5 ലക്ഷം രൂപ ലോൺ – 2021 സെപ്റ്റംബർ വരെ അപേക്ഷിക്കാം

Spread the love

നമുക്കെല്ലാം അറിയാവുന്നതാണ് കോവിഡ് വ്യാപനം രാജ്യത്ത് വലിയ ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾ ശരീരികമായും മാനസികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നിരുന്നാൽ കൂടി സാധാരണക്കാരായ ജനങ്ങൾ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ മൂന്ന് വ്യത്യസ്ത വായ്പ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് കാനറാ ബാങ്ക്. എന്തെല്ലാമാണ് ഈ വായ്പാ പദ്ധതിയുടെ ആനുകൂല്യങ്ങൾ എന്നും ആർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പരിശോധിക്കാം.

പ്രധാനമായും മൂന്നു തരത്തിലുള്ള വായ്പ പദ്ധതികൾ ആണ് കനറാ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. ചികിത്സ ഹെൽത്ത് കെയർ പദ്ധതി, കാനറാ ജീവൻരേഖ, കാനറാ സുരക്ഷാ പേഴ്സണൽ ലോൺ എന്നിവയാണ് ഇത്തരത്തിൽ പ്രഖ്യാപിച്ചിട്ടുള്ള വായ്പ സഹായങ്ങൾ. ഓരോ വായ്പാ പദ്ധതിയും വിശദമായി പരിശോധിക്കാം.

Also Read  ലോൺ ഉണ്ടോ ? പലിശ നിരക്ക് 14%ൽ നിന്നും 7%ലേക്ക് എങ്ങനെ കുറക്കാം

1) ചികിത്സ ഹെൽത്ത് കെയർ പദ്ധതി.

പ്രധാനമായും ആരോഗ്യ മേഖലയ്ക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള ഈ ഒരു വായ്പാ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആവുന്നത് രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രികൾ,നഴ്സിംഗ് ഹോമുകൾ, ഡയഗണോസ്റ്റിക് സെന്ററുകൾ, പാത്തോളജി ലേബുകൾ, ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവർക്കാണ്. വായ്പാ സഹായമായി 10 ലക്ഷം രൂപ മുതൽ 50 കോടി രൂപ വരെ ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി 10 വർഷം ആണെങ്കിലും ഇതിനുപുറമേ 18 മാസം വരെ മൊറട്ടോറിയം ലഭിക്കുന്നതാണ്. മാർച്ച് 31 2022 വരെയാണ് വായ്പ കാലാവധി.

Also Read  പ്രധാന മന്ത്രി ആവാസ് യോജന പദ്ദതി | സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 2 % പലിശ നിരക്കിൽ ഭാവന വായ്പാ

2) കാനറാ ജീവൻരേഖ

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള മറ്റൊരു പദ്ധതിയാണ് കാനറ ജീവൻരേഖ. ഇതുവഴി രജിസ്റ്റർ ചെയ്ത ആശുപത്രികൾ, മെഡിക്കൽ ഓക്സിജൻ ലഭ്യമാകുന്ന സ്ഥാപനങ്ങൾ,നഴ്സിംഗ് ഹോമുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ എന്നിങ്ങിനെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കും, അവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വായ്പാ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടുകോടി രൂപ വരെ വായ്പ സഹായമായി ലഭിക്കുന്നതാണ്. കൂടാതെ ഈ തുകയ്ക്ക് പലിശ ഇളവും ലഭിക്കുന്നതാണ്.യാതൊരു പ്രോസസിംഗ് ഫീ നൽകേണ്ടത് ഇല്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.MSM വിഭാഗത്തിൽ ഉള്ളവക്ക് ഈട് രഹിത വായ്പ ലഭിക്കുന്നതാണ്. മറ്റ് കമ്പനികൾക്ക് 20 ശതമാനമാണ് കുറഞ്ഞ ഈട് ആയി പറയുന്നത്.മാർച്ച് 31, 2022 വരെയാണ് വായ്പ കാലാവധി.

Also Read  മുദ്ര ലോൺ ഇത് പോലെ അപേക്ഷിച്ചാൽ 10 ലക്ഷം രൂപ വായ്പ പെട്ടന്ന് ലഭിക്കും .. വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

3) കാനറാ സുരക്ഷാ പേർസണൽ ലോൺ

കോവിഡ് അനുബന്ധിച്ച് ചികിത്സകൾക്കും, ഡിസ്ചാർജ് ചിലവുകൾക്കും വേണ്ടിയാണ് ഇത്തരമൊരു പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇതുവഴി 25000 രൂപ മുതൽ 5 ലക്ഷം രൂപ വരെ യാതൊരു പ്രോസസിങ് ഫീസും നൽകാതെ അടിയന്തര വായ്പാ സഹായം ലഭിക്കുന്നതാണ്. 2021 സെപ്റ്റംബർ 30 വരെയാണ് വായ്പ കാലാവധി. ഈ വായ്പ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ അടുത്തുള്ള കനറാ ബാങ്കുമായി ബന്ധപെടാവുന്നതാണ്.


Spread the love

1 thought on “5 ലക്ഷം രൂപ ലോൺ – 2021 സെപ്റ്റംബർ വരെ അപേക്ഷിക്കാം”

Leave a Comment

You cannot copy content of this page