9മാസം പ്രായമുള്ള കുട്ടിക്കും ഇനി ഹെൽമെറ്റ് നിർബന്ധം

Spread the love

ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമാക്കുന്ന തിന്റെ ഭാഗമായി നിരവധി നിയമങ്ങളാണ് കേന്ദ്ര ഗതാഗത വകുപ്പ് കൊണ്ടുവരുന്നത്. ഇരുചക്ര വാഹനാപകടങ്ങൾ കൂടിവരുന്ന ഈ ഒരു സാഹചര്യത്തിൽ അത് കുറയ്ക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഇനി ഹെൽമറ്റ് നിർബന്ധമായിരിക്കും. കേന്ദ്ര ഗതാഗത വകുപ്പിന്റെ പുതിയ നിയമ പ്രകാരം 9 മാസം മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാകുന്നതാണ്. കൂടാതെ ബിഐഎസ് മുദ്രപതിപ്പിച്ച ഹെൽമറ്റുകൾ മാത്രമായിരിക്കും കുട്ടികൾക്ക് ഉപയോഗിക്കേണ്ടത്.

കുട്ടികളുമായുള്ള ഇരുചക്രവാഹനങ്ങ യാത്രകൾക്ക് 40 കിലോമീറ്റർ വേഗതയാണ്‌ സ്പീഡ് ലിമിറ്റ്. ഇരുചക്രവാഹന യാത്രകളിൽ കുട്ടികൾ ഉൾപ്പെടുന്നുണ്ട് എങ്കിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

Also Read  ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുകളുമായി വിമാന കമ്പനികൾ

ഈ നിയമങ്ങൾക്ക് പുറമേ വാഹനം ഓടിക്കുന്ന വ്യക്തിയെയും, കുട്ടികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കുന്നതാണ്. നാലു വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള യാത്രയിൽ മുകളിൽ പറഞ്ഞ നിയമങ്ങളെല്ലാം നിർബന്ധമായും പാലിച്ചിരിക്കണം. സൈക്കിൾ സവാരി നടത്തുന്നവർക്കും ഇനിമുതൽ ഹെൽമെറ്റ് നിർബന്ധമായിരിക്കും. കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ വർദ്ധിപ്പിക്കുന്നതിനു വേണ്ടി സുരക്ഷ ഹാർനെസ്സ് എന്ന ജാക്കറ്റ് കൂടി ധരിക്കേണ്ട തായി വരും. ഇത്തരത്തിൽ കുട്ടി ധരിക്കുന്ന വസ്ത്രം ഒരു ജോഡി സ്ട്രാപ്പുകൾ ഉപയോഗിച്ച് ഡ്രൈവറുടെ ലൂപ്പുമായി കണകട് ചെയ്ത് ക്രമീകരിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടിയുടെ മുകൾഭാഗം ഡ്രൈവറുമായി സുരക്ഷിതമായി കണക്ട് ചെയ്യാൻ സാധിക്കും.

Also Read  എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

ഒരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പരിക്ക് കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഇതോടൊപ്പംതന്നെ പുതിയ കരട് വിജ്ഞാപന നിയമത്തിൽ ഏതെങ്കിലും രീതിയിലുള്ള വിയോജിപ്പുള്ള വർക്ക് അത് അറിയിക്കുന്നതിനുള്ള അവസരവും നൽകിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്നത് വഴി വലിയ അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

 


Spread the love

1 thought on “9മാസം പ്രായമുള്ള കുട്ടിക്കും ഇനി ഹെൽമെറ്റ് നിർബന്ധം”

  1. 9 മാസം കഴിഞ്ഞാൽ ഹെൽമറ്റ് ധരിക്കാൻ ഉള്ള ഭാഗ്യം സ്കൂട്ടർ യാത്ര ചെയ്യേണ്ടിവരുന്ന കുട്ടികൾക്ക് .അടിപൊളി compulsory ആയിട്ട് പകലും headlight തെളിച്ചു ഓടുന്ന two wheeler ൽ ആണല്ലോ എന്നാലോചിക്കുമ്പോൾ ഒരു സന്തോഷം

    Reply

Leave a Comment