1000 രൂപ കയ്യിൽ ഉണ്ടോ 5000 രൂപ ലാഭം ലഭിക്കുന്ന ബിസ്സിനെസ്സ് ഐഡിയ

Spread the love

ഇന്നത്തെ കാലത്ത് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന കാര്യമാണ് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ജോലി ചെയ്ത് എങ്ങിനെ നല്ല രീതിയിൽ വരുമാനമുണ്ടാക്കാം എന്നത്. ഓൺലൈൻ വഴി വിൽക്കാൻ സാധിക്കുന്ന ഷോപ്പിംഗ് സൈറ്റുകൾ കൂടി വന്നതോടെ ഉണ്ടാക്കുന്ന സാധനങ്ങൾ ഓൺലൈൻ വഴി വിറ്റഴിക്കാൻ സാധിക്കുന്നു എന്നതും ചെറിയ ബിസിനസ് ആശയങ്ങൾ ക്കുള്ള ഒരു മുതൽക്കൂട്ടാണ്. വളരെ കുറഞ്ഞ ചിലവിൽ യന്ത്രോപകരണങ്ങൾ ഒന്നുമില്ലാതെ തന്നെ ചെയ്തെടുക്കാവുന്ന നാല് ബിസിനസ് ആശയങ്ങളെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

1) ഹെയറിൽ ഉപയോഗിക്കുന്ന ചെറിയ ബാൻഡുകളുടെ നിർമ്മാണം

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന ആദ്യത്തെ ബിസിനസ് ആശയമാണ് ഹെയർ ബാൻഡ് നിർമ്മാണം. ഇതിന് ആവശ്യമായ മെറ്റീരിയൽ ബൾക്കായി ഓൺലൈനിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. മെറ്റീരിയൽ വാങ്ങി ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്താണ് ഹെയർ ബാൻഡ് നിർമ്മാണം നടത്തുന്നത്. കട്ടിങ്ങിന് ആവശ്യമായ മെഷീൻ വാങ്ങിച്ചും ഈ ഒരു ബിസിനസ് നടത്താവുന്നതാണ്. അല്ലായെങ്കിൽ കത്രിക ഉപയോഗിച്ചും ഇവ കട്ട് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ചെറിയ വലിപ്പത്തിലുള്ള തു മാത്രമല്ല വലിയ ഹെയർ ബാൻഡുകളും ഈ രീതിയിൽ നിർമ്മിക്കാവുന്നതാണ്.ട്രെൻഡ് അനുസരിച്ച് നിർമിക്കുകയാണെങ്കിൽ ഹെയർബാൻഡ് നിർമ്മാണം നല്ല രീതിയിൽ വിജയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇവ പാക്ക് ചെയ്തു മാർക്കറ്റിൽ എത്തിക്കുകയോ ഓൺലൈൻ വഴി വിൽക്കുകയോ ചെയ്യാവുന്നതാണ്.

Also Read  ഷർട്ടും ടോപ്പുകളും 200 രൂപയിൽ വിൽക്കുന്ന മലയാളിയുടെ വസ്ത്ര ഫാക്ടറി

2) ഹെയർ ക്ലിപ്പ് നിർമ്മാണം

വളരെയധികം മാർക്കറ്റ് ഡിമാൻഡ് ഉള്ള ഒന്നാണ് ഹെയർ ആക്സസറീസിൽ ഉൾപ്പെടുന്ന ഹെയർ ക്ലിപ്പുകൾ. സ്റ്റോനുകളും മറ്റും ഉപയോഗിച്ച് കൂടുതൽ ഭംഗിയാക്കി ഹെയർ ക്ലിപ്പുകൾ നിർമ്മിച്ചാൽ ഇവയ്ക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ് ഉള്ളത്. മുൻകാലങ്ങളിൽ റോ മെറ്റീരിയൽ ലഭിക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു എങ്കിൽ ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് മെറ്റീരിയലുകൾ ബൾക്കായി വാങ്ങാൻ സാധിക്കുന്നതാണ്. മെറ്റീരിയലുകൾ വാങ്ങി സ്റ്റിച്ചു ചെയ്തും കൂടുതൽ ഭംഗിയാക്കി ഹെയർ ക്ലിപ്പുകൾ മാർക്കറ്റിൽ എത്തിക്കാവുന്നതാണ്.

Also Read  ഇന്ത്യയിൽ ഒരു മോമോസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം

3) ജ്വല്ലറി മേക്കിങ്

മാല, പാദസരം, വള കമ്മൽ എന്നിവയെല്ലാം നിർമിച്ച് ഓൺലൈൻ വഴിയോ അല്ലാതെയോ വിൽക്കാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമായ റോ മെറ്റീരിയലുകൾ വളരെ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ ഇപ്പോൾ ഓൺലൈനിൽ ഉണ്ട്. നിർമാണത്തിന് ആവശ്യമായ ട്രെയിനിങ് നൽകുന്ന സ്ഥാപനങ്ങളും നിരവധി ഉണ്ട്.

4)ഹെയർ ബാൻഡ് നിർമ്മാണം.

വളരെ ബേസിക് സ്റ്റിച്ചിങ് മാത്രം അറിയുന്നവർക്കും ചെയ്യാവുന്ന ഒരു ബിസിനസ് ആശയമാണ് ഹെയർ ബാൻഡ് നിർമ്മാണം.മാർക്കറ്റിൽ എല്ലാകാലത്തും പ്രായഭേദമന്യേ ട്രെൻഡ് ആയിട്ടുള്ള ഒന്നാണ് ഹെയർ ബാൻഡുകൾ. അതുകൊണ്ടുതന്നെ ഇവയ്ക്ക് മാർക്കറ്റിലുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല.

Also Read  കേരളത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള കിടിലൻ ബിസിനസ്സ്

ഇത്തരം ചെറുകിട ബിസിനസുകൾ ആരംഭിക്കുന്നതിന് ലൈസൻസ് ഒന്നും തന്നെ ആവശ്യമില്ല. എന്നാൽ വായ്പ,സബ്സിഡി എന്നിവ ലഭിക്കണമെങ്കിൽ എംഎസ്എംഇ, ഉദ്യം ലൈസൻസ് എടുക്കേണ്ടതുണ്ട്. എന്നാൽ ചെറിയ രീതിയിൽ ആരംഭിക്കുന്നവർക്ക് ഇവയുടെ ഒന്നും ആവശ്യമില്ലാതെ തന്നെ ബിസിനസ്‌ ആരംഭിക്കാവുന്നതാണ്.


Spread the love

Leave a Comment