സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ

Spread the love

നിങ്ങൾ ഒരു സ്ഥലം വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്നുണ്ടോ??? എങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലർക്കും ഇന്ന് കൃത്യമായി അറിയില്ല എന്തെല്ലാമാണ് ഒരു സ്ഥലം വാങ്ങുമ്പോൾ അല്ലെങ്കിൽ വിൽക്കുമ്പോൾ നമ്മൾ കരുതേണ്ട  രേഖകൾ എന്ന്.

ഇത്തരം കാര്യങ്ങൾ അറിയാത്തത് കൊണ്ട് പലതരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള ഒരു സംശയം നിങ്ങൾക്ക് ഉണ്ടാവരുത്. ഒരു ഭൂമി വാങ്ങുമ്പോൾ അല്ലെങ്കിൽ കൈമാറ്റം ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

എന്തെല്ലാം രേഖകൾ ആണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്???

1) ആധാരം

ഭൂമിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ രേഖയാണ് ആധാരം എന്ന് പറയുന്നത്. അതായത് ഒരു കാറിനെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളതുപോലെ എല്ലാ വിവരങ്ങളും അടങ്ങിയിട്ടുള്ള രേഖയാണ് ആധാരം. ആധാരത്തിൽ നിങ്ങളുടെ പേര്, സ്ഥലം,വില്ലേജ്, അളവ്, അതിരുകൾ പഞ്ചായത്ത് എന്നിങ്ങനെ എല്ലാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടാവും.

അതുപോലെ ആധാരത്തിൽ പ്രധാനമായും രണ്ട് വ്യക്തികളാണ് പരാമർശിക്കപ്പെടുന്നത് ഒന്ന് ഭൂമി വിൽക്കുന്നയാൾ രണ്ടാമത്തെ ഭൂമി വാങ്ങിക്കുന്ന ആൾ. കൂടാതെ ഒന്നാം കക്ഷിയുടെ വിവരങ്ങൾ രണ്ടാം കക്ഷിയുടെ വിവരങ്ങൾ ഇവയെല്ലാം ആധാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അപ്പോൾ ഭൂമിയെ പറ്റിയുള്ള എല്ലാ വിവരങ്ങളും ആധാരത്തിൽ ഉണ്ടാവും എന്ന് ചുരുക്കം.

2)അടി ആധാരം /മുൻ ആധാരം

നിങ്ങൾ ഒരാളുടെ കയ്യിൽ നിന്നും ഒരു ഭൂമി വാങ്ങുകയാണെങ്കിൽ ഇപ്പോൾ ആധാരം അയാളുടെ പേരിൽ ആയിരിക്കും ഉണ്ടായിരിക്കുക.എന്നാൽ ഭൂമി നിങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിൽ നിങ്ങളുടെ പേരിലായിരിക്കും ആധാരം രജിസ്റ്റർ ചെയ്യുക. ഇതുപോലെ എത്ര പേരുടെ കയ്യിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ അത്രയും പേരുടെ വിവരങ്ങളടങ്ങിയ രേഖയാണ് അടിയാധാരം എന്ന് പറയുന്നത്.

Also Read  ജോലിയില്ലാതെ ഒരു ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും

ആധാരം അല്ലെങ്കിൽ അടി ആധാരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്??

പ്രധാനമായും മൂന്നു കാര്യങ്ങളാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത് . അതിൽ ആദ്യത്തെ കാര്യം എന്നത് നിങ്ങളുടെ ആധാരത്തിൽ അല്ലെങ്കിൽ അടി ആധാരത്തിൽ നൽകിയിട്ടുള്ള സർവ്വേ നമ്പർ, ബ്ലോക്ക്, സബ്ഡിവിഷൻ,പേര് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടോ എന്നുള്ളതാണ്.

ഇനി തെറ്റ് പറ്റിയിട്ടുണ്ട് എങ്കിൽ തെറ്റ് ആധാരം അല്ലെങ്കിൽ പിഴവ് ആധാരം എന്ന രീതിയിലൂടെ ഇത് ശരിയാക്കാവുന്നതാണ്. പക്ഷേ അത് ശരിയാക്കിയ ശേഷം മാത്രമേ നിങ്ങൾ ഭൂമി വാങ്ങിക്കാൻ പാടുകയുള്ളൂ.ഇല്ലെങ്കിൽ ഭാവിയിൽ ഇത് നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്നതാണ്.

ആധാരത്തിനു പിൻ ഫലം നൽകുന്ന ഡോക്യൂമെന്റസ് എന്തെല്ലാം ആണ്??

ഒരു വ്യക്തി വില്പത്രം മക്കളുടെ പേരിൽ എഴുതി വച്ച ശേഷം മരണ പെട്ടു പോയി എങ്കിൽ ആണ് ഭൂമി കൈ മാറാൻ അതിന്റ ആധാരം, വില്പത്രം, അയാളുടെ മരണ സർട്ടിഫിക്കറ്റ്, മക്കൾ ആണ് എന്ന് സാക്ഷ്യ പെടുത്തുന്ന രേഖ എന്നിവയെല്ലാം ആവശ്യമാണ്.

ഇനി ചിലപ്പോൾ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത് പവർ ഓഫ് അറ്റോണി ഒഴിമുറി എന്നിങ്ങനെയുള്ള രേഖകളും ആയിരിക്കാം എന്നാൽ ഇവയെല്ലാം ചേർന്നാൽ മാത്രമേ നിങ്ങളുടെ ആധാറിനെ പിൻബലം ലഭിക്കുകയുള്ളൂ അത് ഒറിജിനൽ അതിൻറെ കോപ്പി ആകാം

അടുത്തതായി നിങ്ങൾ നോക്കേണ്ടത് ആധാരത്തിൽ എന്തെങ്കിലും തരത്തിലുള്ള കൃതൃമം നടന്നിട്ടുണ്ടോ എന്നതാണ് ചില അവസരങ്ങളിൽ ചിലർ സ്ഥലത്തിൻറെ നീളത്തിന്റെ കാര്യത്തിലും മറ്റും കൃത്രിമം നടത്താറുണ്ട്. ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

അതുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമായി ചെക്ക് ചെയ്തശേഷം മാത്രമേ നിങ്ങൾ വാങ്ങുവാൻ പാടുള്ളൂ.

Also Read  തൊഴിൽ രഹിതർക്ക് വായ്പാസഹായം വിവരങ്ങളറിയാം.

എന്താണ് ലാൻഡ് tax റെസിപ്പ്റ്റ്??

നിങ്ങൾ ഒരു ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് രജിസ്റെർ ചെയ്യുന്നത് രജിസ്ട്രാർ ഓഫീസിലാണ്. എന്നാൽ അത് കൈമാറ്റം ചെയ്യപ്പെട്ടു അതിനുശേഷം അതിൻറെ കരം അടയ്ക്കേണ്ടത് അത് വാങ്ങിയ ആളാണ് അതുകൊണ്ട് നിങ്ങൾ വാങ്ങുന്നതിനു മുൻപ് പുതിയതായി ഉള്ള കര റെസിപ്റ് നോക്കണം. കരം അടച്ചിട്ടില്ല എങ്കിൽ എന്തെങ്കിലും പ്രശ്നം ആണ് ഭൂമിക്ക് നിലവിൽ ഉണ്ടായിരിക്കാം.അത് പോലെ ROR എന്നീ രേഖകൾ ചെക്ക് ചെയ്യുക.

അടുത്തതായി നിങ്ങളുടെ ഭൂമി ഏത് ഇനത്തിൽ ഉൾപ്പെട്ടത് ആണെന്ന് അറിഞ്ഞിരിക്കണം. ഇത് നിങ്ങൾക്ക് ബിടിആർ രേഖയിൽ ലഭിക്കുന്നതാണ്. നിങ്ങൾ ബിടിആർ കൂടെ ഡാറ്റാ ബാങ്ക് കൂടെ ചെക്ക് ചെയ്യേണ്ടതാണ്.

ഇനി രേഖ പരിശോധിക്കുമ്പോൾ ബിടിആർ നിങ്ങൾ കാണുന്നത് നിലം എന്നാണ് എങ്കിൽ നിങ്ങൾ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതാണ്. ആദ്യമായി ഈ ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ് ഇനി ഡാറ്റാബാങ്കിൽ ആ സ്ഥലം ഉൾപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങൾക്ക് ഉറപ്പായും ആ സ്ഥലം വാങ്ങി ക്കാവുന്നതാണ് ഇത് കെട്ടിടം കെട്ടുന്നതിന് അനുയോജ്യമായ ഇടം ആണ് എന്നാണ് ഇതിൻറെ അർത്ഥം.

അടുത്തതായി ചെക്ക് ചെയ്യേണ്ടത് നിങ്ങൾ വാങ്ങിക്കുന്ന ഭൂമിയുടെ പേരിൽ എന്തെങ്കിലും ബാധ്യതയോ മറ്റോ ഉണ്ടോ എന്നാണ് അതായത് നിങ്ങൾ വാങ്ങിക്കുന്ന സ്ഥലത്തിൻറെ ആധാരം പണയം വെച്ച് ലോണോ മറ്റോ എടുത്തിട്ട് അടയ്ക്കാതെ കിടക്കുന്നുണ്ടോ എന്നാണ്.

ഇതിനായി നിങ്ങൾ ചെക്ക് ചെയ്യേണ്ടത് എൻങ്കബുറൻസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടിശിക/ബാധ്യത സർട്ടിഫിക്കറ്റ് ആണ്. അടുത്തതായി നിങ്ങൾ ശ്രദ്ധിക്കേണ്ടത് എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിലും നിങ്ങൾ പണയം വയ്ക്കുമ്പോൾ അവിടെ നിങ്ങൾക്ക് എൻങ്കമ്പറൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ല, സഹകരണ ബാങ്കുകളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവർക്ക് ഒരു ഗഹൻ ഉണ്ടായിരിക്കും.

Also Read  പ്രവാസികൾക്ക് വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

അതായത് അവർ ഇതിനെ ഗഹാൻ ചെയ്യുക എന്നാണ് പറയുക അതിൻറെ അർത്ഥം നിങ്ങൾ ഈ ഭൂമി തിരികെ പണമടച്ച് എടുക്കുന്നില്ല എങ്കിൽ അവർക്ക് ഇത് എടുക്കാനുള്ള അവകാശം ഉണ്ട് എന്നതാണ്.ലോൺ അടച്ചു തീർന്നിട്ടുണ്ട് എങ്കിൽ ഈ ഗഹൻ നിങ്ങൾക്ക് തിരികെ ലഭിച്ചു എന്ന് അർത്ഥം.

എന്താണ് തണ്ട പേര് കണക്ക്???

തണ്ടപ്പേര് കണക്ക് വില്ലേജ് ഓഫീസിൽ നിന്നാണ് നമുക്ക് ലഭിക്കുക. ഇതിനായി നിങ്ങൾക്ക് ലഭിക്കുന്ന രേഖയിൽ റിമാർക്സ് എന്ന ഭാഗം പരിശോധിക്കുക. ഇവിടെ നിങ്ങൾക്ക് ഭൂമി പണയപ്പെടുത്തിയ സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നതാണ് അതായത് ഏതു ബാങ്കിലാണ് അല്ലെങ്കിൽ ജപ്തി നടപടി യിലാണ് എന്നെല്ലാം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ എല്ലാ ബാങ്കുകളും ഇത് കൃത്യമായി ചെയ്തിട്ട് ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഇത് നിങ്ങളുടെ ഉത്തരവാദിത്വമാണ് ചെക്ക് ചെയ്യുക എന്നുള്ളത്.

എന്താണ് ലൊക്കേഷൻ സ്കെച്ച് and സർട്ടിഫിക്കറ്റ്??

ഇത് നിങ്ങൾക്ക് ലഭിക്കുന്നത് വില്ലേജ് ഓഫീസിൽ നിന്നാണ്. അതായത് ഈ ഭൂമി വില്ലേജിൽ ഏതു ഭാഗത്താണ് കൃത്യമായി കിടക്കുന്നത് എന്ന് കാണിക്കുന്നത് ഈ സർട്ടിഫിക്കറ്റിൽ ആണ്. ഈ സർട്ടിഫിക്കറ്റ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയിലേക്കുള്ള വഴി കൃത്യമായി വരച്ചു എഴുതി കാണിച്ചു ഉണ്ടായിരിക്കും. നിങ്ങൾ ഒരു ബാങ്ക് ലോണെടുത്താണ് സ്ഥലം വാങ്ങുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഉറപ്പായും ആവശ്യമായിട്ടുള്ളതാണ്.

അപ്പോൾ ഇനി ഭൂമി വാങ്ങുന്നതിനു മുൻപ് ഈ രേഖകൾ ഉറപ്പായും പരിശോധിക്കുക..ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഒന്ന് ഷെയർ ചെയ്യുക 


Spread the love

2 thoughts on “സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും അറിയാൻ”

  1. എനിക്ക് ഒരു lone വേണം. എങ്ങനെ kettum പേഴ്സൺ ലോ
    ൺ. ഒന്ന് ഹെൽപ് ചെയ്യൂ മൊബൈൽ നമ്പർ.8156915985

    Reply

Leave a Comment

You cannot copy content of this page