PVC വാട്ടർ ഫിൽട്ടർ എങ്ങനെ നിർമ്മിക്കാം – എത്ര കലങ്ങിയ മണമുള്ള വെള്ളവും ക്‌ളീൻ ചെയ്യാം

Spread the love

നമ്മുടെ വീടുകളിലെല്ലാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കുഴൽ കിണറിൽ നിന്നും മറ്റും എടുക്കുന്ന വെള്ളത്തിന് കളർ മാറ്റം, ദുർഗന്ധം എന്നിവ. പലപ്പോഴും വാട്ടർ ഫിൽട്ടർ ഉപയോഗിച്ച് മാത്രം പരിഹരിക്കാവുന്ന ഇത്തരം പ്രശ്നങ്ങൾക്ക് മാർക്കറ്റിൽ ലഭിക്കുന്ന മുൻനിര ബ്രാൻഡുകളുടെ വാട്ടർ ഫിൽറ്ററുകൾ ഉയർന്ന വില കൊടുത്ത് വാങ്ങുക എന്നത് സാധാരണക്കാർക്ക് സാധിക്കുന്ന കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ഒരു വാട്ടർ ഫിൽറ്റർ എങ്ങനെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്നതാണ് ഇവിടെ വിശദമാക്കുന്നത്.

വാട്ടർ ഫിൽറ്റർ നിർമ്മിക്കേണ്ട രീതി എങ്ങനെയാണ്?

വാട്ടർ ഫിൽറ്റർ നിർമ്മിക്കുന്നതിന് വേണ്ടി 8″*2.5kg ഒരു പിവിസി പൈപ്പ് ആവശ്യമാണ്. ഇതിന്റെ നീളം1.10 മീറ്റർ ആയിരിക്കണം. അതിനുശേഷം പൈപ്പിന്റെ രണ്ടു വശത്തായി മുകൾഭാഗത്ത് സ്കെയിൽ ഉപയോഗിച്ച് മാർക്ക് ചെയ്തു കൃത്യമായി ഹോൾ ഇട്ട് നൽകണം . ഒരിഞ്ച് ഹോൾ കട്ടർ ഉപയോഗിച്ച് മാർക്ക് ചെയ്ത ഭാഗത്തിനു മുകളിൽ ഇടുക. ഇപ്പോൾ നൽകിയ ഹോളുകൾ അഡാപ്റ്റർ കയറാൻ പാകത്തിൽ ആണോ എന്ന് പരിശോധിക്കണം.

Also Read  ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ലേ പുതിയത് വാങ്ങാൻ വരട്ടെ ഇങ്ങനെ ചെയ്താൽ മതി

അതിനുശേഷം പൈപ്പിന് അകത്തെ ഫിറ്റിംഗ്സ് ചെയ്യാനായി 6 ഇഞ്ച് എന്റ് കാപ്പിൽ 1 ഇഞ്ച് FTA, MTA അഡാപ്റ്റാറുകൾ കണകട് ചെയ്തു ഫിറ്റ് ചെയ്തു നൽകുക. എൻഡ് ക്യാപ്പിന് മുകളിൽ കൃത്യമായ അകലത്തിൽ വെട്ട് ഇട്ട് നൽകണം. അതിനുശേഷം രണ്ട് ഇഞ്ച് പിവിസി പൈപ്പ് എടുത്തു 2:1 റെഡ്യൂസർ എൻഡ് ക്യാപ്പുമായി ഒട്ടിക്കുക. നല്ലപോലെ സോൾവന്റ് തേച്ചാണ് ഇത് ഒട്ടിച്ചു നൽകേണ്ടത്.ശേഷം അതിനുമുകളിൽ വെട്ടിട്ടു നൽകുക.

ഫിൽറ്ററിന് വേണ്ടി മാത്രമാണ് വലിയ PVC ഉപയോഗിക്കുന്നത്. കണക്ടർ ഫിൽറ്ററിന് സെന്റർ ഭാഗത്തായി വരുന്ന രീതിയിൽ കൃത്യമായി കട്ട് ചെയ്തു നൽകണം. ഫിൽറ്റർ ഉണ്ടാക്കാനായി എടുത്ത പിവിസി പൈപ്പിന് അകത്തേക്ക് കൃത്യമായി കണക്ട് റുകൾ ഫിറ്റ് ചെയ്തു നൽകുക. ഇത്രയും ചെയ്യുന്നതിലൂടെ ഫിൽട്ടർ നിർമ്മിക്കുന്നതിനുള്ള ഭാഗങ്ങൾ ശരിയായി കഴിഞ്ഞു.

Also Read  വീട്ടിലെ സാധരണ ഫാൻ BLDC ഫാൻ ആക്കി കൺവെർട്ട് ചെയ്യാം

അതിനുശേഷം എംസാൻഡ് കഴുകി വൃത്തിയാക്കി അരിച്ചെടുത്ത് വെക്കുക. തുടർന്ന് 1/4 ഇഞ്ച് വലിപ്പത്തിലുള്ള മെറ്റൽ ചിപ്സ് ഫിൽറ്ററിന്റെ പിവിസി പൈപ്പിനകത്ത് ഇട്ടു നൽകുക. അര ബക്കറ്റ് ആണ് ഇത്തരത്തിൽ ഇട്ടു കൊടുക്കേണ്ടത്. ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മുകളിലത്തെ ഫിൽറ്റർ കവർ ചെയ്ത് നൽകണം. അതിനുശേഷം എം സാൻഡ് എടുത്തു ഫിൽറ്ററിന്റെ പകുതിഭാഗം വരെ ഫിൽ ചെയ്തു നൽകുക.

പ്ലാസ്റ്റിക് കവർ കൊണ്ട് ഫിൽട്ടറിന്റെ മുകൾഭാഗം കവർ ചെയ്ത് നൽകുന്നത് സാൻഡ് ഇടുമ്പോൾ അകത്തേക്ക് പോകാതിരിക്കാൻ ആണ്. സാൻഡ് ഫിൽ ചെയ്തശേഷം കവർ റിമൂവ് ചെയ്യാവുന്നതാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തതിനുശേഷം മുകളിൽ ക്യാപ്പ് ഒട്ടിച്ച് നൽകാവുന്നതാണ്. എന്നാൽ എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ക്യാപ് ഒട്ടിക്കുക. അല്ലാത്തപക്ഷം മുറിച്ച് എടുക്കേണ്ടിവരും.

Also Read  ഇങ്ങനെ ചെയ്താൽ ഇനി ടെറസിൽ നിന്നും വെള്ളം ലീക്ക് ചെയ്യില്ല

കണക്ടറുകൾ എല്ലാം നല്ല രീതിയിൽ ടൈറ്റ് ചെയ്തു നൽകുക. അതിനുശേഷം നിങ്ങൾക്ക് എവിടെയാണോ ഫിൽട്ടർ ഫിറ്റ് ചെയ്യേണ്ടത് അവിടെ ബേസ്മെന്റ് നോക്കി ഫിറ്റ്‌ ചെയ്തു നൽകാവുന്നതാണ്. ടാങ്കിൽ നിന്നും വരുന്ന ഡെലിവറി ലൈനിലാണ് ഫിൽട്ടർ കണക്ട് ചെയ്ത് നൽകേണ്ടത്.

ഇത്തരത്തിൽ വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കുതന്നെ ഒരു വാട്ടർ ഫിൽറ്റർ വീട്ടിൽ നിർമ്മിച്ചെടുത്ത് വെള്ളം ഫിൽറ്റർ ചെയ്തു വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.


Spread the love

Leave a Comment