ശ്വാസ കോശത്തിൽ ഒരു തുള്ളി കഫം കെട്ടി കിടക്കില്ല നാമോണിയ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ

Spread the love

കോവിഡ് വ്യാപനം എല്ലാവരെയും മാനസികമായി വളരെയധികം തളർത്തി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മൾ എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഉണ്ടാകുന്ന പനിയും, ചുമയും പോലും എല്ലാവരിലും വളരെയധികം പേടി ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ എന്തെല്ലാമാണ് കോവിഡ് ബാധിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നും, കോവിഡ് വന്നു പോയ ശേഷം ശരീരത്തിൽ അവശേഷിക്കുന്ന രോഗങ്ങൾ എന്തെല്ലാം ആണെന്നും നമ്മളിൽ പലർക്കും അറിയില്ല. എന്താണ് പോസ്റ്റ് കോവിഡ് അവസ്ഥ എന്നും. കോവിഡ് ബാധിച്ച് ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ കഫം എങ്ങിനെ ആയുർവേദ പ്രതിവിധി ഉപയോഗിച്ച് കളയാം എന്നും വിശദമായി നോക്കാം.

പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് പറയുന്നത് കോവിഡ് വന്നുപോയി മൂന്നുമാസത്തിനുശേഷം, അതല്ല എങ്കിൽ മൂന്നുമാസത്തിനുള്ളിൽ വരുന്ന വ്യത്യസ്ത രോഗലക്ഷണങ്ങളെയാണ്. അതായത് ചിലരിൽ നെഞ്ചുവേദന, തലവേദന, ശരീര വേദന എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ഇവ കാണപ്പെടുന്നുണ്ട്.
കോവിഡ് ബാധിച്ച സമയത്ത് കൃത്യമായി ചികിത്സ പിന്തുടരാത്ത വരും, മരുന്ന് കഴിക്കാത്ത വരിലും ആണ് പ്രധാനമായും പോസ്റ്റ് കോവ്ഡ് സിൻഡ്രോം കാണപ്പെടുന്നത്.കൂടാതെ ജീവിതചര്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ആയ പ്രഷർ, ഷുഗർ ഡയബറ്റിക്സ് എന്നീ രോഗികളിലും പോസ്റ്റ് കൊവിഡ് സിൻഡ്രോം കൂടുതലായി കാണപ്പെടുന്നു.

പോസ്റ്റ് കോവിഡ് സിൻഡ്രോം ബാധിക്കുന്നവരിൽ പ്രധാനമായും കാണപ്പെടുന്ന പ്രധാന രോഗലക്ഷണങ്ങൾ നെഞ്ചുവേദന ശരീരവേദന ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, സ്‌ട്രെസ്, പെട്ടെന്നുള്ള ദേഷ്യം എന്നിവയെല്ലാമാണ്. കൊറോണ പോസിറ്റീവായ സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് ദിവസം നല്ലരീതിയിൽ ശ്രദ്ധിക്കുകയും, നെഗറ്റീവ് ആകുന്നതുവരെ നല്ലപോലെ റെസ്റ്റ് എടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. കൊറോണ വന്ന് 15 ദിവസത്തിന് ശേഷം വരെയെങ്കിലും നല്ലപോലെ റസ്റ്റ് എടുക്കേണ്ടത് ആവശ്യമാണ്. 15 ദിവസത്തിനു ശേഷം പതിയെ ചെറിയ ജോലികൾ ചെയ്ത് തുടങ്ങാം.

Also Read  ഇത് കഴിച്ചാൽ അമ്പത് വയസ്സ് വരെ നിങ്ങളുടെ മുടി നരക്കുകയും കൊഴിയുകയും ഇല്ല | വിഡിയോ കാണുക

കൊറോണ ബാധിച്ച ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങൾ എക്സസൈസ്, ചൂടുള്ള ആഹാരസാധനങ്ങൾ കഴിക്കുക, ചൂടുള്ള വെള്ളം കുടിക്കുക,സ്‌ട്രെസ് ഫ്രീ ആയിട്ടുള്ള ജീവിതരീതി മുന്നോട്ടു കൊണ്ടുപോവുക എന്നീ കാര്യങ്ങളെല്ലാം ആണ്. അതായത് കൊറോണ വന്നു എന്ന് കരുതി അത് ആലോചിച്ച് വിഷമിച്ചിരിക്കാതെ മുന്നോട്ടുപോകാനുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുക.

കൊറോണയെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ട കാര്യം വാക്സിനേഷൻ എടുക്കുക എന്നത് തന്നെയാണ്. എത്രയും പെട്ടെന്ന് വാക്സിനേഷൻ ലഭിക്കുന്നുവോ അത്രയും പെട്ടെന്ന് തന്നെ എടുക്കാനായി ശ്രദ്ധിക്കുക. പലരും തെറ്റിദ്ധരിക്കുന്നത് വാക്സിനേഷൻ എടുത്താൽ കൊറോണ വരില്ല എന്നതാണ് എന്നാൽ മറിച്ച് കൊറോണ വന്നാലും അതിന്റെ രോഗതീവ്രത കുറയ്ക്കാം എന്നതാണ് വാക്സിനേഷൻ എടുക്കുന്നത് കൊണ്ടുള്ള ഗുണം. അതുപോലെതന്നെ കൊറോണ ബാധിച്ച് ഉണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. പഠനങ്ങൾ പറയുന്നത് വാക്സിനേഷൻ എടുത്ത ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പടരുന്നതിനുള്ള സാധ്യതയും കുറവാണ് എന്നതാണ്.

Also Read  ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ പരിഹാരം

ആയുർവേദ പ്രകാരം പോസ്റ്റ് കൊവിഡ് സിൻഡ്രോം ട്രീറ്റ്മെന്റ് എന്താണ്?

പ്രധാനമായും വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ചൂടുള്ള വെള്ളം, ഭക്ഷണസാധനങ്ങൾ എന്നിവ കഴിക്കുക എന്നത്. വെള്ളം തിളപ്പിക്കുമ്പോൾ ഇഞ്ചി, കരിഞ്ചീരകം എന്നിവ ഇട്ട് തിളപ്പിച്ച ശേഷം വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. കൂടാതെ ആവിപിടിക്കുക, രാവിലെയും വൈകുന്നേരവും ഉള്ള കുറച്ചു സമയത്തെ നടത്തം , വെയിൽ കൊള്ളുക എന്നിവയെല്ലാം. വിറ്റാമിൻ എ, സി, ഡി എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. പ്രാണായാമ പോലുള്ള യോഗകൾ ചെയ്യാം. ദിവസത്തിൽ രണ്ടു നേരമെങ്കിലും കൃത്യമായി ബ്രീത്ങ് എക്സസൈസ് സുകൾ ചെയ്യാവുന്നതാണ്.

വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ ആണ് പോസ്റ്റ് കോവിഡ് സിൻഡ്രോം ഭാഗമായി ഉണ്ടാകുന്ന ശ്വാസംമുട്ടലിന് കുറച്ച് തുളസി,പനിക്കൂർക്കയില, ചതച്ച കുരുമുളക് എന്നിവ തേനിൽ ചാലിച്ച് കഴിക്കുക എന്നത്. അതല്ല എങ്കിൽ തുളസിയില നീര് എടുത്ത് തേനിൽ ചാലിച്ച് കഴിക്കാവുന്നതാണ്. മറ്റൊരു രീതി തുളസി, കറുവപ്പട്ട, ഏലയ്ക്ക, ചുക്ക് എന്നിവയെല്ലാം ചേർത്ത് ചായ ആക്കി കുറച്ച് ശർക്കര കൂടി ചേർത്ത് കുടിക്കാവുന്നതാണ്.

ശരീരവേദന ഉള്ളവർക്ക് കുറച്ച് കല്ലുപ്പ്,കുറുന്തോട്ടി നീര് എന്നിവ ചൂടാക്കി ഇളംചൂടിൽ ശരീരത്തിൽ ഒഴിച്ച് കുളിക്കാവുന്നതാണ്. ഉറക്കം ഇല്ലാത്തവർക്ക് ബ്രമ്മി,അമുക്കുരം പൊടി എന്നിവചേർത്ത പാല് കുടിക്കാവുന്നതാണ്. ശരീരത്തിൽ ചൊറിച്ചിൽ ഉള്ളവർക്ക് രാമച്ചമിട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ തലേദിവസം രാമച്ചമിട്ട് വെച്ച വെള്ളം എന്നിവ ഉപയോഗിച്ച് കുളിക്കാവുന്നതാണ്.

Also Read  കേരളത്തിലെ ആദ്യത്തെ വൃക്ക രോഗ വിദഗ്ദ്ധൻ വിദഗ്ധന്റെ ഡോ. തോമസ് മാത്യു - അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേൾക്കാതെ പോകരുത്

കൂടാതെ പാലിൽ മഞ്ഞൾ ചേർത്ത് രണ്ടുനേരം കുടിക്കാവുന്നതാണ്.ദിവസവുംഒരു ടീസ്പൂൺ ച്യവന പ്രാവശ്യം കഴിക്കാവുന്നതാണ്. ശടങ്ങ പാനീയം, ചിറ്റാമൃത് കഷായം അല്ലെങ്കിൽ വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഗ്രാമ്പു പൊടി തേനിൽ ചാലിച്ച് കഴിക്കാവുന്നതാണ്. തുളസി ഇലയോ, കറുവപ്പട്ട യോ ഉപയോഗിച്ചോ പനിക്കൂർക്കയില ഇട്ടോ ആവി പിടിക്കാവുന്ന താണ്. അതല്ല എങ്കിൽ പുതിനയില അയമോദകം എന്നിവ ഇട്ട് ആവിപിടിക്കാം.

ഇതിനു പുറമേ നല്ല ഒരു ആയുർവേദ ഡോക്ടറെ കണ്ടശേഷം നിങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി പറഞ്ഞു നസ്യം, ഘടൂശം എന്നിവ ചെയ്യാവുന്നതാണ്. പഞ്ചകർമ ചികിത്സ ചെയ്യാൻ സാധിക്കുന്ന വരാണ് എങ്കിൽ അതും ഉചിതമായ കാര്യമാണ്. ഗ്രഹ ധൂമാദി ചൂർണ്ണം ഉപയോഗിച്ച് ശരീരം മുഴുവൻ ആവി പിടിച്ചു ക്ലീൻ ചെയ്യാവുന്നതാണ്.പോസ്റ്റ് കോവിഡ് വ്യക്തികൾക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ കൊഴുപ്പുള്ള മീനുകൾ, കക്കരിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ്, ഓറഞ്ച് മുസംബി, ആപ്പിൾ, പപ്പായ പൈനാപ്പിൾ, തണ്ണിമത്തൻ ഇലകൾ എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താവുന്നതാണ്.

ഇവയ്ക്കുപുറമേ രാവിലെയും വൈകുന്നേരവും ഉള്ള നടത്തം എക്സസൈസ് എന്നിവയ്ക്കും പ്രാധാന്യമുണ്ട്. കൂടാതെ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കോ വിഡ് ബാധിച്ചാലും നിങ്ങൾക്ക് തുടർന്നും പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകാവുന്നതാണ്.


Spread the love

Leave a Comment