വെറും 200 രൂപയ്ക്കും വീടിനു ആവശ്യമായ കർട്ടനുകൾ ഇടാം

Spread the love

ഒരു വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കർട്ടനുകൾ. എന്നാൽ പലപ്പോഴും ഉയർന്ന വിലകൊടുത്ത് വാങ്ങുന്ന കർട്ടനുകൾ വീടിന് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ പലർക്കും സാധിക്കാറില്ല. എന്നുമാത്രമല്ല വീടിന്റെ ഓരോ ഭാഗത്തും നൽകേണ്ട കർട്ടനുകൾ ഏതെല്ലാമാണെന്നും എങ്ങിനെ അവ അറേഞ്ച് ചെയ്യണമെന്നും പലരും ശ്രദ്ധിക്കാറില്ല. വ്യത്യസ്ത മോഡലുകളിൽ ഉള്ള കർട്ടനുകൾ ഉപയോഗിക്കേണ്ട രീതിയും, അവ ഉപയോഗിക്കുന്നതുകൊണ്ടുള്ള വ്യത്യാസങ്ങളും കൃത്യമായി മനസ്സിലാക്കാം.

പ്രധാനമായും അഞ്ച് രീതിയിലുള്ള കർട്ടനുകൾ ആണ് നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നത്. ഫാബ്രിക് കർട്ടനുകൾ, സീബ്ര കർട്ടനുകൾ, റോമൻ ബ്ലയ്ണ്ട്സ്, വേനീഷൻ ബ്ലൈൻഡ്സ്, ഷിയർ കർട്ടനുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നവ.

[expander_maker id=”2″ ]Read more hidden text ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന കർട്ടനുകൾ ആണ് ഫാബ്രിക് കർട്ടനുകൾ. വളരെ സിമ്പിൾ ആയി റെഡിമേഡ് ആയി ഇത്തരം കർട്ടനുകൾ പർച്ചേസ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നുമാത്രമല്ല സാധാരണക്കാർക്ക് ഇഷ്ടമാകുന്ന രീതിയിൽ ഏകദേശം 200 രൂപക്ക് നല്ല ക്വാളിറ്റിയിൽ ഫാബ്രിക് കർട്ടനുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഒരു പീസിന്റെ കണക്കിനാണ് മുകളിൽ പറഞ്ഞ വില വരുന്നത്. കർട്ടനിൽ ഉപയോഗിച്ചിരിക്കുന്ന ക്ലോത്തിന്റെ വില അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്.കൂടാതെ സ്റ്റിച്ചിംഗ് കോസ്റ്റ് കൂടി ഉൾപ്പെടുന്നതാണ്. ക്ലാസിക് ഡിസൈൻ ഇൻന്റീരിയുകളിൽ ക്ലോത്ത് കർട്ടനുകൾ നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

Also Read  കൊറോണ പോയി ഇനി പുതിയ ഫ്ലൂറോണ -ഇസ്രായേലിൽ ആദ്യ കേസ്

സീബ്ര കർട്ടനുകൾ നോക്കിയാൽ വളരെയധികം നല്ല രീതിയിൽ മിക്ക പുതിയ വീടുകളിലും ഇവ ഉപയോഗപ്പെടുത്തിയത് ആയി കാണാവുന്നതാണ്. പേരുപോലെതന്നെ പ്രധാനമായും രണ്ട് കളറുകൾ ആണ് ഇവയിൽ ഉപയോഗപ്പെടുത്തുന്നത്. ലിവിങ് ഏരിയയിൽ എല്ലാം പ്രകാശം നല്ല രീതിയിൽ ലഭിക്കുന്നതിന് ഇത്തരം കർട്ടനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ചെറിയ റൂമുകളിൽ വലിയ കർട്ടനുകൾ നൽകുന്നതിനു പകരം സീബ്രാ കർട്ടനുകൾ ഉപയോഗിക്കാവുന്നതാണ്.

Zebra കർട്ടനുകൾ ക്ക് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. സീബ്ര ബ്ലൈൻഡ്സ് റണ്ണർ,കട്ടർ , ബോട്ടം ഭാഗം അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള ഒരു റോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവക്ക് സ്ക്വയർഫീറ്റിന് 100 രൂപ മുതൽ 150 രൂപവരെയാണ് വില വരുന്നത്. വ്യത്യസ്ത മോഡലുകൾ ക്വാളിറ്റി എന്നിവയ്ക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നതാണ്.

മറ്റൊരു രീതിയിലുള്ള കർട്ടനുകൾ ആണ് റോമൻ ബ്ലൈൻഡ് കർട്ടനുകൾ. വിദേശത്തു നിന്നും വരുന്ന കർട്ടനുകൾ ആണ് ഇവ. അതുകൊണ്ടുതന്നെ യൂറോപ്യൻ ഡിസൈനാണ് ഉപയോഗപ്പെടുത്തുന്നത്. 140 രൂപ മുതൽ 150 രൂപ വരെയാണ് സ്ക്വയർഫീറ്റിന് റോമൻ കർട്ടനുകളുടെ വില.ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങൾ വരുന്നതാണ്.

Also Read  വീട് നിർമാണം കരാർ കൊടുക്കുകയാണോ സ്വന്തം ചെയ്യുകയാണോ നല്ലത്

വേനീഷ്യൻ ബ്ലൈൻഡ് യൂസ് ചെയ്യുകയാണെങ്കിൽ ലൈറ്റിനെ എളുപ്പത്തിൽ അകത്തോട്ട് കടത്തിവിടാൻ സഹായിക്കുന്നതാണ്. ഇതുപോലെ ലൈറ്റ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും കിച്ചണിൽ ആണ് ഇവയുടെ ഉപയോഗം കൂടുതലായി കാണുന്നത്. സ്ക്വയർ ഫീറ്റ് വില 120 രൂപ 150 രൂപ നിരക്കിലാണ് വില വരുന്നത്. വുഡൻ,പ്ലാസ്റ്റിക് ഫൈബർ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇത്തരം കർട്ടനുകൾ നിർമ്മിക്കുന്നത്. എന്നാൽ വലിപ്പം കൂടിയ ജനലുകളിൽ ഉപയോഗിക്കുമ്പോൾ ഇവ ഒടിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് നല്ല എക്സ്പെർട്ട് ആയ ആളുകളെ കൊണ്ട് സെപ്പറേറ്റ് ആയി ചെയ്യാൻ ശ്രദ്ധിക്കുക.

ബാംബൂ കർട്ടണുകൾ സിറ്റ് ഔട്ട്‌ പോലുള്ള സ്ഥലങ്ങളിൽ വെയിൽ അടിക്കാതിരിക്കാൻ ഉപയോഗിക്കാവുന്നതാണ്. 90 രൂപ മുതൽ 120 രൂപ നിരക്കിൽ ഇവ മാർക്കറ്റിൽ ലഭ്യമാണ്. ഷിയർ ബ്ലയ്ൻഡ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ കർട്ടനുകളിൽ സപ്പോർട്ട് ചെയ്യുന്നതിനായി ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. നല്ല രീതിയിൽ വീട്ടിനകത്തേക്ക് പ്രകാശം വരുന്നതിന് ഇവ സഹായിക്കുന്നതാണ്.

Also Read  ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ വരുന്നു

ഒരു വീടിന് ആവശ്യമായ കർട്ടൻ കോസ്റ്റ് കണക്കാക്കുന്നത് എങ്ങനെയാണ്?

അതായത് നിങ്ങൾക്ക് ഒരു ഭാഗത്ത് മൂന്ന് പാളികൾ വരുന്ന വിൻഡോ, മറുവശത്ത് ഒറ്റപ്പാളി ഉള്ള ജനൽ എന്നിങ്ങിനെയാണ് എങ്കിൽ ബെഡ്റൂമിനു ആവശ്യമായ കർട്ടൻ കണക്കാക്കാൻ ഒറ്റപ്പാളി യുടെ വലിപ്പം 12 സ്ക്വയർഫീറ്റ്, രണ്ടു പാളി 15 സ്ക്വയർഫീറ്റ്, മൂന്ന് പാളിക്ക് 22 സ്ക്വയർഫീറ്റ് എന്ന രീതിയാണ് ഉപയോഗിക്കുക. 22 സ്ക്വയർ ഫീറ്റ് ഉള്ള 2 ജനാലകൾക്ക് ആവശ്യമായ കർട്ടൻ കണക്കാക്കുന്നതിന് ഒരെണ്ണത്തിന് 150 രൂപ എന്ന നിരക്കിൽ ആവശ്യമായിവരുന്ന കർട്ടൻ ക്ലോത്ത് വില കാണുന്നതിനായി 150*40 എന്ന രീതിയിൽ കണക്കാക്കിയാൽ മതി. ഇതേ രീതിയിൽ ഒറ്റപ്പാളി, രണ്ടു പാളി ജനലുകൾക്ക് ആവശ്യമായ കർട്ടൻ ക്ലോത്ത് വില കണക്കാക്കാവുന്നതാണ്.

ഇത്തരത്തിൽ വീടിന് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ ഭാഗത്തേക്കും ആവശ്യമായ രീതിയിലുള്ള കർട്ടനുകൾ ആവശ്യമായ അളവിൽ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

[/expander_maker]


Spread the love

1 thought on “വെറും 200 രൂപയ്ക്കും വീടിനു ആവശ്യമായ കർട്ടനുകൾ ഇടാം”

Leave a Comment