ഒറ്റ മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് 12 ബിസിനസുകൾ ആരംഭിക്കാം.കേൾക്കുമ്പോൾ വളരെ അത്ഭുതം തോന്നുന്നു അല്ലേ വെറും 12,000 രൂപ വിലയുള്ള ഒരു മെഷീൻ ഉപയോഗിച്ച് എങ്ങനെ നിങ്ങൾക്ക് 12 ബിസിനസ് തുടങ്ങാം എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുത്തുന്നത്.
ഇതിന് ആവശ്യമായ മെഷീൻ നിങ്ങൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്??
നിങ്ങൾക്ക് ഈ മെഷീൻ വാങ്ങാനും യാതൊരുവിധ കഷ്ടപ്പാടും ഇല്ല. ഇന്ത്യാ മാർട്ടിൽ നിന്നും നിങ്ങൾക്ക് ഇതിന് ആവശ്യമായ മെഷീൻ ലഭിക്കുന്നതാണ്. ഇതിനായി ഉപയോഗിക്കുന്നത് സിംഗിൾ ഫേസ് ടു 20 ഇലക്ട്രിക് ട്രെ ഡ്രൈറാണ്.
ഇതിൻറെ വില ഏകദേശം 12500 രൂപയാണ്. ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഈ മെഷീൻ. അതുകൊണ്ടുതന്നെ ഇതിന് ലൈസൻസ് ആവശ്യമില്ല.
നിങ്ങളുടെ ബിസിനസിന്റെ തുടക്കത്തിൽ നിങ്ങൾക്ക് ഈ ഒരു മെഷീൻ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇനി നിങ്ങളുടെ ബിസിനസ് വിപുലമാക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അതിന് ഉപയോഗിക്കുന്ന മെഷീനും ഈ സൈറ്റിൽ ലഭിക്കുന്നതാണ്.
UTECH മഷ്റൂം ട്രേ 220 വോൾട്ട് ആണ് അതിനായി ഉപയോഗിക്കുന്നത്. ഇതിൻറെ വില ഏകദേശം 45000 രൂപയാണ്.ഈ മെഷീനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
എന്തെല്ലാം ബിസിനസുകൾ ആണ് ഡ്രയർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നത്??
1)ഡ്രൈഡ് മഷ്‌റൂം
പേര് കേൾക്കുമ്പോൾ നിങ്ങൾക്ക് ഇത് എന്താണെന്ന് മനസ്സിലാവണമെന്നില്ല. ഒരുപാടുപേർ കൂണ് കൃഷി ഒരു വരുമാനമാർഗ്ഗമായി കരുതിപ്പോരുന്നു. അത്തരക്കാർക്ക് ഇടയിൽ കൊറോണ ഒരു വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അവർക്ക് കൃത്യസമയത്ത് മാർക്കറ്റിൽ നൽകാൻ സാധിക്കാതെ വന്നു. എന്നാൽ ഈ കൂൺ ഡ്രയർ ഉപയോഗിച്ച് ഉണക്കി ഉപയോഗിക്കാവുന്നതാണ്. അതുപോലെ കൂൺ അച്ചാറും നിർമ്മിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന കൂണ് അച്ചാർ ഒരു വർഷംവരെ ഇരിക്കുന്നതും ആണ്.
ഇനി ഡ്രൈഡ് കൂൾ ഇൻറെ വില എത്രയാണെന്ന് അറിയാൻ ആമസോണിൽ കയറി നോക്കിയാൽ മതി അതിൽ നൽകിയിരിക്കുന്ന വില 4500 രൂപയും അതിൻറെ ഓഫർ പ്രൈസ് 3500 രൂപയും ആണ് ഇത് ഒരുപാട് പേർ വാങ്ങിയതായും കാണാം. ഇതിനർത്ഥം ഇതിന് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട് എന്നതാണ്.
ഇനി കൂൺ കൃഷി നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം??
പ്രധാനമായും ശ്രദ്ധിക്കേണ്ടത് റൂമിലെ ടെമ്പറേച്ചർ ഹ്യുമിഡിറ്റി എന്നിവയാണ് ഇത് ശ്രദ്ധിച്ചാൽ തന്നെ കൂൺ കൃഷിയിൽ വലിയ ലാഭമുണ്ടാക്കാൻ സാധിക്കും.
2) കോക്കനട്ട് ചിപ്സ്
നമുക്കറിയാവുന്നതാണ് എല്ലാ ചിപ്സും ഉണ്ടാക്കുന്നത് എണ്ണയിൽ ആണ്. അതുകൊണ്ടുതന്നെ ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാൽ കോക്കനട്ട് ചിപ്സ് വളരെ എളുപ്പത്തിൽ നിർമ്മിക്കാവുന്നതാണ്.അതും ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ ഈ ഡ്രൈവറെ സഹായത്തിൽ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
3)ഡ്രൈഡ് ഫ്ലവർസ്
ഈ ബിസിനസ് ചെയ്യുന്നത് വളരെ എളുപ്പമാണ്. നിങ്ങൾ ഹോൾസെയിൽ വിലയിൽ പൂക്കൾ വാങ്ങിക്കുക അല്ല എങ്കിൽ സാധാരണ ഫ്ലവേഴ്സ് ഷോപ്പുകളിൽ ബാക്കിവരുന്ന പൂക്കൾ വാങ്ങിച്ച് അത് ഡ്രൈർ സഹായത്തോടെ ഉണക്കുക. ഇതിന് മാർക്കറ്റിൽ വലിയ വിലയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ബാക്കിവരുന്ന പൂക്കളെ കുറിച്ച് ആശങ്ക വേണ്ട. ഇത് ഉപയോഗിച്ച് മാല ബൊക്കെ എന്നിവയെല്ലാം നിർമ്മിക്കാവുന്നതാണ്.
4)സെമി liquidഫുഡ് നിർമാണം.
ഈ ബിസിനസിൽ ചെയ്യുന്നത് കായ, റാഗി എന്നിങ്ങനെ കുട്ടികൾക്ക് കുറുക്ക് ആയി നൽകാവുന്ന സാധനങ്ങൾ ഉണക്കി എടുക്കുന്നതാണ്.നിങ്ങളുടെ അടുത്തുള്ള മില്ലിൽ കൊണ്ടുപോയി ഇത് പൊടി ക്കാവുന്നതാണ്.അല്ല എങ്കിൽ ഇതിനുള്ള മെഷീനും ആമസോണിൽ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5)ഡ്രൈഡ് ഫ്രൂട്ട് ബിസിനസ്
ഇന്ന് നമുക്കറിയാവുന്നതാണ് മാർക്കറ്റിൽ വലിയ ഡിമാൻഡ് ഉള്ള സാധനമാ ണ് ഡ്രൈഫ്രൂട്സ്.ഈ ഡ്രയർ സഹായത്തോടുകൂടി സീസൺ നോക്കി ഫ്രൂട്ട്സ് വാങ്ങിച്ച് നിങ്ങൾക്ക് ഡ്രൈ ചെയ്ത് വിൽ ക്കാവുന്നതാണ്.
6)Arrow റൂട്ട് ഡ്രൈസ്
നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള സാധനമാണ് കൂവാ. ഇതിനു മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണ് ഉള്ളത്. ഭക്ഷ്യ സാധനങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല ആയുർവേദ മരുന്നുകൾക്കും ഇത് ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് കൂവ ഇതുപോലെ ഡ്രായറിന്റ സഹായത്തോടെ ഉണക്കി നൽകാവുന്നതാണ്.
7)ഡ്രൈഡ് വെജിറ്റബ്ൾസ്
ഇത് പ്രധാനമായും സൂപ്പു കളിലും നൂഡിൽസ് കളിലും റസ്റ്റോറൻറ് കളിൽ ഉപയോഗിക്കുന്നതാണ്. ഇത് നേരിട്ട് വിൽക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് മറ്റു ബിസിനസുകൾ കൂടെ പാർട്ട് ടൈം ആയി മാത്രം നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
8)ഡ്രൈഡ് മസാല പൌഡർ.
നമുക്കറിയാവുന്നതാണ് നമ്മുടെ വീടുകളിലെ നിത്യോപയോഗ വസ്തുക്കൾ ആണ് മസാല പൗഡറുകൾ. മല്ലി,മുളക് മഞ്ഞൾ,ഇഞ്ചി എന്നിവയെല്ലാം നിങ്ങൾക്ക് ഡ്രൈ ചെയ്തു ഇതിലൂടെ എടുക്കാവുന്നതാണ്.
9)ജ്യൂസ് പൌഡർ
സാധാരണയായി റസ്റ്റോറൻറ് കളിലും അതുപോലെ ഐസ്ക്രീം നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ജ്യൂസ് പൗഡറുകൾ ആണ്. അതായത് സ്ട്രോബറി ഓറഞ്ച് എന്നിവയുടെ പൗഡറുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ജ്യൂസ് പൗഡറുകൾ ക്ക് മാർക്കറ്റിൽ നല്ല വിജയ് സാധ്യതയുണ്ട്.
10)ഉണക്കിയ കൊണ്ടാട്ടം
നമ്മൾ സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്നതാണ് മുളക്, പാവയ്ക്ക, അമരയ്ക്ക എന്നീ കൊണ്ടാട്ടങ്ങൾ. പലവിധ പച്ചക്കറികളും സാധാരണയായി ഉപയോഗിക്കാറുണ്ട് ഇതിന്.പച്ച കറി ഉപ്പുചേർത്ത ഉണക്കിയശേഷം ഡയറിയിൽ ഇട്ടാൽ നിങ്ങൾക്ക് കൊണ്ടാട്ടം ആയി കിട്ടുന്നതാണ്.
11)ഡ്രൈഡ് ബനാന ഫിഗ്ത്
കുട്ടികൾക്കും ചെറുപ്പക്കാർക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് ബനാന ഫിഗ്. ഇതിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
12)ഡ്രൈഡ് ലീഫ് ബിസിനസ്.
ഈ ബിസിനസിൽ ചെയ്യുന്നത് മുരിങ്ങയില പോലുള്ള ഇലകൾ ഉണക്കി മാർക്കറ്റിൽ നൽകുന്നതാണ്.ഇതിൻറെ കൂടുതൽ വിവരങ്ങൾ വീഡിയോയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ട് മനസ്സിലാക്കുക.