നമ്മുടെ നാട്ടിൽ ഇന്ന് കെട്ടിട നിർമ്മാണങ്ങൾക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന കട്ടകളാണ് ഹോളോബ്രിക്സ് . കെട്ടുറപ്പുള്ള തും എന്നാൽ വില കുറവുള്ളതുമായ ഇത്തരം കട്ടകൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഹോളോബ്രിക്സ് എങ്ങിനെ നിർമ്മിക്കുന്നു എന്നും, ഇത്തരമൊരു ബിസിനസ് ആരംഭിക്കുന്നതിന് ആവശ്യമായ ഇൻവെസ്റ്റ് മെന്റ്, പ്രോഫിറ്റ്, മെഷിനറി എന്നിവയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാം.
ബേബി മെറ്റൽ, എംസാൻഡ് എന്നിവ ഉപയോഗിച്ചാണ് ഹോളോബ്രിക്സ് കട്ടകൾ നിർമ്മിച്ചെടുക്കുന്നത്. അതിനുശേഷം ഡൈ നൽകുകയാണ് ചെയ്യുന്നത്. കെട്ടിടങ്ങൾ, വീടുകൾ കോമ്പൗണ്ട് വാളുകൾ എന്നിവയുടെ എല്ലാം നിർമ്മാണത്തിനായാണ് ഹോളോബ്രിക്സ് കട്ടകൾ പ്രധാനമായും ഉപയോഗിക്കുന്നത്. കട്ടകൾ നിർമ്മിക്കാനുപയോഗിക്കുന്ന ടെക്നോളജി, പ്രൊഡക്ഷൻ ടെക്നിക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കട്ടകളുടെ ക്വാളിറ്റി നിർണയിക്കുന്നത്.
കട്ടകൾ നിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാ റോ മെറ്റീരിയലുകളും മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നതാണ്. വ്യത്യസ്ത സൈസിലും വലിപ്പത്തിലും ഹോളോബ്രിക്സ് കട്ടകൾ നിർമ്മിക്കാവുന്നതാണ്. അതായത് 4ഇഞ്ച് വലിപ്പത്തിൽ തന്നെ ഹോളോ സോളോ എന്നീ രീതികളിൽ കട്ട നിർമ്മിക്കാവുന്നതാണ്. കൂടാതെ 5ഇഞ്ച് ,6ഇഞ്ച് ,8ഇഞ്ച് വലിപ്പത്തിലും ആവശ്യാനുസരണം കട്ടകൾ നിർമ്മിക്കാം.
ഒരു ഹോളോബ്രിക്സ് ബിസിനസ് ആരംഭിക്കുന്നതിന് ഏകദേശം ഇൻവെസ്റ്റ്മെന്റ് എത്രയാണ്?
മറ്റ് എല്ലാ സംരംഭങ്ങൾ പോലെയും ഹോളോബ്രിക്സ് സംരംഭം തുടങ്ങുന്നതിനും പല രീതിയിലുള്ള ചിലവുകൾ വരുന്നുണ്ട്.കട്ട നിർമ്മിക്കുന്നതിനാവശ്യമായ ബിൽഡിങ് നിർമാണം, മെഷിനറി, ഇലക്ട്രിക്കൽ സംബന്ധമായ ചിലവുകൾ, ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്നിവയെല്ലാം പ്രധാന ചിലവുകളാണ്.
ഹോളോബ്രിക്സ് കട്ടകൾ നിർമ്മിക്കുന്ന കെട്ടിടം പണിയുന്നതിന് ഏകദേശം 20 സെന്റ് സ്ഥലം എങ്കിലും ആവശ്യമാണ്. എന്നാൽ കെട്ടിടം ഉള്ള ഒരു സ്ഥലത്താണ് ബിസിനസ് തുടങ്ങുന്നത് എങ്കിൽ കുറച്ച് ചിലവ് കുറയ്ക്കാവുന്നതാണ്. എന്നാൽ ഒരു കെട്ടിടം തിരഞ്ഞെടുക്കുമ്പോൾ ബ്രിക്സ് നിർമ്മിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും ഉള്ള സ്ഥലം ആവശ്യമാണ്. കെട്ടിടത്തിന് ഏകദേശം 15 മീറ്റർ വീതി, 20 മീറ്റർ നീളം എന്നകണക്കിൽ എങ്കിലും സ്ഥലം ഉണ്ടായിരിക്കണം. എന്നു മാത്രമല്ല മറ്റ് പ്രോപ്പർട്ടി കളിൽനിന്നും 10 മീറ്റർ അകലമെങ്കിലും ഈ സ്ഥലത്തിന് ഉണ്ടാകണം.
ഏകദേശം 3228 സ്ക്വയർ ഫീറ്റാണ് ഒരു ബിൽഡിംഗ് നിർമ്മിക്കുന്നതിന് ആവശ്യമായി വരിക. എന്നാൽ ശക്തമായ അടിത്തറ ഇതിന് ആവശ്യമില്ല. ഏകദേശം ഒരു 150 രൂപ ചിലവിൽ നിർമ്മാണം നടത്താം. അങ്ങിനെ നോക്കുമ്പോൾ ആകെ ചിലവായി വരുന്നത് 40,000 രൂപയുടെ അടുത്താണ്. കെട്ടിട ത്തിന്റെ റൂഫിന് 4 മുതൽ 7 മീറ്റർ നീളം ഉണ്ടായിരിക്കണം.
പ്രധാനമായും ഹോളോബ്രിക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷിനറികൾ ആണ് , പ്രിന്റിംഗ് മെഷീൻ, മിക്സിങ് മെഷീൻ, ഡൈ ചെയ്യുന്നതിന് ആവശ്യമായ മെഷീൻ, മറ്റുചില മെഷിനറികൾ എന്നിവ.
വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലും ഹോളോബ്രിക്സ് നിർമാണത്തിന് ഉപയോഗിക്കുന്ന പ്രിന്റിംഗ് മെഷീനുകൾ ലഭ്യമാണ് 4 ഇഞ്ച് വലിപ്പമുള്ള എട്ടെണ്ണം നിർമ്മിക്കുന്നത്,8 ഇഞ്ച് കട്ട കൾ നിർമ്മിക്കാവുന്നത് എന്നിങ്ങിനെയെല്ലാം മാർക്കറ്റിൽ ലഭ്യമാണ്. 10 കട്ടകൾ നിർമ്മിക്കുന്ന മെഷീൻ റെ വില ഏകദേശം രണ്ടര ലക്ഷം രൂപയാണ്. മിക്സർ മെഷീനുകളും വ്യത്യസ്ത ടെക്നോളജിയിലും,അളവിലും ലഭ്യമാണ്. ഇതിന്റെ ഏകദേശ വില1,75000 രൂപയാണ്. ഇതിന് എല്ലാം പുറമേ കട്ടകൾ ഡൈ ചെയ്യുന്നതിനും മെഷീൻ ആവശ്യമാണ്. ഇതിനായി ഏകദേശം ചിലവു
വ രുന്നത് 1, 68,000 രൂപയാണ്.
മറ്റ് മെഷീനറി കൾക്ക് എല്ലാം കൂടി ഏകദേശം ചിലവ് വരുന്നത് 2 ലക്ഷം രൂപയാണ്. ഇതിൽ ട്രോളി, പിക്ക്,ബാസ്കറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു . ഈ രീതിയിൽ എല്ലാം മെഷീനറി ക്കും കൂടി ആകെ ചിലവ് വരുന്നത് 6,13000 രൂപയാണ്. ഇലക്ട്രിക്കൽ വർക്കിന് ആയി ചെലവഴിക്കേണ്ടത് ഏകദേശം 75,000 രൂപയുടെ അടുത്താണ്. 7 മുതൽ 10 എച്ച്പി പവർ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.അത് കൊണ്ട് തന്നെ മറ്റ് ബിസിനസുകൾ വെച്ച് കമ്പയർ ചെയ്താൽ തീർത്തും കുറഞ്ഞ ചിലവ് മാത്രമാണ് ഇലക്ട്രിക്കൽ വർക്കിനായി വരുന്നത്.
പ്രധാനമായും ഒരു പാനൽ ബോർഡ്, സ്വിച്ച്, വയറിങ് എന്നിവ മാത്രമാണ് ആവശ്യമായി വരുന്നത്.എന്നാൽ ഒരു ത്രീഫേസ് ഇലക്ട്രിക്കൽ കണക്ഷൻ നിർബന്ധമായും ആവശ്യമാണ്.
നിങ്ങളുടെ അടുത്തുള്ള പോസ്റ്റിൽ നിന്നും ഇതിനാവശ്യമായ കണക്ഷൻ എടുക്കുകയാണെങ്കിൽ ആ ചിലവും കുറയുന്നതാണ്.OYC ഇലക്ട്രിക് കണക്ഷൻ എന്നിവയ്ക്കായി ഏകദേശം 10,000 രൂപ ചിലവായി വരും. ബാക്കി തുക ഇലക്ട്രിക്കൽ വർക്കിന് ഇലക്ട്രിക്കൽ കണക്ഷനും ഉള്ളതാണ്. അങ്ങിനെ ആകെ ചെലവഴിക്കേണ്ടത് ഏകദേശം 85,000 രൂപയാണ്.
മുകളിൽ പറഞ്ഞ എല്ലാ ചിലവുകളും ഉൾപ്പെടെ ഒരു ഹോളോബ്രിക്സ് പ്ലാന്റ് തുടങ്ങുന്നതിനായി ചിലവഴിക്കേണ്ട തുക 1,182,200 രൂപയുടെ അടുത്ത് മാത്രമാണ്. കൂടാതെ ലീഗൽ പ്രൊസീജിയർ മറ്റുകാര്യങ്ങൾ എന്നിവയ്ക്കായി 50000 രൂപ കൂടി ആഡ് ചെയ്താൽ ആകെ ചിലവ് 1,23, 2200 രൂപ മാത്രമാണ് വരുന്നത്. ഇത്രയും തുക ചിലവഴിച്ചാൽ ഒരുദിവസം 1200 മുതൽ 1500 വരെ കട്ടകൾ നിർമ്മിക്കുന്ന ഒരു പ്ലാന്റ് നിങ്ങൾക്ക് നിർമ്മിക്കാവുന്നതാണ്.
ഹോളോബ്രിക്സ് കട്ട നിർമ്മിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയൽ ബേബി മെറ്റൽ 25 രൂപ, എം സാൻഡ് 22 രൂപ, ഒരു പാക്കറ്റ് സിമന്റ് 450 രൂപ എന്ന കണക്കിൽ ഒരു ബാച്ചിന് ആവശ്യമായി വരുന്നത് ഏകദേശം 323 രൂപയാണ്. അതായത് ഒരു സിംഗിൾ കട്ട നിർമ്മിക്കുന്നതിന് ചിലവായി വരുന്നത് 18 രൂപയാണ്. തരത്തിൽ ഒരു ബാച്ചിൽ ഏകദേശം 22 കട്ടകൾ നിർമ്മിക്കാം. എന്നാൽ ഒരു കട്ട് നിങ്ങൾക്ക് 25 രൂപ മുതൽ 28 രൂപ നിരക്കിൽ മാർക്കറ്റിൽ വിൽക്കാവുന്ന താണ്. അതായത് ഒരു കടയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഏകദേശ ലാഭം ആറ് മുതൽ ഏഴ് രൂപ വരെയാണ്.
ഈ രീതിയിൽ ഒരു ദിവസം നിങ്ങൾ ഏകദേശം 1500 കട്ടകൾ നിർമ്മിച്ചാൽ ഒരു ദിവസം ഏകദേശം 10,500 രൂപ സമ്പാദിക്കാം. ഒരു ദിവസത്തെ ഏകദേശ ചിലവ് 3600 രൂപ മാത്രമാണ്. എല്ലാം ചിലവുകളും കിഴിച്ചു നോക്കിയാലും നിങ്ങൾക്ക് ഒരു ദിവസം നേടാവുന്ന ലാഭം ഏകദേശം 6000 രൂപയുടെ അടുത്താണ് എന്ന് ചുരുക്കം. ഒരു മാസത്തിൽ 26 ദിവസം മാത്രം നിങ്ങൾ കട്ടകൾ നിർമ്മിച്ചാലും നിങ്ങളുടെ ഒരു മാസത്തെ ലാഭം ഏകദേശം 1,56000 രൂപയുടെ അടുത്തുവരും.
മാർക്കറ്റിൽ വളരെയധികം ഡിമാൻഡുള്ള ഹോളോബ്രിക്സ് കട്ടകൾ നിങ്ങൾക്ക് കോൺട്രാക്ടേഴ്സ് മായോ എൻജിനീയറുമാര്മായോ ഉള്ള പരിചയം ഉപയോഗിച്ച് മാർക്കറ്റ് ചെയ്യാവുന്നതാണ്. എന്നാൽ മാർക്കറ്റിൽ വിജയം കൈവരിക്കുന്നതിന് യൂണിക്കായ രീതിയിൽ കട്ടകൾ നിർമ്മിക്കാൻ ശ്രമിച്ചാൽ മതി. കൂടാതെ നല്ല ക്വാളിറ്റി യോടു കൂടി കട്ടകൾ നിർമിച്ചു നൽകിയാൽ തീർത്തും നിങ്ങൾക്ക് വിജയം കൈവരിക്കാവുന്ന ഒരു ബിസിനസ് തന്നെയാണ് ഹോളോബ്രിക്സ് നിർമ്മാണം. ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവിൽ ബിസിനസ് തുടങ്ങി ലാഭം നേടാൻ സാധിക്കുന്ന ഒന്നായി തന്നെ ഹോളോബ്രിക്സ് നിർമ്മാണത്തെ കാണാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക