നീട് ഇത് വലിയ സാമ്പത്തിക നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നതിനും കാരണമാകാറുണ്ട്. നമ്മുടെ ആവശ്യം അറിഞ്ഞുകൊണ്ട് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സാധാരണയായി നമ്മുടെ നാട്ടിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഒരു വീട് വയ്ക്കാൻ തുടങ്ങുന്നതിനു മുൻപായി ഒരു സ്ക്വയർ ഫീറ്റിന് എത്ര രൂപ ചിലവഴിക്കേണ്ടി വരും എന്ന് അന്വേഷിക്കുന്നത്. എന്നാൽ നിങ്ങൾ വയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ സ്ഥലം, പ്ലാൻ എന്നിവ ഒന്നും കാണാതെ ഒരാൾക്കും ഇത്തരത്തിൽ ഒരു കണക്ക് പറയാൻ സാധിക്കില്ല. എന്നാൽ നിങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഒരു ആർക്കിടെക്റ്റ് അത്തരമൊരു കണക്ക് പറഞ്ഞു തരികയാണെങ്കിൽ അത് അയാളുടെ മനസ്സിൽ കാണുന്ന വീടിന്റെ രൂപം അനുസരിച്ച് മാത്രമാകും. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാൻ ഇതിൽ നിന്നും വളരെയധികം വ്യത്യസ്തവും ആയിരിക്കും. ഒരു വീട് നിർമ്മാണത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി എല്ലാം പരിശോധിക്കാം.

ഇന്നത്തെ കാലത്ത് വ്യത്യസ്ത രീതികളിലാണ് വീടിന്റെ ഫൗണ്ടേഷൻ ചെയ്യുന്നത്. സാധാരണയായി കരിങ്കല്ല് ഉപയോഗിച്ച് ഫൗണ്ടേഷൻ നിർമ്മാണം നടത്തുമ്പോൾ അതിന് മറ്റു രീതികളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ ചിലവ് കുറവായിരിക്കും. എന്നാൽ കരിങ്കല്ല് ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ കോളം ഫൂട്ടിങ് ആണ് ഫൗണ്ടേഷൻ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. കരിങ്കല്ല് ഉപയോഗിച്ചുകൊണ്ടുള്ള ഫൗണ്ടേഷൻ നിർമ്മാണത്തിൽ 60 സെന്റീമീറ്റർ വീതി 60 സെന്റീമീറ്റർ വിഡ്ത്ത് എന്ന കണക്കിലാണ് നിർമ്മാണം നടത്തുക. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിന് ഉറപ്പില്ലാത്ത അവസ്ഥയിൽ വീണ്ടും താഴേക്ക് ഫൗണ്ടേഷൻ ചെയ്യേണ്ട അവസ്ഥ വരാറുണ്ട്.ഇത്തരമൊരു സാഹചര്യത്തിൽ ചിലപ്പോൾ കരാറൊപ്പിട്ട ശേഷമാണ് അവിടെ കരിങ്കല്ല് ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കുന്നത് എങ്കിൽ കോളം ഫൂട്ടിങ് എന്ന രീതിയിലേക്ക് മാറ്റേണ്ടതായി വരും. എന്നാൽ ഇവയെല്ലാം ഓരോ വീടിനും അനുസരിച്ച് മാറ്റം വരും

Also Read  പാവപ്പെട്ടവർക്കും വേണ്ടേ ഒരു വീട് - കുഞ്ഞ ബഡ്ജറ്റിലും നിർമിക്കാം മോഡേൺ വീട്

ഫൗണ്ടേഷൻ നിർമ്മാണം കഴിഞ്ഞാൽ അടുത്തതായി ചെയ്യുന്നത് ചുമര് നിർമ്മാണമാണ്. ഇവിടെ ചുമർ നിർമ്മിക്കുന്നതിനായി പ്രധാനമായും എല്ലാവരും അന്വേഷിക്കുന്നത് ഏതുതരം കട്ടകളാണ് തിരഞ്ഞെടുക്കുന്നത് എന്നതായിരിക്കും. അതായത് ഇഷ്ടിക, വെട്ടുകല്ല്, താബൂക്ക് എന്നിവയിൽ ഏതാണ് വേണ്ടത് എന്നതിനെപ്പറ്റി ആയിരിക്കും. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ചുടുകല്ല് ആണ് എങ്കിൽ അവയെ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ളത് ഉണ്ടായിരിക്കും. ചെങ്കല് തിരഞ്ഞെടുക്കുമ്പോൾ അതിനെ മെഷീൻ കട്ടിംഗ് നോർമൽ കട്ടിംഗ് എന്നിങ്ങനെ വ്യത്യസ്ത രീതികൾ ഉണ്ട്. അതനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.ഇതിനു പകരം ഹോളോ ബ്രിക്സ്, സോളോ ബ്രിക്സ് എന്നിവ തിരഞ്ഞെടുത്താലും ഇത്തരം വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ ഇവയ്ക്കായി മുൻകൂട്ടി ഒരു തുക പറയുക എന്നത് കഷ്ടമുള്ള
കാര്യമാണ്.

Also Read  3 ലക്ഷത്തിന് നിര്‍മ്മിച്ച 300 സ്ക്വയര്‍ ഫീറ്റ്‌ 2 ബെഡ്രൂം വീടും പ്ലാനും കാണാം

വീടുകൾക്ക് ആവശ്യമായ ജനലുകളും വാതിലുകളും തിരഞ്ഞെടുക്കുമ്പോൾ അവ നിർമ്മിക്കാനുപയോഗിക്കുന്ന തടിയെ ആസ്പദമാക്കിയാണ് വില നിശ്ചയിക്കപ്പെട്ടു ക. അതായത് ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം തേക്ക്, പ്ലാവ്, മഹാഗണി എന്നിങ്ങിനെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ വിലയിലും മാറ്റം വരുന്നതാണ്. ഇവയ്ക്കു പുറമേ ഇപ്പോൾ മാർക്കറ്റിൽ സ്റ്റീൽ ഡോറുകളും,ജനാലകളും കുറഞ്ഞ വിലക്ക് ലഭിക്കുന്നുമുണ്ട്.ഫ്രണ്ട് ഡോർ തിരഞ്ഞെടുക്കുമ്പോൾ പലരും ചെയ്യുന്നത് ചുമരിന്റെ അതേ വീതിയിലുള്ള കട്ടിലകൾ ഉപയോഗിക്കുക എന്നതാണ്. ഇവ ഉപയോഗിക്കുന്ന രീതിയിലും നീളത്തിലും ഉള്ള വ്യത്യാസം ചിലവിലും കാണുന്നതാണ്.ജനലുകളിൽ ഉപയോഗിക്കുന്ന കമ്പികളുടെ ഡിസൈൻ, അകലം എന്നിവ തിരഞ്ഞെടുക്കുമ്പോൾ എല്ലാം വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ചുമർ നിർമ്മാണം കഴിഞ്ഞാൽ പിന്നീട് ലിന്റിൽ വാർപ്പ്, കോൺക്രീറ്റിംഗ് എന്നിവയാണ്. ഇവയിൽ തന്നെ വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നുണ്ട്.ഉപയോഗിക്കുന്ന സ്റ്റീൽ, കോൺക്രീറ്റ് തിക്ക്നെസ് എന്നിവയെല്ലാം അനുസരിച്ച് വിലയിലും മാറ്റം വരുന്നതാണ്. ഷെയ്ഡ് തിരഞ്ഞെടുക്കുമ്പോൾ എത്രമാത്രം മുഴുവൻ പ്രൊജക്ടിനായി വരുന്നു എന്ന് രീതിയിലാണ് ഇവയുടെ ചിലവ് കണക്കാക്കപ്പെടുന്നത്. റൂഫ് കോൺക്രീറ്റിംഗ്ൽ വ്യത്യസ്ത ഡിസൈനുകൾ ഇന്ന് ലഭ്യമാണ്. സാധാരണ കോൺക്രീറ്റിംഗ്, കണ്ടമ്പററി സ്റ്റൈൽ എന്നിങ്ങനെ ഓരോരുത്തരുടേയും ഇഷ്ടാനുസരണം ചിലവുകളിലും വ്യത്യാസം വരും. തിരഞ്ഞെടുക്കുന്ന സ്റ്റീൽ, പാറ്റേൺ എന്നിവയ്ക്കനുസരിച്ച് എല്ലാം ചിലവാക്കേണ്ട തുകയിലും വ്യത്യാസം വരുന്നതാണ്.

ഒരു വീടിന് ചെലവഴിക്കുന്ന തുകയുടെ 60 ശതമാനവും വരുന്നത് അതിനുപയോഗിക്കുന്ന മെറ്റീരിയലുകൾക്ക് ആണ്. ബാക്കിവരുന്ന 40 ശതമാനം മാത്രമാണ് ലേബർ കോസ്റ്റ്. എന്നാൽ നിങ്ങൾ ഒരു വീട് നിർമ്മിക്കുന്നതിന് കോൺട്രാക്ട് കൊടുക്കുകയോ അല്ലാതെ നിങ്ങൾ തന്നെ ആവശ്യമായ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിനു മുൻപായി ഇത്തരം കാര്യങ്ങൾ എല്ലാം കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും

എല്ലാ പണികളും കഴിഞ്ഞ് വീട് ഫിനിഷിങ് സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പ്ലംബിങ്,ഇലക്ട്രിക്കൽ എന്നിവയെപ്പറ്റി ആണ്. എന്നാൽ ഇതിന് ആവശ്യമായ മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുമ്പോൾ യാതൊരുവിധ കോംപ്രമൈസും ചെയ്യാതെതന്നെ വാങ്ങാനായി ശ്രദ്ധിക്കുക. കാരണം ഇവ ചുമരിന് അകത്ത് ചെയ്യുന്ന വർക്കുകൾ ആയതുകൊണ്ടുതന്നെ പിന്നീട് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വന്നാൽ അത് പരിഹരിക്കുക എന്നത് വളരെയധികം ചിലവേറിയ കാര്യമായിരിക്കും.

മാർക്കറ്റിൽ രണ്ടായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സാനിറ്ററി വെയറുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ നിങ്ങൾ ഇവ തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം നല്ല ക്വാളിറ്റിയിൽ ഉള്ള ഒരെണ്ണം തിരഞ്ഞെടുക്കുക എന്നതാണ് പ്രാധാന്യം. ഇതേ രീതിയിൽ തന്നെ നിലത്ത് ഉപയോഗിക്കുന്ന ടൈലുകളും 25 രൂപ മുതൽ 50 രൂപ നിരക്കിൽ വരെ ലഭ്യമാണ്. കോൺട്രാക്ട് എടുക്കുന്നവർ ഏറ്റവും ചിലവുകുറഞ്ഞ ടൈലുകളാണ് ഉൾപ്പെടുത്തുന്നത് എങ്കിൽ പിന്നീട് നിങ്ങൾക്ക് പ്രശ്നമാകും. അതുകൊണ്ട് ഇവയെ പറ്റിയും കൃത്യമായി അറിഞ്ഞിരിക്കുക. ഒരു വീട് നിർമ്മിക്കുന്നതിന് മുൻപായി മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞിരിക്കുക.


Spread the love

3 thoughts on “കേരളത്തിൽ എവിടെയും 8 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട്”

Leave a Comment