50,000 രൂപ പലിശ രഹിത വായ്പ 50% സബ്‌സീഡിയും എങ്ങനെ അപേക്ഷിക്കാം

Spread the love

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ആശയം പ്രാവർത്തികമാക്കുന്നതിന് വിവിധ മൈക്രോ സംരംഭ സഹായ പദ്ധതികൾ സർക്കാരിന്റെ ഭാഗത്തുനിന്നും നൽകുന്നുണ്ട്. എന്നാൽ ആർക്കെല്ലാമാണ് പദ്ധതിയുടെ സഹായം ലഭിക്കുക എന്നും, എത്ര രൂപ സാമ്പത്തിക സഹായമായി ലഭിക്കും, തിരിച്ചടവ് കാലാവധി, സബ്സിഡി എന്നിവയെപ്പറ്റിയെല്ലാം കൂടുതലായി മനസ്സിലാക്കാം.

അശരണായ സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കുന്നതിനു വേണ്ടി നൽകുന്ന ഒരു സ്വയം തൊഴിൽ വായ്പ പദ്ധതിയാണ് ‘ശരണ്യ സ്കീം ‘. കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഈ ഒരു പദ്ധതിയുടെ നോഡൽ ഏജൻസി തൊഴിൽ വകുപ്പാണ്. അതുകൊണ്ടുതന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾ വഴിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഗുണഭോക്താക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്ക് പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ നൽകാവുന്നതാണ്.

Also Read  കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി |150000 രൂപ ധന സഹായം

സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രം വരുമാനമുള്ള, വിധവകളായ, അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ചിട്ടു ള്ള സ്ത്രീകൾ, അവിവാഹിതരായ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ, ഭർത്താവ് നിത്യ രോഗിയോ, കിടക്കുന്ന അവസ്ഥയിലോ ഉള്ളവർ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ സ്ത്രീകൾ എന്നിവർക്കെല്ലാം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ വഴിയും ഓഫ്‌ലൈൻ വഴിയും അപേക്ഷകൾ നൽകാവുന്നതാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ കേരള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വെബ്സൈറ്റ് ആയ http://employment.kerala. gov.in/saranya കയറി ആപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ കൂടി സബ്മിറ്റ് ചെയ്യാവുന്നതാണ്. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കുന്നവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മായി ബന്ധപ്പെട്ട് നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടിനെ പറ്റിയുള്ള ഒരു റിപ്പോർട്ട് കൂടി സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ രേഖകളായി നിങ്ങളുടെ ആധാർ കാർഡ് കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി എന്നിവയും നൽകേണ്ടതുണ്ട്.

Also Read  വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി

ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളിൽനിന്ന് ജില്ലാ ഓഫീസുകളിലേക്ക് നൽകുകയും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുകൾ ആണ് ഫൈനൽ തീരുമാനമെടുക്കുക. പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉള്ളവർക്ക് employment.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

50,000 രൂപയാണ് വായ്പാ തുകയായി ലഭിക്കുക. ഇതിൽ 50 ശതമാനം ഗവൺമെന്റ് നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. അതായത് 25,000 രൂപ സബ്സിഡിയാണ്. ബാക്കിവരുന്ന 25000 രൂപ 60 മാസ കാലാവധിയിൽ അതായത് ഒരു മാസം 417 രൂപ മാത്രം തിരിച്ചടവ് നൽകിയാൽ മതി.

Also Read  വീട് പണിയാൻ കേന്ദ്ര സർക്കാർ സഹായം അപേക്ഷ മാർച്ച് 31 വരെ

ഇത്തരത്തിൽ പ്രൊജക്റ്റ് സാങ്ഷൻ ആയി തുക ലഭിച്ചു കഴിഞ്ഞാൽ ചെയ്യാൻ സാധിക്കുന്ന സംരംഭങ്ങൾ മാർക്കറ്റിൽ നല്ല ഡിമാൻഡ് ലഭിക്കുന്ന പെട്ടെന്ന വിറ്റു പോകാൻ സാധ്യതയുള്ള ഉൽപന്നങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പെട്ടെന്ന് കേടാകാത്ത എണ്ണ പലഹാരങ്ങൾ, അച്ചാർ,കൊണ്ടാട്ടം ഇഞ്ചി മിഠായി പോലുള്ളവ എന്നിവയെല്ലാം സംരംഭത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇത്തരത്തിൽ നിങ്ങൾ ആരംഭിച്ച ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോയി കൂടുതൽ പണം ആവശ്യമായി വരികയാണെങ്കിൽ വീണ്ടും 50,000 രൂപയ്ക്ക് കൂടി നിങ്ങൾക്ക് ധനസഹായത്തിനായി അപ്ലൈ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തുക ആവശ്യമാണെങ്കിൽ ഇതിന്റെ 10% നിങ്ങളുടെ പക്കൽനിന്നും എടുക്കേണ്ടതാണ്. കൂടാതെ അഡീഷണൽ ലോൺ എമൗണ്ടിനു 3 ശതമാനം പലിശ നൽകേണ്ടതാണ്. ഇത്തരത്തിൽ ആശരണരായ സ്ത്രീകൾക്ക് തീർച്ചയായും ഈ ഒരു സാമ്പത്തിക പദ്ധതിയിലൂടെഉന്നതിയിൽ എത്താൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment