സ്വയം തൊഴിൽ സംഭരംഭം തുടങ്ങാൻ സർക്കാർ വായ്പ – 10 ലക്ഷം രൂപ വരെ

Spread the love

സ്വന്തമായി ഒരു ചെറിയ സംരംഭമെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് സാധാരണക്കാരായ പലരും. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ടും മറ്റും സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. സാധാരണ ചെറിയ മുതൽ മുടക്കിൽ തുടങ്ങാവുന്ന ബിസിനസ്സുകൾ ലാഭകരം ആകുമോ എന്ന സംശയമാണ് ഇത്തരം ആശയങ്ങളിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നുമാത്രമല്ല സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തതും പലരെയും ഇത്തരം ആശയങ്ങളിൽനിന്ന് പിന്തിരിപ്പിക്കുക യാണ് ചെയ്യുന്നത്. എന്നാൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി  10 ലക്ഷം രൂപയുടെ ഒരു സർക്കാർ വായ്പ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

കച്ചവടം, ചെറുകിട വ്യവസായങ്ങൾ,സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകൾ, കൃഷി സംബന്ധമായ കാര്യങ്ങൾ എന്നിങ്ങനെ ഏതൊരു ചെറിയ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടിയും ഈയൊരു വായ്പ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ നൽകാവുന്നതാണ്. വ്യത്യസ്ത കച്ചവടങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, മത്സ്യ മാംസ സംസ്കരണ സ്ഥാപനങ്ങൾ, റിപ്പയറിങ് സ്ഥാപനങ്ങൾ,കമ്പ്യൂട്ടർ, സെന്ററുകൾ എന്നിവയ്ക്കെല്ലാം ഈ ഒരു തുക ഉപയോഗിച്ചുകൊണ്ട് അപേക്ഷകൾ നൽകാവുന്നതാണ്.

ആരംഭിക്കുന്ന സംരംഭം നിയമവിധേയമായതും, വരുമാനം ഉറപ്പുള്ളതും ആയ സംരംഭ പദ്ധതികൾ മാത്രമാണ് തിരഞ്ഞെടുക്കാൻ പാടുകയുള്ളൂ. കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷൻ ആണ് സ്വയംതൊഴിൽ വായ്പകൾ നൽകുന്നത്. ആറ് ശതമാനമാണ് പലിശ നിരക്കായി ഈടാക്കുക.

Also Read  കെ ബി സുവിധ പ്ലസ് | 5 ലക്ഷം രൂപ , 5 % പലിശയിൽ ലോൺ ലഭിക്കും

പ്രധാനമായും നാലുതരം വായ്പകളാണ് ഇത്തരത്തിൽ നൽകുന്നത്. ഒബിസി വിഭാഗക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 15 ലക്ഷം രൂപ വരെയുള്ള വായ്പകൾ നൽകുന്നതാണ്. ഇതിൽ അഞ്ച് ലക്ഷം രൂപവരെ 6% പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ 7 ശതമാനം പലിശ നിരക്കിലും ആണ് ഈടാക്കുക. അതിനു മുകളിൽ എടുക്കുന്നവർക്ക് 8 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക. 60 മാസം മുതൽ 84മാസം വരെയാണ് തിരിച്ചടവ് കാലാവധി.

രണ്ടാമത്തെ വിഭാഗമായ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ വായ്പ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. ആറ് ശതമാനം പലിശയ്ക്ക് 60 മാസമാണ് തിരിച്ചടവ് കാലാവധി.

മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് 30 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. ഇതിൽ സ്ത്രീകൾക്ക് 6 ശതമാനം പലിശ നിരക്കിലും പുരുഷന്മാർക്ക് 8 ശതമാനം പലിശ നിരക്കിലും ആണ് പലിശ ഈടാക്കുക. 60 മാസമാണ് തിരിച്ചടവ് കാലാവധി.

Also Read  ആർപി ഫൌണ്ടേഷൻ : പാവപെട്ടവർക്ക് ധന സഹായം എത്തുന്നു 25,000 രൂപ വീതം

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ അവർക്കാണ് നാലാമത്തെ വായ്പകൾ നൽകുന്നത്.OBC വിഭാഗക്കാർക്ക് ആണ് ഈ ഒരു ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. 60 വയസ്സിന് താഴെ മരണപ്പെട്ട ആശ്രിത ന്റെ കുടുംബങ്ങൾക്കാണ് ഈ ഒരു സാമ്പത്തിക സഹായം ലഭിക്കുക. ഇവരുടെ കുടുംബത്തിന് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി 5 ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായമായി ലഭ്യമാക്കുക. വായ്പാ തുകയിൽ നാലു ലക്ഷം രൂപ സാമ്പത്തിക വായ്പ സഹായമായും ഒരു ലക്ഷം രൂപ സബ്സിഡിയായും ആണ് നൽകുന്നത്. 6 ശതമാനം പലിശ നിരക്കിൽ 60 മാസമാണ് തിരിച്ചടവ് കാലാവധി. വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കുറവുള്ള കുടുംബങ്ങൾക്കാണ് ഈ ഒരു സാമ്പത്തിക സഹായം ഉപയോഗപ്പെടുത്താൻ സാധിക്കുക.

മുകളിൽ പറഞ്ഞ നാല് വായ്പകൾ ലഭിക്കുന്നതിനും ജാമ്യം ആവശ്യമാണ്. ഉദ്യോഗസ്ഥ ജാമ്യത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതാണ്. ജാമ്യമായി വസ്തു സ്ഥിരനിക്ഷേപം എൽഐസി പോളിസികൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഗ്രീൻകാർഡ് ലഭിക്കുന്നതാണ്. ഇത്തരക്കാർക്ക് മൊത്തം പലിശ തിരിച്ചടവിന്റെ അഞ്ച് ശതമാനം ഇളവ് നൽകുന്നതായിരിക്കും.

Also Read  ധനി വൺ ഫ്രീഡം കാർഡ് : 5 ലക്ഷം രൂപവരെ പലിശ രഹിത വായ്പ

18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ യോഗ്യത. വാർഷികവരുമാനം ഗ്രാമപ്രദേശത്ത് 98000 രൂപയും പട്ടണ പ്രദേശങ്ങളിൽ വാർഷികവരുമാനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കവിയാൻ പാടുള്ളതല്ല. മൂന്നാമത്തെ വിഭാഗക്കാർക്ക് വാർഷികവരുമാനം ആറുലക്ഷം രൂപ വരെ കുഴപ്പമില്ല. തുടങ്ങുന്ന പദ്ധതിയുടെ 95 ശതമാനം വായ്പാതുക യായും 5% സ്വന്തമായി സംരംഭകർ കണ്ടെത്തേണ്ടതും ആണ്. 14 ജില്ലാ ഓഫീസുകൾ ആറ് ഉപജില്ലാ ഓഫീസുകൾ എന്നിവ മുഖാന്തരം നേരിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓഫീസിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോമിൽ ആണ് അപേക്ഷകൾ നൽകേണ്ടത്.

കൂടാതെ തിരിച്ചറിയൽരേഖ വരുമാനസർട്ടിഫിക്കറ്റ് പദ്ധതിക്ക് ആവശ്യമായ രേഖകൾ എന്നിവ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. പദ്ധതി വിശദമായി പഠിച്ചു നേരിട്ട് കണ്ടതിനുശേഷം മാത്രമാണ് വായ്പ അനുവദിക്കുക. കോർപ്പറേഷൻ ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക വിനിയോഗിക്കുന്നത്.കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.www.ksbdc.com വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment