സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒരു വീട് സ്വന്തമാക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതുകൊണ്ട് പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ മാറ്റിവെക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്.എന്നാൽ കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മതന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു അവസരം ഒരുക്കി തരുകയാണ് എന്റെ വീട് എന്ന പദ്ധതിയിലൂടെ. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്നും ആർക്കെല്ലാം ഇത് പ്രയോജനപ്പെടുമെന്നും ആണ് ഇന്ന് നമ്മൾ നോക്കുന്നത്.
എന്താണ് എന്റെ വീട് പദ്ധതി?
മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് വീട് എന്ന സ്വപ്നം പൂർത്തിയാക്കുന്നതിന് വേണ്ടി കേരള സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള പിന്നോക്ക വിഭാഗ വകുപ്പ് തുടങ്ങിയിരിക്കുന്ന ഈ പദ്ധതി പ്രകാരം ഒ ബിസി ഉൾപ്പെടുന്ന മൂന്നുലക്ഷം രൂപയുടെ താഴെ വാർഷിക വരുമാനമുള്ള ഭവനരഹിത പിന്നോക്ക വിഭാഗക്കാർക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വീട് വയ്ക്കുന്നതിനായി വായ്പ ലഭ്യമാക്കുന്നു.
പ്രധാനമായും രണ്ടുതരത്തിലാണ് വായ്പാ പദ്ധതിയെ തരംതിരിച്ചിരിക്കുന്നത്.ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെ വരുമാനമുള്ളവർക്ക് 7.50 രൂപ പലിശ നിരക്കിൽ പതിനഞ്ചുവർഷം കാലയളവിൽ പരമാവധി യായി അഞ്ചുലക്ഷം രൂപ വായ്പാ തുകയായി നൽകുന്നു.
രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മുതൽ 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 8 ശതമാനം പലിശ നിരക്കിൽ 15 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ പത്ത് ലക്ഷം രൂപയും പരമാവധി തുകയായി നൽകുന്നു.18 നും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും ലോണിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എന്റെ വീട് പദ്ധതിയുടെ ഭാഗമാകാൻ ആർക്കെല്ലാമാണ് സാധിക്കുക? | |
1 | അപേക്ഷകനോ കുടുംബത്തിനോ സ്വന്തമായി വാസയോഗ്യമായ ഒരു ഭവനം ഉണ്ടായിരിക്കാൻ പാടുള്ളതല്ല. |
2 | പുതിയതായി വീട് വെക്കുന്നതിന് മാത്രമാണ് വായ്പ നൽകുന്നത്. നിലവിലുള്ള വീടിന് മാറ്റം വരുത്തുന്നതിനും, സ്ഥലം വാങ്ങുന്നതിനും വായ്പ ലഭിക്കുന്നതല്ല. |
3 | അതിനുപുറമേ കുടുംബത്തിലെ മറ്റൊരാൾകൂടി സഹ അപേക്ഷകൻ എന്ന പേരിൽ ഉണ്ടായിരിക്കുകയും ഇവരിലൊരാൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശി ആയിരിക്കുകയും വേണം. |
4 | പരമാവധി വായ്പാ തുകയുടെ 90 ശതമാനം വായ്പയായി ലഭിക്കുകയും ബാക്കി തുക വീട് വെക്കുന്ന ആൾ തന്നെ കണ്ടെത്തുകയും വേണം. |
5 | ഗുണഭോക്താവ് ലൈഫ് പദ്ധതിയിൽ കൂടി അംഗമാണ് എങ്കിൽ അതു കൂടി ചേർത്ത് ആയിരിക്കും വായ്പ അനുവദിക്കുക. |
6 | ഭവന നിർമാണം നടത്തുന്ന വസ്തുവിന്റെ മതിപ്പുവിലയും, കുടുംബത്തിന്റെ വരുമാനവും, ഹാജരാക്കപ്പെടുന്നു ജാമ്യ രേഖയും കണക്കിലെടുത്താണ് കോർപ്പറേഷൻ വായ്പാതുക നിജപ്പെടുത്തുന്നത്. |
7 | തുടർന്നുള്ള തുക ലഭിക്കുന്നതിനുവേണ്ടി ഗുണഭോക്താവ് നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. |
8 | തുക ലഭിച്ച് ഒരുവർഷത്തിൽ വീട് നിർമ്മാണം നടത്തേണ്ടതാണ്.തുടർന്നള്ള ഗഡുക്കൾ ലഭിക്കുന്നതിന് ആറുമാസത്തിൽ കൂടുതൽ സാവകാശം ലഭിക്കില്ല. |
9 | തുകയുടെ അവസാനഘട്ടം ലഭിച്ച നാലാം മാസം മുതൽ തിരിച്ചടവ് നടത്തേണ്ടതാണ്. |
എന്റെ വീട് വായ്പാതുക മൂന്ന് ഗഡുക്കളായാണ് നൽകുക.
- ബേസ് മെന്റ് പണി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഗഡു ലഭിക്കുന്നതാണ്.
അതായത് വായ്പയുടെ 30% ലഭിക്കുന്നതാണ്. - വായ്പയുടെ 40 ശതമാനം തുക ഒറ്റനില വീടാണെങ്കിൽ ലിന്റിൽ വാർപ്പ് കഴിയുമ്പോഴും, ഇരു നില വീടാണ് എങ്കിൽ മേൽക്കൂര പൂർത്തീകരിക്കുമ്പോഴും 2 ഗഡുക്കൾ ആയി ലഭിക്കുന്നതാണ്.
- വാതിലുകൾ ഉൾപ്പടെ മുഴുവൻ ജോലികളും പൂർത്തീകരിച്ചു കഴിഞ്ഞാൽ അവസാന ഗഡു തുകയുടെ 30 ശതമാനം ലഭിക്കുന്നതാണ്.
എന്റെ വീട് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?
കോർപ്പറേഷൻ ജില്ലാ ഉപജില്ലാ ഓഫീസുകളിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി ആവശ്യമുള്ള രേഖകൾ താഴെ ചേർക്കുന്നു.
- അപേക്ഷകന്റെ റേഷൻകാർഡിന്റെ ഒരു കോപ്പി
- ഇലക്ഷൻ തിരിച്ചറിയൽ കാർഡ് കോപ്പി
- അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്
- സ്ഥലത്തിന്റെ കരമടച്ച രസീത്
- വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്
- ജാതി തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്.
- വാർഷികവരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
- വീട് നിർമ്മിക്കുന്നതിന് ആവശ്യമായഅംഗീകൃത പെർമിറ്റ്,പ്ലാൻ എന്നിവ
- ലൈഫ് പദ്ധതിയുടെ ഭാഗമാണെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
- പാസ്ബുക്ക് അക്കൗണ്ട് നമ്പർ,ഐ എഫ് സി കോഡ് എന്നിവ ഉൾപ്പെടുന്നതിന്റെ കോപ്പി.
ഇത്രയുമാണ് രേഖകളായി ആവശ്യമുള്ളത്.
ജാമ്യവ്യവസ്ഥയിൽ ആണ് വായ്പ ലഭിക്കുക. വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വസ്തുവാണ് ജാമ്യമായി നൽകേണ്ടത്.ഭവനനിർമ്മാണം നടത്തുന്ന വസ്തുവിന്റെ മതിപ്പുവില മതിയാകാത്ത പക്ഷം സർക്കാർ സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ ജാമ്യം ആവശ്യമായി വരുന്നതാണ്.സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാധ്യമാക്കുന്നതിന് ഈ അവസരം തീർച്ചയായും ഉപയോഗപ്പെടുത്തുക. അപേക്ഷ സമർപ്പിക്കാനും വിശദമായ വിവരങ്ങൾക്കും ksbcdc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക . വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കാം
എന്റെ വീട് നോട്ടിഫിക്കേഷൻ : http://ksbcdc.com/images/pdf/Housing_Loan_Ente_Veedu_Brochure.pdf
ഒഫീഷ്യൽ വെബ്സൈറ്റ് : http://ksbcdc.com/
KSBCDC Registered Office II Floor, T.C. No:27/588 (7) & (8) Pattoor, Vanchiyoor P.O. Thiruvananthapuram – 695 035 Email: [email protected] |