സർക്കാർ സൗജന്യ കോഴ്സ് | പഠിക്കു ജോലി നേടൂ

Spread the love

നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന ആളോ, ജോലി നഷ്ടപ്പെട്ട ആളോ, ഒരു വിദ്യാർത്ഥിയോ ആരുമായിക്കൊള്ളട്ടെ. നല്ല രീതിയിൽ കോഴ്സ് ചെയ്തു ജോലി നേടുക എന്നതാണ് എല്ലാവരുടെയും സ്വപ്നം. എന്നാൽ പല വിധ കാരണങ്ങളാൽ സാമ്പത്തിക പ്രശ്നങ്ങളാലും മറ്റും പലർക്കും തുടർ പഠനം സാധ്യമാകാതെ വരികയും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. പ്രധാനമന്ത്രി കൗശൽ യോജന എന്ന പദ്ധതിക്ക് പ്രാധാന്യമേറിയതാണ്.

എന്താണ് പ്രധാനമന്ത്രി കൗശൽ യോജന യുടെ പ്രത്യേകതകൾ?

നിങ്ങൾ പകുതി വഴിയിൽ പഠനം നിർത്തിയതോ, അല്ലെങ്കിൽ പത്താംക്ലാസ് തോറ്റ് പോയതോ ഇതൊന്നും അല്ല എങ്കിൽ ഉയർന്ന ലെവലിൽ പഠിച്ച് ഒരു ജോലി ലഭിക്കാതിരിക്കുകയോ ആണെങ്കിൽ പ്രധാനമന്ത്രി കൗശൽ യോജന യുടെ ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് നിങ്ങളുടെ യോഗ്യത അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുത്ത് തികച്ചും സൗജന്യമായി പഠിച്ചതിനുശേഷം ജോലി നേടാവുന്നതാണ്.

Also Read  നവജീവന്‍ പദ്ധതി : 50,000 രൂപ വായ്പ സഹായം 12500 രൂപ തിരിച്ചടക്കണ്ട

 

എട്ടാംക്ലാസ് മുതൽ ഉയർന്ന യോഗ്യതയായ പി ജി വരെയുള്ള ഏതൊരു ഒരാൾക്കും അനുയോജ്യമായ കോഴ്സുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. തൊഴിലധിഷ്ഠിത കോഴ്സുകൾ ക്ക് പ്രാധാന്യം നൽകുന്നു എന്നതിനാൽ ഇതിനുശേഷം ജോലി ലഭിക്കുമെന്നതും പദ്ധതിയുടെ മേന്മയാണ്.

ടൂറിസം,ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് എന്നിങ്ങനെ പലതരം കോഴ്സുകൾ ഫുൾടൈം ആയും പാർട് ടൈം ആയും നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിച്ചെടുക്കാവുന്നതാണ്. അതു കൊണ്ടുതന്നെ ഈ കൊറോണയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടമായവർക്കും വീട്ടിൽ വെറുതെ ഇരിക്കുന്നവർക്കും ഇത്തരം കോഴ്സുകളുടെ ഭാഗമായി നല്ല ഒരു സ്ഥിര വരുമാനമുള്ള ജോലി കണ്ടെത്താവുന്നതാണ്.

Also Read  ഒന്ന് മുതൽ പിജി വരെയുള്ള വിദ്യർത്ഥികൾക്ക് 30000 രൂപ മുതൽ 50000 രൂപ വരെ ലഭിക്കുന്നു

കോഴ്സിനെ പറ്റിയും മറ്റും കൂടുതലറിയാൻ നിങ്ങൾക്ക് കൗശൽ വികാസ് യോജനയുടെ ഈ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്.വെബ്സൈറ്റ് താഴെ കൊടുക്കുന്നു. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക . വെബ്സൈറ്റ് : https://pmkvyofficial.org/

Student Helpline: 8800055555
SMART Helpline: 18001239626
NSDC TP Helpline: 1800-123-9626


Spread the love

Leave a Comment