കനറാ ബാങ്കിൽ നിന്നും വായ്പാ പദ്ധതി – 2021 സെപ്റ്റംബർ വരെ അപേക്ഷിക്കാം

Spread the love

കോവിഡ് പശ്ചാത്തലത്തിൽ രാജ്യം വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നത്.ഈ ഒരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി പദ്ധതികളാണ് സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിന് വേണ്ടി ആവിഷ്കരിക്കുന്നത്. എന്നിരുന്നാൽ കൂടി ജോലിക്ക് പോകാൻ സാധിക്കാതെയും, ഉള്ള തൊഴിലുകൾ നഷ്ടപ്പെടും നിരവധി പേരാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ സാമ്പത്തിക കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകൾ വഴി ലഭ്യമാകുന്ന വ്യത്യസ്ത വായ്പാ സഹായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കനറാ ബാങ്കിൽ നിന്നും അഞ്ചുലക്ഷം രൂപ വരെ ലോൺ ലഭിക്കാവുന്ന 3 വായ്പാ സഹായ പദ്ധതികളെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

കാനറാ ബാങ്കിൽ നിന്നും ലഭ്യമാകുന്ന ഈ വായ്പ സഹായ പദ്ധതിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

പ്രധാനമായും മൂന്ന് വായ്പ പദ്ധതികളാണ് കനറാ ബാങ്ക് പ്രത്യേക സഹായം എന്ന രീതിയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ചികിത്സ ഹെൽത്ത് കെയർ പദ്ധതി, കാനറ ജീവൻരേഖ, കാനറ സുരക്ഷ പേഴ്സണൽ ലോൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന മൂന്ന് പദ്ധതികൾ. ഓരോ വായ്പ പദ്ധതിയെ പറ്റിയും കൂടുതൽ മനസ്സിലാക്കാം.

Also Read  ഭവന വായ്പ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

1) ചികിത്സ ഹെൽത്ത് കെയർ പദ്ധതി.

ആരോഗ്യമേഖലയെ മുൻനിർത്തിക്കൊണ്ട് ആവിഷ്കരിച്ചിട്ടുള്ള ചികിത്സ ഹെൽത്ത് കെയർ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രികൾ, പത്തോളജി, ഡയഗണോസ്റ്റിക് സെന്ററുകൾ,ലാബുകൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം വായ്പ സഹായമായി 10 ലക്ഷം രൂപ മുതൽ 50 കോടി രൂപവരെ പദ്ധതിപ്രകാരം ലഭിക്കുന്നതാണ്. 18 മാസത്തെ മൊറട്ടോറിയത്തിന് പുറമേ തിരിച്ചടവ് കാലാവധി യായി പറയുന്നത് 10 വർഷമാണ്. മാർച്ച് 31, 2022 വരെ ഈ ഒരു വായ്പയ്ക്കായി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  കുറഞ്ഞ പലിശയിൽ പോസ്റ്റ് ഓഫീസിൽ നിന്നും ഭവന വായ്പകൾ ലഭിക്കും

2) കനറ ജീവൻരേഖ

ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ രൂപീകരിച്ചിട്ടുള്ള മറ്റൊരു പദ്ധതിയാണ് കനറ ജീവൻരേഖ. രജിസ്റ്റർ ചെയ്ത ആശുപത്രികൾ, മെഡിക്കൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾ, ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ, നഴ്സിംഗ് ഹോമുകൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈയൊരു വായ്പ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടുകോടി രൂപ പലിശ ഇളവ് ഓടുകൂടി വായ്പാ സഹായമായി ലഭിക്കുന്നതാണ്. ഇവകൂടാതെ യാതൊരു പ്രോസസിംഗ് ഫീസ് നൽകേണ്ടിവരുന്നതും ഇല്ല. MSM വിഭാഗക്കാർക്ക് ലോൺ ലഭിക്കുന്നതിനായി യാതൊന്നും ഈടായി നൽകേണ്ടതും ഇല്ല. ഇവ കൂടാതെയുള്ള കമ്പനികൾക്ക് 20 ശതമാനമാണ് ഈടായി നൽകേണ്ടി വരിക. 2022 മാർച്ച് 31 വരെ മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾക്ക് ലോണിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read  ലോൺ എടുക്കാതെ എങ്ങനെ ഒരു വീട് പണിയാം

3) കാനറ സുരക്ഷാ പേഴ്സണൽ ലോൺ.

കോ വിഡ് ബാധിച്ച് ഉണ്ടാകുന്ന ആശുപത്രി ചികിത്സ ചിലവുകൾക്കും, തുടർന്നുണ്ടാകുന്ന ഡിസ്ചാർജ് ചിലവുകൾക്കും വേണ്ടിയാണ് ഈ ഒരു ലോൺ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 25000 രൂപ മുതൽ 5 ലക്ഷം രൂപ വരെ, പ്രോസസ്സിംഗ് ഫീസ് ഒന്നും ഇടാക്കാതെ തന്നെ അടിയന്തര വായ്പാ സഹായം എന്ന രീതിയിൽ ലഭിക്കുന്നതാണ്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 2021 സെപ്റ്റംബർ 30 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

സാമ്പത്തികമായി പലരും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന 3 പദ്ധതികളാണ് മുകളിൽ പറഞ്ഞത്. വായ്പാ പദ്ധതികളെപ്പറ്റി കൂടുതൽ അറിയാനായി തൊട്ടടുത്തുള്ള കനറാ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാവുന്നതാണ്.വിശദമായ വിവരങ്ങൾക്കായി വീഡിയോ കാണുക …


Spread the love

Leave a Comment