സൂപ്പർ മാർക്കറ്റ് കളിലെ ഈ ടെക്‌നിക് എത്രപേർക്ക് അറിയാം

Spread the love

സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും പോകാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സാധാരണ വളരെ കുറച്ച് സാധനങ്ങൾ വാങ്ങാം എന്ന ഉദ്ദേശത്തോടെ പോവുകയും അവിടെ കാണുന്ന സാധനങ്ങളുടെ വലിയ ഓഫറുകൾ കാണുന്നതോടെ കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടുകയും ആണ് പതിവ്. എന്നാൽ ഇത്തരം റീട്ടെയിൽ ഷോപ്പുകൾ അവരുടെ ബിസിനസ് വർധിപ്പിക്കുന്നതിനായി ഒരുപാട് ട്രിക്കുകൾ ഉപയോഗിക്കുന്നു, അത് എന്തെല്ലാം ആണ് എന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

പ്രധാനമായും അഞ്ച് രീതിയിലുള്ള ബിസിനസ് ട്രിക്കുകൾ ആണ് കച്ചവടം വർദ്ധിപ്പിക്കുവാൻ
ആയി ഉപയോഗിക്കുന്നത്.

അതിൽ ആദ്യത്തെ രീതിയാണ് ഡിസ്കൗണ്ട് നൽകി മാർക്കറ്റിംഗ് നടത്തുന്നത്.ഇത്തരം ഡിസ്കൗണ്ട് മാർക്കറ്റിംഗ് രീതിയിലൂടെ നമ്മൾ പലപ്പോഴും കാണുന്നതാണ് ഷോപ്പുകളുടെ മുൻപിലും മറ്റും 50 മുതൽ 70 ശതമാനം വരെ എന്നിങ്ങനെയുള്ള ബോർഡുകൾ കാണുന്നത്, നമ്മൾ ഇതിൽ ആകൃഷ്ടരാവുകയും അകത്തു കയറുമ്പോൾ പലപ്പോഴും കാണുന്നത് പഴയ സ്റ്റോക്ക്ൽ പെട്ട സാധനങ്ങളും അതല്ല എങ്കിൽ മറ്റു പല കാരണങ്ങളാലും വിറ്റഴിക്കപ്പെടാതെ കിടക്കുന്ന സാധനങ്ങൾ എന്നിവ എല്ലാം ആയിരിക്കും ഇത്തരത്തിൽ ഓഫറുകളിൽ ഇട്ടിട്ട് ഉണ്ടായിരിക്കുക.

Also Read  ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക; എത്ര ഒളിച്ചാലും നിങ്ങളെ പൊലീസ് പൊക്കും,

ഇങ്ങിനെ ബിസിനസ് ചെയ്യുന്നവരുടെ ഉദ്ദേശം നിങ്ങൾ അവിടെ നിന്നും വാങ്ങണം എന്നതല്ല മറിച്ച് കടയിൽ ഉള്ള നിങ്ങളെ കണ്ട് മറ്റു കുറച്ചുപേർ കൂടി ഷോപ്പിൽ കയറുന്നതോടെ അതിലൊരു 20 ശതമാനം പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നു എന്നതാണ്.

രണ്ടാമത്തെ രീതി വിലകളിൽ ഇടുന്ന വ്യത്യാസങ്ങളാണ്. 100 രൂപയുടെ ഒരു പ്രോഡക്റ്റ് തന്നെ. ദശാംശ രൂപത്തിൽ ആണ് നമ്മൾ കാണുന്നത് എങ്കിൽ വളരെ കുറഞ്ഞ വില വ്യത്യാസമാണ് ഇത് രണ്ടും തമ്മിൽ ഉള്ളത് എങ്കിൽ കൂടി നമ്മുടെ ബ്രെയിൻ അതിനെ കാണുന്ന രീതിയിലാണ് വ്യത്യാസം വരുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയിൽ ഉള്ള സാധനത്തിന് കൂടിയ വിലയുള്ള സാധനത്തിന് വിലയാക്കാൾ ഒരു രൂപ മാത്രമാണ് വ്യത്യാസം വരുന്നത് എങ്കിൽ കൂടി നമ്മൾ ചെറിയ വിലയിൽ അതു മനസ്സിലാക്കാതെ ആകൃഷ്ടനാവുകയും അത് വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു.

മറ്റൊരു രീതി എന്ന പറയുന്നത് ലിമിറ്റഡ് സെയിൽ എന്ന മെത്തേഡ് ഉപയോഗിച്ച് അവർ ഡിസ്പ്ലേ ചെയ്യുന്ന സാധനങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ടെന്നും ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ സാധനം വാങ്ങിയില്ല എങ്കിൽ അത് ലഭിക്കില്ല എന്നും നമ്മുടെ മനസ്സിൽ തോന്നിപ്പിക്കുകയും ആണ്. ഇതിലൂടെ പലരും ആ സാധനം പെട്ടെന്ന് തന്നെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുക.

Also Read  നാളത്തെ പ്രധാന 5 അറിയിപ്പ് - ഇനി മിനി ലോക്ക് ഡൌൺ

ഒരു കമ്പനിയും നഷ്ടം സഹിച്ചു ഒരു വസ്തുവും ആർക്കും ഫ്രീയായി നൽകുന്നില്ല. എന്നാൽ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായി ബൈ വൺ ഗെറ്റ് വൺ രീതികളുപയോഗിച്ച് ആളുകളെ അതിലേക്ക് ആകൃഷ്ടരാക്കുന്നു. ഇത് വഴി അവർ ചെയ്യുന്നത് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില രണ്ടാമത് ഫ്രീയായി തരുന്ന സാധനത്തിന്റെ വില കൂടി ചേർത്ത് ഇട്ടു വയ്ക്കുന്നതാണ്.

നിങ്ങൾ ഇത് പെട്ടെന്ന് ഫ്രീ എന്ന് കാണുമ്പോൾ ഒരെണ്ണതിന് പകരം 2 എണ്ണം സ്വന്തമാക്കാമെന്ന് ചിന്തിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് രണ്ടെണ്ണത്തിന്റെ വിലയിൽ ചെറിയ വില വ്യത്യാസത്തിൽ ആയിരിക്കും നിങ്ങൾക്ക് ഇത്തരത്തിൽ ഒരെണ്ണം ഫ്രീ ആയി ലഭിക്കുക എന്നതാണ്.

Also Read  വെറും 8 രൂപയ്ക്ക് തേങ്ങാ ലഭിക്കുന്ന സ്ഥലം | കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ് ചെയ്യാം

മറ്റൊരു രീതിയിൽ സൂപ്പർമാർക്കറ്റുകളിലും മറ്റും നമ്മൾ സ്ഥിരമായി കാണുന്ന ഒരു രീതിയാണ് സൂപ്പർമാർക്കറ്റിലേക്കു കയറുമ്പോൾ നമ്മുടെ കണ്ണിന്റെ അതേ ലെവലിൽ കാണുന്നത് പലപ്പോഴും അവർക്ക് കൂടുതൽ ലാഭം ലഭിക്കുന്ന രീതിയിൽ ഉള്ള സാധനങ്ങൾ ആയിരിക്കും. നമ്മൾ അതു കാണുമ്പോൾ തന്നെ ആ സാധനം പർച്ചേസ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ കുട്ടികളെ ആകർഷിക്കുന്നതിന് വേണ്ടി അവർക്ക് എടുക്കാവുന്ന രീതിയിൽ വളരെ താഴ്ന്ന ഷെൽഫിൽ സാധനങ്ങൾ അറേഞ്ച് ചെയ്യുന്നതിലൂടെ അവർക്ക് ആവശ്യമായ സാധനങ്ങളും അവർ ഷോപ്പിങ്ങിന്റെ ഭാഗമാക്കി മാറ്റുന്നു.

മാർക്കറ്റിംഗ് വിജയകരം ആക്കുന്നതിന്റെ ഭാഗമായി പല സൂപ്പർമാർക്കറ്റുകളും ലോയൽറ്റി കാർഡുകൾ പോലുള്ളവയും നൽകുന്നു. ഇങ്ങനെ ഓരോ സൂപ്പർ മാർക്കറ്റ്കളും ഓരോ തന്ത്രങ്ങൾ ഉപയോഗിച്ച് ആയിരിക്കും അവരുടെ സാധനങ്ങൾ വിറ്റഴിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു സാധനം വാങ്ങുന്നതിനായി ഇത്തരം സൂപ്പർമാർക്കറ്റുകളെയും ഷോപ്പിംഗ് മാളുകളെയും സമീപിക്കുമ്പോൾ കൂടുതൽ ജാഗരൂകരായി മാത്രം പർച്ചേസ് നടക്കുക. ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക …


Spread the love

Leave a Comment