2000 രൂപ വരുന്ന കറണ്ട് ബിൽ 200 രൂപായവും ഇങ്ങനെ ചെയ്താൽ

Spread the love

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ഉയർന്നുവരുന്ന കറണ്ട് ബില്ല്. പ്രത്യേകിച്ച് ഈ കൊറോണ സമയത്ത് ലോക്ഡൗൺ എല്ലാം പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുമ്പോൾ സാധാരണ വരുന്നതിൽ നിന്നും കുത്തനെ ഇരട്ടി ആയാണ് മിക്ക വീടുകളിലും കറണ്ട് ബില്ല് വരുന്നുണ്ടാവുക. ഇത്തരത്തിൽ 1000 രൂപയ്ക്ക് മുകളിൽ വരുന്ന കറണ്ട് ബില്ലിന് ഒരു നിശ്ചിത തുക അധികമായി അടയ്ക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്താണ് ഇതിന് ഒരു പരിഹാരം എന്നായിരിക്കും നമ്മൾ ചിന്തിക്കുന്നത്. ഇത്തരത്തിൽ ഉയർന്ന നിരക്കിൽ വരുന്ന കറണ്ട് ബില്ലിനെ നമുക്ക് തന്നെ ഒന്ന് ശ്രദ്ധിച്ചാൽ എങ്ങിനെ കുറച്ചു കൊണ്ടുവരാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. വീഡിയോ താഴെ ഉണ്ട്

ഫാൻ ഉപയോഗിക്കാത്ത വീടുകൾ എന്ന് കുറവാണ് എന്ന് തന്നെ പറയാം. എന്നുമാത്രമല്ല ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ഫാനുകൾ ഉണ്ടായിരിക്കുകയും ചെയ്യും. രാത്രി സമയങ്ങളിലും ചൂടുകാലത്തു മുഴുവൻ സമയങ്ങളിലും ഫാൻ ഉപയോഗിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എസി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാ വീടുകളിലും ഉപയോഗിക്കുന്നത് ഫാനാണ്. അതുകൊണ്ടുതന്നെ സാധാരണ ഉപയോഗിക്കുന്ന ഫാനുകളിൽ ഒരു ചെറിയ മാറ്റം കൊണ്ടുവന്ന് പുതിയ രീതിയിലുള്ള ബി എൽ ഡി സി ഫാനുകൾ ഉപയോഗിക്കുകയാണെങ്കിൽ ഒരു പരിധിവരെ കറണ്ട് ചാർജ് കുറക്കാൻ സാധിക്കുന്നതാണ്.

Also Read  പാസ്‌വേഡ് ഇല്ലാതെ നിങ്ങളുടെ ഫോൺ എങ്ങനെ അൺലോക്ക് ചെയ്യാം

Crompton, havells എന്നീ ബ്രാൻഡുകളുടെ ബി എൽ ഡി സി ഫാനുകൾ ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നുണ്ട്. സാധാരണ ഫാനുകൾ ക്ക് 60 മുതൽ 70 വാട്സ് വരെ കപ്പാസിറ്റി ഉണ്ടെങ്കിലും അവ പഴകുന്നതിന് അനുസരിച്ച് കപ്പാസിറ്റിയിലും വ്യത്യാസം വരുന്നതാണ്. എന്നാൽ ബി എൽ ഡി സി ഫാനുകൾ ആകെ ഉപയോഗിക്കുന്നത് 20 കപ്പാസിറ്റി യൂണിറ്റ് ആണ്. അതായത് അത്രത്തോളം പവർഫുൾ ആയി ഇത് വർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാം. എന്നുമാത്രമല്ല സാധാരണ ഫാനുകൾ ക്ക് റിമോട്ട് ഫെസിലിറ്റി ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാൻ സാധിക്കാറില്ല. എന്നാൽ BLDC ഫാനുകൾ പ്രവർത്തിപ്പിക്കുന്നതിനായി റിമോട്ട് സൗകര്യവും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Also Read  ശബ്‌ദം കൊണ്ട് ഫോൺ ചാർജ് ചെയ്യാം - മൈ എയർ ചാർജ് ടെക്നോളജി

അടുത്തതായി ചെയ്യാവുന്ന കാര്യം റൂമുകളിൽ സിഎഫ്എൽ ലൈറ്റുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ മാറ്റി പകരം എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുക എന്നതാണ്.ഇത്തരത്തിൽ എൽഇഡി ലൈറ്റുകൾ രാത്രിയും പകലും ഉപയോഗിച്ചാൽ കൂടി സി ൽ എഫ് ബൾബുകളെ വെച്ച് കമ്പയർ ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ മാത്രമാണ് കറണ്ട് ബില്ല് വരികയുള്ളൂ. എന്നുമാത്രമല്ല ഇവ കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കും എന്നതും പ്രത്യേകതയാണ്.

അടുത്തതായി ശ്രദ്ധിക്കേണ്ടത് വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ എല്ലാ തുണികളും ഒരുമിച്ച് രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ അലക്കാൻ ശ്രമിക്കുക. അതായത് ഒരു തുണിക്കു വേണ്ടി എല്ലാ ദിവസവും വാഷിംഗ് മെഷീൻ ഓടുമ്പോൾ അത് കൂടുതൽ പവർ എടുക്കുന്നതാണ്. അതായത് നിങ്ങളുടെ വാഷിംഗ് മെഷീൻ ലോഡ് അനുസരിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണയായി തുണി അലക്കി എടുക്കാവുന്നതാണ്. ഇതുവഴി കറണ്ട് ബില്ല് ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതാണ്.

ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ച് പുറത്തെടുത്ത് വയ്ക്കുകയും, ഇടയ്ക്കിടയ്ക്ക് തുറക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ഡെയിലി ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടുന്നതും കറണ്ട് ബില്ല് കുറയ്ക്കാൻ സഹായിക്കുന്നതാണ്. നല്ല ചൂടുള്ള സമയങ്ങളിൽ എസി ഉപയോഗിക്കുന്നതിനുപകരം ബി എൽ ഡി സി ഫാനുകളും അതോടൊപ്പം തന്നെ നിങ്ങൾ കിടക്കുന്ന റൂമിന്റെ ടെറസിന് മുകൾഭാഗത്ത് ചാക്ക് നനച്ച് ഇടുന്നത് റൂമിൽ കൂടുതൽ തണുപ്പ് നിലനിർത്തുന്നതിന് സഹായിക്കും.

Also Read  ഇപ്പോൾ ഇവനാണ് തരാം - ക്ലബ് ഹൌസ്

മാവ് അരക്കേണ്ട സമയത്ത് ഒരു ഗ്രൈൻഡർ ഉപയോഗിച്ച് ഒരാഴ്ചത്തേക്ക് ഉള്ളത് ഒരുമിച്ച് അരച്ച് വയ്ക്കുകയാണെങ്കിൽ മിക്സി യുടെ ഉപയോഗം കുറയ്ക്കാനായി സാധിക്കുന്നതാണ്. അതല്ല എല്ലാ ദിവസവും കുറച്ച് അരി മിക്സിയിൽ അരയ്ക്കുമ്പോൾ കൂടുതൽ കറണ്ട് അതിനായി പോകുന്നതാണ്. വൈകുന്നേരം 6 മണിക്കും 10 മണിക്കും ഇടയിൽ മിക്സി, അയൺ ബോക്സ് എന്നിവയുടെയെല്ലാം ഉപയോഗം പരമാവധി കുറയ്ക്കാനായി ശ്രദ്ധിക്കുക. ഇത് കറണ്ട് ലാഭിക്കുന്നതിന് സഹായിക്കും. മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം കൃത്യമായി ശ്രദ്ധിക്കുകയാണെങ്കിൽ ഇനി നിങ്ങൾക്കും കൂടിവരുന്ന കറണ്ട് ബില്ല് കുറയ്ക്കാവുന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ കാണുക

 


Spread the love

Leave a Comment