500 രൂപയ്ക്ക് ഗ്യാസ് ലഭിക്കും പെട്രോൾ 50 രൂപയ്ക്ക് -പ്രധാനപെട്ട മൂന്ന് അറീപ്പുകൾ അറിയാം

Spread the love

ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ പാചക വാതക വില വർധന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ പ്രശ്നങ്ങളാണ് സൃഷിടിച്ചു കൊണ്ടിരിക്കുന്നത്. എന്നു മാത്രമല്ല ഇവ ഉപയോഗിക്കാതെ ഒരു ദിവസം മുന്നോട്ടു പോവുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാലഘട്ടത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്.

മുൻകാലങ്ങളിൽ പാചകവാതകത്തിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സബ്സിഡി ലഭിച്ചിരുന്നുവെങ്കിലും അതുകൂടി നിർത്തലാക്കിയതോടെ താങ്ങാവുന്നതിലും അപ്പുറമാണ് പാചകവാതകവില. ഈയൊരു സാഹചര്യത്തിൽ. കുറഞ്ഞവിലയ്ക്ക് ഇന്ധനങ്ങൾ, ഗ്യാസ് എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതികളെ പ്പറ്റി മനസ്സിലാക്കാം.

ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പാചകവാതക സിലിണ്ടർ വീട്ടിൽ എത്തുന്നതിനായി ചിലവഴിക്കേണ്ടി വരുന്നത് ഏകദേശം 1000 രൂപയുടെ അടുത്താണ്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഗ്യാസ് കണക്ഷൻ വഴി പാചകവാതകം എത്തിക്കുന്നതിനായി ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായി കൊച്ചി- മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രകാരം മലബാർ ജില്ലകൾ ഉൾപ്പെടുന്ന ആറ് ജില്ലകളിൽ ആണ് പൈപ്പ് വഴിയുള്ള പാചകവാതകം ലഭ്യമാക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതി ഡിസംബർ മാസത്തോടുകൂടി പൂർത്തിയാക്കുക.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉപയോഗിക്കുന്ന ഗ്യാസിന് മാത്രമാണ് വില നൽകേണ്ടി വരുന്നുള്ളൂ. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് ഇവ വർക്ക്‌ ചെയ്യുക. എന്ന് മാത്രമല്ല ഉപയോഗിക്കുന്ന പാചകവാതകത്തിന് മാത്രമാണ് വില നൽകേണ്ടി വരുന്നുള്ളൂ. ഏകദേശം 500 രൂപ നിരക്കിൽ പാചകവാതകം വീടുകളിൽ എത്തിച്ചേരുന്നതാണ്. തുടക്കത്തിൽകണ്ണൂർ, കാസർഗോഡ്, കോഴിക്കോട്,മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.

Also Read  ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ്

മറ്റു ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നതായിരിക്കും . തെക്കൻ ജില്ലകളിൽ ഓരോ ജില്ലകളിലായി വലിയ സംഭരണശേഷിയുള്ള ടാങ്കുകൾ നിർമ്മിച്ച് കൊച്ചിയിൽ നിന്നും പ്രകൃതിവാതകം എത്തിച്ചാണ് പൈപ്പ് ലൈൻ വഴിയുള്ള ഗ്യാസ് ലഭ്യത ഉറപ്പുവരുത്തുക. മാർച്ച് മാസത്തോടെ കുറച്ചു വീടുകളിൽ സംവിധാനം എത്തിച്ചേരുന്നത് ആയിരിക്കും.

മോട്ടോർ വാഹനങ്ങളിൽ കമ്പ്രെസഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജി നൽകുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുന്നുണ്ട്. വീടുകളിലേക്കുള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് ഒരിഞ്ചു വലിപ്പമുള്ള പൊളിത്തീൻ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. പൊതു ടാങ്കുകളിൽ നിന്നും വീടുകളിലേക്കുള്ള 15 മീറ്റർ കണക്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്.

ഇന്ധന വില 100 രൂപ എത്തിയത് സാധാരണക്കാർക്ക് വളരെ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ധന വില പിടിച്ചുനിർത്തുന്ന തിനായി പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ധനവില ജി എസ് ടി പരിധിയിൽ ഉൾപ്പെടുന്ന തോടെ ഏകദേശം 40 രൂപ ജി എസ് ടി യിൽ ഉൾപ്പെടുന്നതാണ്. കാര്യങ്ങൾ ഇങ്ങനെ വരികയാണെങ്കിൽ ഏകദേശം 50 മുതൽ 60 രൂപ നിരക്കിൽ ഇന്ധനങ്ങൾ ലഭ്യമാകുന്നതാണ്.

Also Read  ഈ ചെടി വഴി അരികിൽ കണ്ടാൽ വിടരുത് കിലോക്ക് 1000 രൂപ വിലയുണ്ട്

വെള്ളിയാഴ്ച ലഖ്നൗൽ നടക്കുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ ഇവ സംബന്ധിച്ച തീരുമാനനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ ഉൽപ്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുന്നതിന് പുറമെ മറ്റ് ചില ഉൽപ്പന്നങ്ങൾ കൂടി ജി എസ് ടി പരിധികൾ ഉൾപ്പെടുന്നതിനുള്ള സാധ്യതയുമുണ്ട്.

എന്നാൽ ഇത് നികുതിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റം ആയതുകൊണ്ട് തന്നെ കേരളം ശക്തമായി എതിർക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ദിനം പ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ലും സാധാരണക്കാർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് അതുകൊണ്ടുതന്നെ ഇതിന് ഒരു പരിഹാരം എന്നോണം കേരള സംസ്ഥാന വൈദ്യുതി ബോർഡിന് കീഴിൽ സൗജന്യമായി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ഒരു പദ്ധതി കൂടി നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനായി സൗര സബ്സിഡി പദ്ധതി പ്രകാരം മൂന്ന് കിലോവാട്ടിനു മുകളിലും 10 കിലോവാട്ടിന് താഴെയും ശേഷിയുള്ള സൗര നിലയങ്ങൾ സ്ഥാപിക്കുകയും ഇതുവഴി വൈദ്യുതി ലഭിക്കുന്നതിന് താല്പര്യമുള്ള കുടുംബങ്ങളുടെ ലിസ്റ്റ് വൈദ്യുത ബോർഡ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി തരിശു ഭൂമി ഉള്ളവർക്ക് സൗരോർജ പാനലുകൾ സ്ഥാപിച്ച് അതിൽ നിന്ന് വരുമാനം ഉണ്ടാക്കാനും ഈയൊരു പദ്ധതി വഴി സാധിക്കും.

പിഎം ഖുസ്രു പദ്ധതിവഴി ആവിഷ്കരിച്ചിട്ടുള്ള സരോർജ പദ്ധതിക്കായി തരിശുഭൂമികൾ റെന്റ് രൂപത്തിൽ ഏറ്റെടുക്കുകയും ഇവിടെ നിർമ്മിച്ച സൗരോർജ്ജ പാനലുകളിൽ നിന്ന് സൗരോർജ്ജം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

Also Read  കെ.എസ്.ഇ.ബി ബിൽ കാൽകുലേറ്റ് ചെയ്യാൻ പഠിക്കാം

പ്രധാനമായും രണ്ട് മോഡലുകളാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തെ രീതി വീട്ടുടമ മുഴുവൻ ചിലവും വഹിച്ചുകൊണ്ട് സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന രീതിയും,ഇതിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന സൗരോർജം കെഎസ്ഇബി യിലേക്ക് വിൽക്കുകയും ചെയ്യുന്ന രീതിയാണ്. ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് 3 രൂപ 50 പൈസ നിരക്കിൽ ലഭിക്കുന്നതാണ്.

രണ്ടാമത്തെ മോഡൽ പ്രകാരം നിങ്ങളുടെ ഭൂമിയിൽ കെഎസ്ഇബി സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുകയും ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് യൂണിറ്റിന് 30 പൈസ നിരക്കിൽ 15 വർഷത്തേക്ക് വാടക നൽകുന്ന രീതിയും ആണ്.

പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kseb.in എന്ന വെബ്സൈറ്റ് വഴി താല്പര്യം അറിയിക്കാവുന്നതാണ്. കെഎസ്ഇബിയിൽ താൽപര്യം പ്രകടിച്ചാൽ പാനൽ നിർമ്മിക്കുന്നവരുമായി വിവരങ്ങൾ ഷെയർ ചെയ്യുകയും അതിന്റെ ഭാഗമായി അവർ നിങ്ങളുടെ വീട് സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ കാര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും, അനാവശ്യമായ മുതൽമുടക്ക്, ഉൽപാദിപ്പിക്കുന്ന വൈദ്യുതി എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.

സാധാരണക്കാരുടെ ജീവിതം സിഖമമാക്കുന്നതിനു മുകളിൽ പറഞ്ഞ പദ്ധതികൾ വഴി സാധ്യമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Spread the love

Leave a Comment