SBI ബാങ്കിൽ അക്കൗണ്ട് ഉള്ളവവർക്ക് 50 ലക്ഷം രൂപ വരെ ലോൺ കിട്ടും

Spread the love

സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തതുമൂലം പലരും ഇത്തരം ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാതെ ഇരിക്കുകയാണ് പതിവ്.സാധാരണയായി സംരംഭങ്ങൾ തുടങ്ങുന്നതിന് ബാങ്കുകളെയും മറ്റും ആശ്രയിക്കുക യാണെങ്കിൽ അവർ അത്തരം വായ്പക്കായി ഈടാക്കുന്നത് വലിയ തുകയായിരിക്കും. എന്നാൽSBI ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് യാതൊരുവിധ ധനകാര്യ രേഖകളും നൽകാതെ തന്നെ എങ്ങിനെ സംരംഭങ്ങൾ തുടങ്ങുന്നതിനായി 50 ലക്ഷം രൂപ വരെ ലോൺ സ്വന്തമാക്കാം എന്ന് നോക്കാം.

SBI SMI ലോൺ എന്നാണ് ഇത്തരമൊരു വായ്പാ പദ്ധതിയുടെ പേര്. എസ്ബിഐ അക്കൗണ്ട് ഉള്ള മുൻപ് ലോണിനായി അപേക്ഷ നൽകിയിട്ടുള്ളവർക്കും ഇതുവരെ വായ്പകൾ ഒന്നും എടുക്കാത്തവർക്കും ഈ ഒരു ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read  പ്രധാന മന്ത്രി ആവാസ് യോജന പദ്ദതി | സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 2 % പലിശ നിരക്കിൽ ഭാവന വായ്പാ

പേരുപോലെ തന്നെ ഗോൾഡ് ഉപയോഗിച്ചുകൊണ്ടാണ് ലോൺ സ്വന്തമാക്കാൻ ആവുക. യാതൊരുവിധ ധനകാര്യ രേഖകളൊന്നും നൽകാതെ തന്നെ സ്വർണ ആഭരണങ്ങളോ സ്വർണനാണയങ്ങളോ ഉപയോഗിച്ചുകൊണ്ട് വായ്പ ലഭിക്കുന്നതാണ്.

കുറഞ്ഞത് 1 ലക്ഷം രൂപയും പരമാവധി 50 ലക്ഷം രൂപ വരെയുമാണ് വായ്പാ തുകയായി ലഭ്യമാകുക. ഇത്തരത്തിൽ ലഭിക്കുന്ന ലോൺ എമൗണ്ട് ഏതൊരു ബിസിനസ്‌ ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്.

സാധാരണ ലോണുകളിൽ നിലവിലെ ബാധ്യത പരിശോധിക്കുന്നതിനായി സംരംഭം ആരംഭിച്ചിട്ടുള്ള വർക്ക് അതാത് വർഷത്തെ ബാലൻസ് ഷീറ്റ് ബാങ്കിൽ നൽകേണ്ടതാണ്. എന്നാൽ ഈ ഒരു ഗോൾഡ് ലോണിന് അത്തരത്തിലൊരു ബാലൻസ് ഷീറ്റ് നൽകേണ്ടി വരുന്നില്ല. 7.2 ശതമാനമാണ് പലിശയായി നൽകേണ്ടിവരുന്നത്.

Also Read  വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി

10 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 500 രൂപയാണ് പ്രോസസിങ് ഫീസായി നൽകേണ്ടി വരിക. അതിനു മുകളിലുള്ള തുകയ്ക്ക് 1000 രൂപയാണ് പ്രോസസിംഗ് ഫീസ്.SBI ബാങ്കിന്റെ ബ്രാഞ്ച് വഴി ബന്ധപ്പെടുകയാണെങ്കിൽ ലോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

സ്വന്തമായി ഒരു സംരംഭം ആഗ്രഹിക്കുന്നവർക്കും, നിലവിലെ സംരംഭം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈയൊരു വായ്പാപദ്ധതി. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക


Spread the love

Leave a Comment