KL , TN ഇല്ല ഇനി ഇന്ത്യ ഒട്ടാകെ BH മാത്രം – രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷൻ

Spread the love

രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്ട്രേഷൻ  – നിലവിൽ നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഒരു സംസ്ഥാനത്തു നിന്നും എടുത്ത വാഹനത്തിന്റെ രജിസ്ട്രേഷൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പ്രധാനമായും കർണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നമ്പറിൽ നൽകിയിട്ടുള്ള അക്ഷരങ്ങൾ ഇത്തരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കുറവല്ല.എന്നാൽ ഇതിന് ഒരു പരിഹാരമെന്നോണം രാജ്യത്ത് മുഴുവനായും ഒരൊറ്റ രജിസ്ട്രേഷൻ എന്ന രീതി വരാൻ പോവുകയാണ്. ബി എച്ച് സീരീസിൽ ആണ് ഇവ ആരംഭിക്കുന്നത്.

Also Read  പെട്രോളും ഡീസലും സൗജന്യമായി 50 ലിറ്റർ ലഭിക്കും | എച്ച്ഡിഎഫ്സി കാർഡ് ഓഫറുകൾ

നിലവിലെ സ്ഥിതി അനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ രജിസ്ട്രേഷൻ രീതി സഹായിക്കും. രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന രീതിയിൽ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം വരുന്നതിലൂടെ ഭാരത് സീരീസ് അല്ലെങ്കിൽ ബി എച്ച് എന്ന രീതിയിലാണ് രജിസ്ട്രേഷൻ ബോർഡ് ഉണ്ടാവുക.

നിലവിലെ സ്ഥിതി അനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം സ്ഥിരമായി മറ്റൊരു സംസ്ഥാനത്തിലേക്ക് കൊണ്ടുപോകണമെങ്കിൽ നമ്പർ റീരജിസ്റ്റർ ചെയ്യേണ്ടതുണ്ട്.വാഹന ഉടമയ്ക്ക് താല്പര്യമുള്ള പക്ഷം പുതിയ സംവിധാനമായ ബി എച്ച് രജിസ്ട്രേഷൻ ഉപയോഗിക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർ, നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സ്വകാര്യസ്ഥാപനങ്ങൾ ഉള്ള ജീവനക്കാർ എന്നിവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ ആവുക.

Also Read  2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

ഒരു സംസ്ഥാനത്തു നിന്നും ട്രാൻസ്ഫർ ആയി മറ്റൊരു സംസ്ഥാനത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യത്തിൽ വളരെയധികം ഉപകാരപ്രദമാണ് പുതിയ രീതിയിലുള്ള വാഹന രജിസ്ട്രേഷൻ. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഓരോ തവണ ട്രാൻസ്ഫർ ആകുമ്പോഴും രജിസ്ട്രേഷൻ നമ്പർ റീ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്. മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 47 അനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിലേറെ ഉപയോഗിച്ചാൽ അത് ശിക്ഷാർഹമാണ്. രജിസ്ട്രേഷനിൽ വരുന്ന പുതിയ മാറ്റം അന്യസംസ്ഥാനങ്ങളിലേക്ക് ട്രാൻസ്ഫർ ലഭിക്കുന്നവർക്ക് വളരെയധികം ഉപയോഗപ്രദമാകും.


Spread the love

Leave a Comment