കേരളത്തിലെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷ | ആർക്കൊക്കെ ലഭിക്കും

Spread the love

സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കേരളത്തിലെ അമ്മമാർക്കുവേണ്ടി തുടക്കം കുറച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് ഇലക്ട്രിക് ഓട്ടോ. ഈ ഒരു പദ്ധതി വഴി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മറ്റു വരുമാനമാർഗ്ഗം ഇല്ലാത്ത സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

ഈയൊരു പദ്ധതിപ്രകാരം ഭിന്നശേഷി കുട്ടികളുള്ള അമ്മമാർക്ക് ആണ് ഇലക്ട്രിക് ഓട്ടോ ലഭ്യമാകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഒരു ജില്ലയിലെ രണ്ട് അമ്മമാർക്ക് വീതമാണ് ഇത്തരത്തിൽ ഇലക്ട്രിക് ഓട്ടോ പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുക.

Also Read  സ്ത്രീകൾക്ക് സന്തോഷ വാർത്ത 1 ലക്ഷം രൂപയുടെ ധന സഹായം ഇപ്പോൾ അപേക്ഷിക്കാം

ഇത്തരത്തിൽ 28 ഓളം ഓട്ടോറിക്ഷകളാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ നൽകുന്നത്. വാഹനത്തിന് ആവശ്യമായ ഇൻഷുറൻസ്, നികുതി എന്നിവയെല്ലാം ഉപയോഗിക്കുന്ന ആളാണ് അടയ്ക്കേണ്ടത്. ഓട്ടോ ലഭിക്കുന്ന അമ്മമാരുടെ പേരിൽ തന്നെയായിരിക്കും ഓട്ടോ രജിസ്റ്റർ ചെയ്യുന്നതും.

ഇത്തരത്തിൽ ലഭിക്കുന്ന ഓട്ടോ മറ്റുള്ളവരിലേക്ക് മറിച്ചു വിൽക്കുന്നതിനോ ലോണിനായി ഈട് വയ്ക്കുന്നതിനോ ഒന്നും സാധിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ ഇത്തരം സാഹചര്യങ്ങളിൽ പെടുകയാണെങ്കിൽ സർക്കാറിന് ഓട്ടോ തിരിച്ചെടുക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുന്നതാണ്.

ഇതിന് ഉള്ള അപേക്ഷ ഉടൻതന്നെ നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ വീട്ടമ്മമാർക്ക് വേണ്ടിയുള്ള സൗജന്യ ഇലക്ട്രിക് ഓട്ടോ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2% പലിശ നിരക്കിൽ ഭവന വായ്പ്പ


Spread the love

Leave a Comment