നമുക്കെല്ലാം അറിയാവുന്നതാണ് ഒരു സ്ഥലത്തെ സംബന്ധിച്ച് അതിന്റെ ആധാരം എന്നുപറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. കാരണം ആ വസ്തു ആരുടെ കയ്യിലാണോ നിലവിലുള്ളത്, ആരിൽ നിന്നും ആണോ വസ്തു വാങ്ങിയിട്ടുള്ളത്, ആ സ്ഥലത്തെ സംബന്ധിച്ച മറ്റു വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ട രേഖയാണ് ആധാരം. ഏതെങ്കിലുമൊരു കാരണം കൊണ്ട് നിങ്ങളുടെ കയ്യിൽ നിന്നും ആധാരം നഷ്ടപ്പെടുകയാണ് എങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.ആധാരം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെണെന്ന് നോക്കാം.
നിങ്ങൾ ഏത് രജിസ്ട്രാർ ഓഫീസിലാണോ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്, ആ രജിസ്റ്റർ ഓഫീസിൽ ആധാരത്തിന്റെ ഒരു കോപ്പി സൂക്ഷിക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഒറിജിനൽ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ കോപ്പി ലഭിക്കുന്നതിനായി രജിസ്ട്രാർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ ആധാരത്തിന്റെ കോപ്പിക്ക് വേണ്ടി അപേക്ഷ നൽകുമ്പോൾ ആധാരത്തിലെ നമ്പർ,ആധാരം രജിസ്റ്റർ ചെയ്ത തീയതി, ആധാരം ചെയ്യുന്ന ആൾ,ചെയ്തു നൽകിയ ആൾ എന്നീ വിവരങ്ങൾ നൽകേണ്ടതുണ്ട്. എന്നാൽ ഇവിടെ സംഭവിക്കുന്നത് ആധാരം ചെയ്ത ആളിനെ പറ്റി യും ആധാരം ചെയ്തു നൽകിയ ആളെ പറ്റിയും നമുക്ക് അറിയാമെങ്കിലും ചെയ്ത തീയതി, നമ്പർ എന്നിവ ഓർമയിൽ ഉണ്ടാകണമെന്നില്ല.
എന്നാൽ നിങ്ങൾ ഒരു കീഴാധാരത്തിനു വേണ്ടിയാണ് അപേക്ഷ നൽകുന്നത് എങ്കിൽ ആധാരത്തിന്റെ മുകളിൽ അതിന്റെ നമ്പർ നൽകിയിട്ടുണ്ടാകും. ആ നമ്പർ കൊടുത്താൽ മതി. എന്നാൽ ഒരു മേൽ ആധാരത്തിന്റെ നമ്പറാണ് ആവശ്യമായി വരുന്നത് എങ്കിൽ, അതിന്റെ നമ്പർ ലഭിക്കുന്നതിനായി കുടിക്കട സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻ Encumbrance സർട്ടിഫിക്കറ്റിനു അപേക്ഷ നൽകേണ്ടതുണ്ട്. ഇത് ഓൺലൈൻ വഴി സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്. ആ സ്ഥലത്തെ സംബന്ധിച്ച് എല്ലാവിധ കൈമാറ്റ കാര്യങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇതിൽ വസ്തു ആര് ആർക്കു നൽകി എന്നത് നോക്കി ആധാര നമ്പർ കണ്ടെത്താവുന്നതാണ്. എന്നുമാത്രമല്ല കുടിക്കട സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആ ആധാരം മറ്റാരുടെയെങ്കിലും പേരിൽ രജിസ്റ്റർ ചെയ്ത് പോയിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു ആധാരം നഷ്ടപ്പെട്ടാൽ കുടിക്കട സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്.
കുടിക്കട സർട്ടിഫിക്കറ്റ് വഴി ആധാരത്തിന്റെ നമ്പർ, രജിസ്റ്റർ ചെയ്ത തീയതി എന്നിവ ലഭിച്ചാൽ അടുത്തതായി ചെയ്യേണ്ടത് നഷ്ടപ്പെട്ട ആധാരത്തിന്റെ കോപ്പിക്കായി അപേക്ഷ നൽകുക എന്നതാണ്. അടുത്തതായി ചെയ്യേണ്ടത് പത്രത്തിൽ ആധാരം നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഒരു പരസ്യം നൽകുക. എന്നു മാത്രമല്ല ആരുടെയെങ്കിലും കൈവശം ആധാരം ലഭിച്ചിട്ടുണ്ടെങ്കിൽ 15 ദിവസത്തിനകം അത് തിരികെ ഏൽപ്പിക്കണമെന്ന് കാര്യം അതിൽ നൽകേണ്ടതുണ്ട്. ആ ആധാരത്തി നു മുകളിൽ ചെയ്യുന്ന യാതൊരുവിധ പ്രവർത്തികൾക്കും ഉടമസ്ഥൻ ബാധ്യസ്ഥനല്ല എന്ന കാര്യവും നൽകേണ്ടതുണ്ട്.
ഈ പരസ്യത്തിന്റെ കോപ്പി, ഓഫീസിൽ നിന്നും ലഭിക്കുന്ന ആധാരത്തിന്റെ കോപ്പി എന്നിവ ഒരു ആധാരത്തിനു തുല്യമായ കോപ്പിയായി സൂക്ഷിക്കാവുന്നതാണ്. കൂടാതെ ആധാരം നഷ്ടപ്പെടുകയാണെങ്കിൽ പലരും ചെയ്യുന്നത് ആധാരത്തിൽ നൽകിയിട്ടുള്ള വസ്തു കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരിൽ എഴുതി വയ്ക്കുന്നത് കുറച്ചുകൂടി സുരക്ഷിതമാണ്.ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വസ്തു മറ്റാർക്കും കൈമാറ്റം ചെയ്യപ്പെടാൻ സാധിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് കുടുംബത്തിൽ നിങ്ങൾക്ക് വിശ്വസ്തനായ ആളുടെ പേരിൽ പത്രപരസ്യ കോപ്പി, ഓഫീസിൽ നിന്നും ലഭിക്കുന്ന ആധാരത്തിലെ കോപ്പി, ആരുടെ പേർക്കാണ് വസ്തു മാറ്റി കൊടുത്തത് എന്നിവ പ്രൂഫ് ആയി സൂക്ഷിക്കാവുന്നതാണ്. ഒരു ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ ഇതെല്ലാമാണ്.ഈ വിലപ്പെട്ട ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..
But, if the details like survey number, extent of land, year of registration, etc given in the application for emcuberance are not correct, what is the solution
മുൻ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം .
എനിക്ക് ആധാരം,നമ്പർ അറിയില്ല,എഴുതിയ ഡേറ്റ് സ്ഥലം അറിയാം.എങ്ങനെ പുതിയ ആധാരം എടുക്കും
മുൻ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം