സ്വന്തമായി ഭൂമിയും വീടും ഉള്ളവർക്ക് സംസ്ഥാന സർക്കാരിൽ നിന്നും ഒരു പുതിയ അറിയിപ്പ് കൂടി വന്നിരിക്കുകയാണ്. ഭൂമിസംബന്ധമായ ഏതൊരു കാര്യവും വളരെയധികം ശ്രദ്ധയോടുകൂടി മാത്രമാണ് ചെയ്യേണ്ടത് എന്ന് നമുക്കെല്ലാവർക്കും അറിയാം. അത് കൊണ്ടു തന്നെ വീടും ഭൂമിയും സ്വന്തമായി ഉള്ളവർ സംസ്ഥാന സർക്കാരിൽ നിന്നും പുറത്തിറക്കിയിട്ടുള്ള പുതിയ നിയമത്തെ കൂടി അറിഞ്ഞിരിക്കണം.
നിലവിൽ സംസ്ഥാന സർക്കാർ സ്വന്തമായി കെട്ടിടം, ഭൂമി എന്നിവ ഉള്ളവർക്ക് അധികനികുതി ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം അറിയിച്ചു കഴിഞ്ഞു. ഒരു ലക്ഷം രൂപയുടെ മുകളിൽ സ്ഥലം, കെട്ടിടം എന്നിവ ഉള്ളവർക്കാണ് അധിക നികുതി നൽകേണ്ടി വരിക. രണ്ടു ശതമാനം എന്ന കണക്കിലാണ് അധിക നികുതി ഈടാക്കുക. ഇരുപത്തയ്യായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കെട്ടിടം ഭൂമി ഉടമകൾക്ക് ഒരു ശതമാനം നിരക്കിലാണ് നികുതി ജില്ലാ പഞ്ചായത്ത് തലങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.
പുതിയ ധനകാര്യ കോർപ്പറേഷൻ അറിയിപ്പ് അനുസരിച്ച് 1 ലക്ഷം രൂപയുടെ മുകളിൽ കെട്ടിടം, ഭൂമി എന്നിവ ഉള്ളവർക്ക് രണ്ടു ശതമാനം എന്ന നിരക്കിൽ രജിസ്ട്രേഷൻ വകുപ്പ് വഴി പിരിച്ചെടുത്ത തുക അതാത് ജില്ലാ പഞ്ചായത്തുകളിൽ നൽകുകയാണ് വേണ്ടത്. നിലവിൽ ഭൂമി ഇടപാടുകൾക്ക് 8% എന്ന നിരക്കിലാണ് സ്റ്റാമ്പ് ഡ്യൂട്ടി, 2% രജിസ്ട്രേഷൻ ഡ്യൂട്ടി എന്നിങ്ങനെയാണ് ഏർപ്പെടുത്തിയിരുന്നത്.
ധനകാര്യ കോർപ്പറേഷന്റെ പുതിയ അറിയിപ്പ് പ്രകാരം ഇത് 12 ശതമാനമായി വർദ്ധിക്കുന്നതാണ്. അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ അധിക നികുതി ഏർപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. സേവന നികുതി, വസ്തുനികുതി എന്നിവയ്ക്ക് രണ്ടുവർഷത്തിലൊരിക്കൽ പരിഷ്കാരങ്ങൾ വരുത്തുന്നതിനും, കെട്ടിട നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പ്രത്യേക പട്ടിക നിർമ്മിചച്ചു ഉൾപ്പെടുത്തുന്നതിനും കാരണമാകും.
സ്വന്തമായി ഭൂമിയോ വീടോ മറ്റു കെട്ടിടങ്ങളോ ഉള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ധനകാര്യ കോർപ്പറേഷൻ പുറത്തിറക്കിയിരിക്കുന്ന പുതിയ നിയമത്തെ പറ്റി അറിയാതെ പോകരുത്. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.