ഇന്ത്യയിലെ എല്ലാ സാധാരണക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് തുടങ്ങിയിരിക്കുന്ന രണ്ട് ഇൻഷുറൻസ് പദ്ധതികളെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തുക അടച്ച് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുക എന്നത് വലിയ പ്രശ്നം ആയതുകൊണ്ട് തന്നെ കുറഞ്ഞ തുക അടച്ചുകൊണ്ട് 4 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന രണ്ടു പദ്ധതികളാണ് നിലവിൽ കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
പ്രധാനമായും രണ്ട് ഇൻഷുറൻസ് പദ്ധതികളിലൂടെ ആണ് ഈ രീതിയിൽ കുറഞ്ഞ തുക അടച്ചുകൊണ്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുക. 10 ഇൻഷുറൻസ് പദ്ധതികളിൽ നിന്നും ഇത്തരത്തിൽ വലിയ തുക ലഭിക്കുന്ന രണ്ട് ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന(PMSBY), പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന(PMJJBY) എന്നിവ.
PMJJBY ഇൻഷൂറൻസ് പദ്ധതി term ഇൻഷൂറൻസ് രൂപത്തിൽ ആയതുകൊണ്ട് തന്നെ ഇൻഷൂറൻസ് പരിരക്ഷ ഉള്ളയാൾ മരണപ്പെടുകയാണെങ്കിൽ ആ തുക നോമിനിക്ക് ആണ് ലഭിക്കുക.എല്ലാവർഷവും പ്രീമിയമായി 220 രൂപ അടക്കുക്കയാണെങ്കിൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ യാണ് ലഭിക്കുക.ഒരു വർഷം കാലാവധി ആയതുകൊണ്ട് തന്നെ എല്ലാ വർഷവും 330 രൂപ വെച്ച് അടച്ച് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്.
എന്നാൽ മറ്റൊരു പ്രത്യേകത നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പദ്ധതിയിൽനിന്ന് പിൻവാങ്ങുക യോ ആവശ്യമുള്ളപ്പോൾ തുടർന്നുകൊണ്ട് പോവുകയോ ചെയ്യാവുന്നതാണ്.18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ഏതൊരാൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെങ്കിലും 55 വയസ്സുവരെ മാത്രമേ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുകയുള്ളൂ.
ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇൻഷുറൻസ് പദ്ധതി നടത്തേണ്ടത്.ഈ ഒരു തുക എല്ലാ വർഷവും മെയ് മാസത്തിൽ 31st തീയതിക്ക് മുൻപായി അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി എടുക്കുന്നതാണ്.യാതൊരുവിധ ഹെൽത്ത് ചെക്കപ്പ് ആവശ്യമില്ലാത്ത ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി ഹെൽത്ത് ഓക്കെ ആണെന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള ഡിക്ലറേഷൻ മാത്രമാണ് ആവശ്യമായി വരുന്നത്.
ഈയൊരു പോളിസി അനുസരിച്ച് പോളിസി എടുത്ത് 45 ദിവസം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.എന്നാൽ ആക്സിഡന്റ് പോലുള്ള കാരണങ്ങളാൽ മരണപ്പെടുകയാണെങ്കിൽ പരിരക്ഷ ലഭിക്കുന്നതാണ്.നിങ്ങളുടെ ബാങ്ക് ഏതാണോ അതുവഴി ഓൺലൈൻ ആയോ അല്ല എങ്കിൽ ഏതെങ്കിലും ഇൻഷൂറൻസ് ഏജൻസികൾ മഴയോ അപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.
പോളിസി ഉള്ളയാൾ മരണപ്പെട്ടാൽ മാത്രമാണ് ഈ ഇൻഷുറൻസ് ലഭിക്കുന്നത് എന്നുള്ളതുകൊണ്ട് നോമിനി ആയിട്ടുള്ള വ്യക്തി ആവശ്യമായ ഡോക്യുമെന്റസ് സഹിതം സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടുകയാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായി വരുന്നത്.
അടുത്ത ഇൻഷുറൻസ് PMSBY വാഹനാപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങൾ അത് മൂലം സംഭവിക്കുന്ന അംഗവൈകല്യങ്ങൾ, ആക്സിഡന്റ്‌സ് എന്നിവക്ക് ആണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഈ ഇൻഷുറൻസിന് വെറും 12 രൂപ നിരക്കിലാണ് പ്രീമിയം അടക്കേണ്ടത്.
ഒരു വർഷ കാലാവധിയിൽ കൊടുക്കേണ്ട ഈ പ്രീമിയം തൊട്ടടുത്ത വർഷം മുതൽ സേവിങ്സ് അക്കൗണ്ട് വഴി ഓട്ടോമാറ്റിക് രീതിയിൽ 12 രൂപ വീതം ഡെബിറ്റ് ആവുന്നതാണ്.ആക്സിഡന്റ് മൂലം മരണപ്പെടുകയോ, മുഴുവനായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ടു ലക്ഷം രൂപയും പകുതി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ വീതവുമാണ് ലഭിക്കുക.18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ഏതൊരാൾക്കും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
ഇൻഷുറൻസ് കമ്പനികൾ വഴിയോസേവിങ്സ് അക്കൗണ്ടുള്ള ബാങ്ക് വഴിയോ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാൻ പണിയുന്നതാണ്. ആക്സിഡന്റ് മൂലം മരണപെടുന്നവർക്ക് അതിന്റെ വിവരങ്ങൾ അടങ്ങുന്ന രേഖ, മരത്തിൽ നിന്നും വീണോ മറ്റോ സംഭവിക്കുന്ന ആക്സിഡന്റ്കൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആണ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനുള്ള രേഖയായി ആവശ്യമുള്ളത്.ആക്സിഡന്റ് സംഭവിച്ച് 30 ദിവസത്തിൽ ഡോക്യുമെന്റ് സബ്മിറ്റ് ചെയ്താൽ മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ.പ്രവാസികൾക്കും ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്.
ഇൻഷുറൻസ് കമ്പനികൾ വലിയ തുക ഈടാക്കുന്ന ഈ കാലത്ത് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള ഇത്തരം ഇൻഷുറൻസ് പദ്ധതികൾ ഏതൊരു സാധാരണക്കാരനും വിലപ്പെട്ടത് ആയിരിക്കും. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ച്ചൂക